- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം നടന്നത് നവംബറിൽ; തിങ്കളാഴ്ച യുവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ 25 കാരന് നെഞ്ചുവേദന; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഭാര്യ ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു; ഇരട്ട ദുരന്തം താങ്ങാനാവാതെ കുടുംബങ്ങൾ
ന്യൂഡൽഹി: മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളു. ഇന്നലെ കണ്ട ഉറ്റവർ അസുഖം മൂലമോ, അപകടത്തിൽ പെട്ടോ, വിട വാങ്ങുമ്പോൾ ആളുകൾ പറയാറുണ്ട്, ഈ വാചകം. ജീവിതത്തിന്റെ നൈമഷികതയെ കുറിച്ച് അന്നേരം എല്ലാവർക്കും ഓർക്കും. പിന്നീട് താന്താങ്ങളുടെ ജോലികളിലേക്ക് മടങ്ങും. ഡൽഹിയിലെ മൃഗശാല സന്ദർശിക്കാനെത്തിയ യുവദമ്പതിമാർക്ക് സംഭവിച്ചത് ഇരട്ടദുരന്തമാണ്. ആർക്കും പ്രവചിക്കാനാവാത്ത ദുരന്തം. കാരണം ഭർത്താവിന് വെറും 25 വയസ്. ഭാര്യക്ക് 23 ഉം. പക്ഷേ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായി. ഗസ്സിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്.
നവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെയാണ് 25കാരനായ അഭിഷേകിന് നെഞ്ച് വേദന ഉണ്ടായത്. ഉടൻ അഞ്ജലി സുഹൃത്തുക്കളുടെ സഹായത്തോടെ, അഭിഷേകിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് ഭാര്യാമാതാവിനും, ഭാര്യാ സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങിയ അഭിഷേക് അബോധാവസ്ഥയിലായി. പിന്നീട് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയാഘാതം മൂലം മരണം സംഭവിച്ചിരുന്നു.
രാത്രി 9.30 ഓടെയാണ് അഭിഷേകിന്റെ മൃതദേഹം ഗസ്സിയാബാദിലെ വൈശാലിയിലെ അപ്പാർട്ട്മെന്റിൽ കൊണ്ടുവന്നത്. കണ്ടയുടൻ വേദന താങ്ങനാവാതെ അവൾ കിടപ്പുമുറിയിൽ കയറി വാതിലടച്ചു. മിനിറ്റുകൾക്ക് ശേഷം അപാർട്മെന്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് ചാടി.
'മൃതദേഹം വീട്ടിലെത്തിച്ച ശേഷം അഞ്ജലി സമീപമിരുന്ന് കരഞ്ഞു. എന്നിട്ട് പെട്ടെന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ഓടി. ഞാൻ അവളുടെ പിന്നാലെ ഓടി. പക്ഷേ ഞാനെത്തും മുൻപ് അവൾ ചാടിയിരുന്നു'- അഭിഷേകിന്റെ ബന്ധു ബബിത പറഞ്ഞു.
അഞ്ജലിയെ ഗുരുതര പരിക്കുകളോടെ ആദ്യം വൈശാലിയിലെ മാക്‌സ് ആശുപത്രിയിലും പിന്നീട് എയിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവംബർ 30-നായിരുന്നു ഇവരുടെ വിവാഹം
മറുനാടന് മലയാളി ബ്യൂറോ