- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയത്തിന് ഭക്ഷണമെത്തിക്കാൻ തെരുവിലൂടെ ഓട്ടപ്പാച്ചിൽ; ഇത്തിരി നേരം ഒഴിവുകിട്ടിയാൽ അരണ്ട വെളിച്ചത്തിൽ സ്ട്രീറ്റ് ലൈറ്റിന് കീഴിൽ പഠനം; ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയിലെ സൊമാറ്റോ പയ്യൻസ് അഖിലിനെ കാണാൻ മറുനാടൻ പോയപ്പോൾ
കൊച്ചി: ഓൺലൈൻ വഴിയുള്ള ഭക്ഷണവിതരണം ഇന്ന് സർവസാധാരണമാണ്. ഭക്ഷണപായ്ക്കറ്റുകളുമായി നഗര തിരക്കിലൂടെ അലയുന്ന ഇത്തരം ഗിഗ് വർക്കർമാരുടെ ജീവിതം എത്രയോ കഷ്ടപ്പാട് നിറഞ്ഞതാണ്. മഴയും വെയിലും ദുരിതം നിറഞ്ഞ മറ്റെല്ലാ സാഹചര്യങ്ങളും വകവെയ്ക്കാതെ ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കാൻ പായുന്ന ഇവർക്ക് പലപ്പോഴും അർഹതപ്പെട്ട കൂലി പോലും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
. പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നേട്ടോട്ടത്തിലാണ് പലരും. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വൈറൽ ആയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. സൊമാറ്റോ ജീവനക്കാരൻ പാലത്തിന് അരികിൽ, അരണ്ട വെളിച്ചത്തിൽ ഇരുന്ന് പഠിക്കുന്ന വീഡിയോ. അതുവഴി സഞ്ചരിച്ച ഒരു വ്ളോഗർ ആണ് ആ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതു വളരെ വേഗം വൈറലായി. ഈ നിമിഷം വരെ ഏകദേശം എട്ട് മില്യൻ അടുത്ത് വ്യൂവേഴ്സ് ഉണ്ടായി. അത് ആരാണ്, എന്താണ് എന്നതടക്കമുള്ള ഒരുപാട് കമന്റുകൾ വന്നിരുന്നു. അഖിൽ എന്ന പാലക്കാട് സ്വദേശിയാണ് കഥാനായകൻ എന്നു പറഞ്ഞിരുന്നു. അഖിൽ മറുനാടന് ഒപ്പം ചേരുകയാണ്. അഖിൽ ശിവദാസൻ എന്നാണ് മുഴുവൻ പേര്. പാലക്കാട് നെന്മാറ സ്വദേശിയാണ്.
അഖിൽ, എന്താണ് ആ വീഡിയോയിൽ കണ്ടതിന്റെ വാസ്തവം? അവിടെ ഇരുന്നു പഠിക്കുവാരുന്നോ?
അതേ പഠിക്കുവാരുന്നു. ഞാൻ ഇപ്പോൾ പഠിച്ചോണ്ട് ഇരിക്കുകയാണ്. ഞാൻ ആ ഒരു ടൈമിൽ സൊമാറ്റോ ഓടിച്ചു കഴിഞ്ഞ ശഷം ഫ്രീയായിരിട്ടിരിക്കുന്ന ഒരു ടൈം ആയിരുന്നു. അപ്പോൾ അന്ന് ഓട്ടം കുറവായിരുന്നു. കുറവായതുകൊണ്ട് ശരി, എന്തായാലും ഫുഡ് കഴിച്ചു കഴിഞ്ഞതിന് ശേഷം കുറച്ചും കൂടി ഓടാം, ബാക്കിയുള്ള ടൈം എന്തായാലും പിറ്റേ ദിവസം എനിക്ക് ഒര ക്ലാസ് ടെസ്റ്റ് ഉണ്ട്. ഫുഡ് കഴിച്ചതിനു ശേഷം അവിടെ ഇരുന്നു പഠിക്കുവാരുന്നു. ഉച്ചവരെ ക്ലാസ്, അതു കഴിഞ്ഞ് ഈ സമയം ഞാൻ ഓടാൻ പോകും. അന്നാണ് ഞാൻ പോർഷൻസ് കവറു ചെയ്തുമില്ല. അവിടെ ഇരുന്നു ആ പോർഷൻസ് നോക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അതിലെ വന്ന സുകു എന്നയാൾ വന്നത്. വീഡിയോ എടുത്ത വിവരം പിറ്റേ ദിവസമാണ് അറിയുന്നത് .
