- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി കുടയത്തൂർ ഉരുൾപൊട്ടലിൽ മരണം മൂന്നായി; മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് രണ്ട് പേർ; എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തും; കോട്ടയം കറുകച്ചാലിൽ മലവെള്ളപ്പാച്ചിൽ; വീടുകളിൽ വെള്ളം കയറി; പാമ്പാടിയിലും വെള്ളപ്പൊക്കം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്
ഇടുക്കി: സംസഥാനത്ത മഴ കനത്തോട മഴ ദുരന്തങ്ങളും പതിവായി. തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ ഭാര്യ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്ന് പുലർച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവർ മണ്ണിനടിയിൽപ്പെട്ടു. തൃശ്ശൂരിൽ നിന്നും എൻഡിആർഎഫ് സംഘം കൂടി സ്ഥലത്തേക്ക് എത്തു.ം
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പടെ പ്രദേശത്തുണ്ട്. കളക്ടറുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ നടപടികളും ഊർജിതമാണെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലർച്ചെ നാലു മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോൾ മഴ മാറി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകരമായിട്ടുണ്ട്. രണ്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ
കോട്ടയം പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴ തുടരകയാണ്. കറുകച്ചാൽ പുലിയിളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയിൽ വീടുകളിൽ വെള്ളംകയറി. നെടുമണ്ണി കോവേലി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. രണ്ടുവീടിന്റെ മതിലുകൾ തകർന്നു. നെടുമണ്ണി പാലം വെള്ളത്തിൽ മുങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. 9-ാം വാർഡിലെ ഇടവട്ടാൽ പ്രദേശങ്ങൾ വെള്ളത്തിലായി. പാമ്പാടിയിലും വെള്ളം പൊങ്ങിയിട്ടുണ്ട്. പാമ്പാടി വെള്ളൂർ പൊന്നരിക്കുളം ദേവീ ക്ഷേത്രം വെള്ളത്തിനിടയിലാണ്.
വാഴൂർ റോഡിൽ പന്ത്രണ്ടാം മൈലിൽ മുട്ടറ്റം വെള്ളം കയറി. വാഹന ഗതാഗതം തടസ്സപ്പെട്ടു. കറുകച്ചാൽ പനയമ്പാല തോട് കര കവിഞ്ഞ് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വെള്ളൂർ പൊന്നരികുളം അമ്പലം ഭാഗത്ത് വെള്ളം കയറി. പത്തനംതിട്ട കോട്ടാങ്ങലിൽ വീടുകളിൽ വെള്ളം കയറി. ചുങ്കപ്പാറ ടൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് കടകളിൽ നാശനഷ്ടം ഉണ്ടായി.
മൂന്നിലവ് - വാകക്കാട് മണ്ണൂർ പാലം, കവണാർ റബ്ബർ ഫാക്ടറി ഭാഗത്തേക്കു പോകുന്ന വഴിയും പുലർച്ചെ വെള്ളം കയറി ഒലിച്ച് പോയി. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒമ്പത് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്
അതേസമയം സംസ്ഥാനത്ത് സെപ്റ്റംബർ 01 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബിഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതുമായണ് മഴയ്ക്ക് കാരണം. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
മറുനാടന് മലയാളി ബ്യൂറോ