- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ഒരു തല്ലുകേസിൽ കോൺഗ്രസുകാരനെ കള്ള കേസിൽ കുരുക്കിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിയതും ഒടുവിൽ കസേര തെറിച്ചതും തെളിവ്; രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതികളെ നൽകുന്നത് പാർട്ടി നേതൃത്വം; ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിനെതിരെ സിപിഎം; കണ്ണൂർ ചുരുളിയോ?
കണ്ണൂർ: മുൻ ഡി.ജി.പിയും കണ്ണൂർ റെയ്ഞ്ച് ഡി ഐ.ജി യുമായിരുന്ന എ.ഹേമചന്ദ്രന്റെ നീതി എവിടെയെന്ന ഇപ്പോൾ പുറത്തിറങ്ങിയ സർവിസ് സ്റ്റോറിയിലെ തുറന്നു പറച്ചിൽ കണ്ണൂരിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്നു. പാർട്ടി നേതാക്കൾ കൊടുക്കുന്ന പട്ടിക അനുസരിച്ചാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമ , കൊലപാതക കേസുകളിൽ പ്രതികളുടെ പട്ടിക തയ്യാറാക്കുന്നതെന്ന വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
നേരത്തെ പലപ്പോഴായി ഉയർന്നിട്ടുള്ള സമാന സ്വഭാവത്തിലുള്ള ആരോപണങ്ങളുടെ സാധൂകരണമാണ് ഹേമചന്ദ്രൻ നടത്തിയിട്ടുള്ളത്. എവിടെ നീതിയെന്ന തലകെട്ടിൽ അദ്ദേഹമെഴുതിയ സർവീസ് സ്റ്റോറിയിൽ കണ്ണൂർ ഒരു ചുരുളിയെന്നാണ് വിശേഷിപിക്കുന്നത്. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ഒരു തല്ലുകേസിൽ കോൺഗ്രസുകാരനെ കള്ള കേസിൽ കുരുക്കിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിയതും ഒടുവിൽ കസേര തെറിച്ചതും സർവീസ് സ്റ്റോറിയിൽ പറയുന്നുണ്ട്.
മൂന്നു പതിറ്റാണ്ടോളം സംസ്ഥാനത്തിന്റെ വിവിധ തസ്തികളിലിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചിലുകൾ കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സോളാർ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡി.ജി.പി കൂടിയാണ് ഹേമചന്ദ്രൻ . 1980 മുതൽ 2015 വരെയുള്ള 35 വർഷ കാലയളവിൽ കണ്ണൂരിൽ സിപിഎം - ബിജെപി- കോൺഗ്രസ് രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗമായി നൂറ്റി എൺപതോളം ജീവനുകളാണ് പൊലിഞ്ഞതെന്ന് ആത്മ കഥയിൽ പറയുന്നുണ്ട്.
എന്നാൽ ഹേമചന്ദ്രന്റെ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളുടെ പട്ടിക നൽകുന്ന ഏർപ്പാട് സിപിഎമ്മിനില്ലെന്ന് എം.വി ജയരാജൻ പ്രതികരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ, നേതാക്കളായകാരായി രാജൻ, കാരായി ചന്ദ്രശേഖരൻ തുടങ്ങിയവരെ പ്രതികളാക്കുകയും വേട്ടയാടുകയും ചെയ്ത പൊലിസാണ് കണ്ണൂരിലേത്. ഹേമചന്ദ്രനെ പോലുള്ള ഉദ്യോഗസ്ഥൻ എന്തിന് ഇത്തരമൊരു വാദവുമായി രംഗത്തു വന്നുവെന്നത് ദുരൂഹമാണെന്നും എം.വി ജയരാജൻ പറഞ്ഞു.
നേരത്തെ പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ചത് എ.കെ ആന്റണി മുഖ്യമന്ത്രിയായ കാലത്താണെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് പ്രതികരിച്ചു. സിപിഎം ഭരിക്കുമ്പോൾ പൊലിസിന് വിലങ്ങിടുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെയാണ് പല കൊലപാതക കേസുകളിലും യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാതെ പോയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
കേരളത്തിൽ ബി ജെ.പി ഒരിക്കലും അധികാരത്തിൽ വരാത്തതിനാൽ പൊലീസിനെ സ്വാധീനിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും സിപിഎം നൽകിയ പട്ടികക്കാരം നിരവധി പാർട്ടി പ്രവർത്തകർ കള്ള കേസിൽ കുടുങ്ങി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും സിപിഎമ്മും കോൺഗ്രസും അവരവരുടെ ഭരണകാലയളവിൽ പൊലിസിനെ അന്യായമായി സ്വാധീനിച്ചിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഈ വിഷയത്തിൽ പ്രതികരിച്ചു.