എപ്പോഴാണ് അറിയുന്നത് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്?
ഞാൻ ഇന്നലെ വൈകിട്ട് മുത്തശ്ശിക്ക് വയ്യാത്തതുകൊണ്ട്... ഞാൻ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിക്കുന്നത്. എന്റെ കൂട്ടുകാർ പറഞ്ഞു നിന്റെ വീഡിയോ വന്നിട്ടുണ്ട്, അത് നീ തന്നെയാണോ എന്ന് ചോദിച്ചു. നീ ഒന്ന് നോക്കൂ എന്ന് പറഞ്ഞ് ആ വീഡിയോ അയച്ചു തന്നു അപ്പോഴാണ് ഞാൻ ആ വീഡിയോ കാണുന്നത്.
വീട്ടിലെ സാഹചര്യം എന്താണ്?
വീട്ടിൽ അച്ഛൻ, അമ്മ, രണ്ടനിയന്മാര്, മുത്തച്ഛൻ, മുത്തശ്ശി അവരുടെ ഒപ്പമാണ് ഞങ്ങള് ഉള്ളത്
എത്ര വരെ പഠിച്ചു ?
ഞാൻ പ്ലസ്ടു കഴിഞ്ഞു. അതിന് ശേഷം ഡിഗ്രിക്ക പോകണമെന്ന്. പക്ഷെ അപ്പോഴത്തെ സിറ്റുവേഷൻ അനുസരിച്ചിട്ട് പോകാനും പറ്റിയില്ല. അതുകൊണ്ട് പണിക്കു വന്നു. പിന്നെ പ്ലൈവുഡിന്റെ ഒരു പണിക്കു പോയി വർക് ഷോപ്പിൽ പോയിട്ടുണ്ട്. അതിനുശേഷം അവിടെ ഒരു ഹോസ്പിറ്റൽ ഉണ്ട്, അവിടെ സ്റ്റോറിൽ അസിസ്റ്റന്റ് ആയി പോയി. ജർമ്മൻ ലാഗ്വേജ് അപ്ലോഡ് എന്ന ഒരു കാര്യം നോക്കിയിട്ടുണ്ടായിരുന്നു. വേറെ കുറേ ഇൻസ്റ്റിറ്റ്യൂട്ടും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ജർമ്മൻ പറയുന്നത് ഫ്രീയായിട്ട് എഡ്യുക്കേഷൻ പ്രൊവൈഡ് ചെയ്യുന്നതാണ്. ആദ്യം വീട്ടിലൊക്കെ പറഞ്ഞു പിന്നീട് അവര് സമ്മതിച്ചു.
ഇപ്പോ ഈ സൊമാറ്റോ ഓടിയെന്ന് പറഞ്ഞാലും വലിയ എമൗണ്ട് ഒന്നും കിട്ടുകയില്ല. എനിക്ക് ഇപ്പോൾ കഴിഞ്ഞാഴ്ച ആണെങ്കിൽ എനിക്ക് കിട്ടിയിരിക്കുന്ന എമൗണ്ട് എന്നു പറയുന്നത് 600, 700 രൂപ റെയ്റ്റിൽ ആണ് ആഴ്ച കിട്ടിയിരിക്കുന്നത്. നമ്മൾ ഫുൾ ടൈം ഒക്കെ ഓടിയാലും ഇതൊക്കെയേ കിട്ടുകയുള്ളൂ. എനിക്ക് ഇതൊന്നും വിട്ടുകളയാനും പറ്റില്ല. എന്റെ മനസ്സിൽ ഫുൾ വീട്ടുകാരാണ് വീട്ടുകാര്യങ്ങളാണ്. എന്താ ചെയ്യുക, നോർമ്മൽ ലോൺ ഒന്നും തരില്ല. അമ്മയ്ക്കും അച്ഛനും മുത്തച്ഛനും മുത്തശ്ശിക്കും ഒക്കെ നല്ല വയസ്സായിട്ടുണ്ട്. അതെന്റെ പേരിലായിട്ട് ലോൺ കിട്ടില്ല. അപ്പോൾ ഞാൻ വേറെ കുറേ ലോൺ അന്വേഷിച്ചു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു വീഡിയോ വൈറൽ ആകുന്നത്. ഈ വീഡിയോ വൈറലാകാൻ കാരണമെന്താന്ന് വച്ചാൽ നമ്മുടെ ഈ സമൂഹത്തിൽ ഈ പഴയ വലിയ വലിയ ശാസ്ത്രജ്ഞന്മാർ സ്ലേറ്റിൽ ഒക്കെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിൽ ഇരുന്ന് പഠിച്ചിട്ടുണ്ട്. നമ്മുടെ ഈ കാലഘട്ടത്തിൽ 2024 ൽ ഒരു സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിൽ ഇരുന്നു ഒരാള് പഠിക്കുന്നു എന്നു പറയുമ്പോൾ ആളുകൾക്ക് വളരെ വിഷമം ഉണ്ടാക്കും. അങ്ങനെയല്ലേ ഓരോരുത്തരും വിളിച്ചിട്ട് അഖിലിനോട് സംസാരിക്കുന്നത്.
അഖിൽ: എന്നെ ഒരുപാട് പേര് വിളിച്ചു. എന്നെ അതേ പോലെ തന്നെ അനന്ദു സാർ അവരൊക്കൊ വിളിച്ചിട്ടുണ്ടായിരുന്നു.
അനന്ദു സൈലം അദ്ദേഹം ഒരു ചെറിയ എമൗണ്ട് കൊടുത്തിട്ടുണ്ട്. ചെറുതാണെങ്കിലും അതു വലിയൊരു എമൗണ്ട് തന്നെയാണ്. കാരണം ഇങ്ങനെയുള്ള കുട്ടികൾക്ക് കൊടുക്കുന്നത് ഒരു പ്രോത്സാഹനം കൂടിയാണ്. അപ്പോൾ അതിനെ പറ്റി എന്തു പറയുന്നു
അഖിൽ: എന്റെ കണ്ണു നിറയുന്നു. ഞാൻ പ്രതീക്ഷിച്ചില്ല, സത്യത്തിൽ. കാണാൻ വരുന്നൂന്ന് പറഞ്ഞു. രാത്രിയാ വന്നത്. എന്റെടുത്ത് വന്നു. ആ ഒരു മോമന്റ് എന്നുപറഞ്ഞാ..എല്ലാം ഒരു ഡെഡ് എൻഡ് ആയി നിൽക്കുന്ന സമയത്താണ്. എന്താ ചെയ്യണ്ടേന്ന് അറിയാതിരിക്കുന്ന സമയത്താണ് വ്ളോഗർ വീഡിയോ എടുത്തത്. ഇപ്പോൾ എന്നെ രണ്ട് മുന്നൂ ഇൻസ്റ്റിറ്റ്യൂട്ട്കാര് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.
ജർമ്മനിയിൽ പോയി നഴ്സിങ് പഠിച്ച് കുടുംബം പോറ്റുക എന്നതാണ് അഖിലിന്റെ ലക്ഷ്യം
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.