- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യാനോ ബാര്‍സോണ മൊസാദ് ചാരവനിതയെന്ന് തന്നെ റിപ്പോര്‍ട്ടുകള്‍; ബന്ധം നിഷേധിച്ച് ലണ്ടന്‍ സ്കൂള്‍; ചാരസുന്ദരിക്ക് റിന്‍സന്‍ ജോസിന്റെ കമ്പനിയുമായുള്ള ബന്ധവും അന്താരാഷ്ട്ര ചര്‍ച്ചകളില്‍
ക്രിസ്ത്യാനോ ബാര്‍സോണ മൊസാദ് ചാരവനിതയെന്ന് തന്നെ റിപ്പോര്‍ട്ടുകള്‍
ബെയ്‌റൂത്ത്: ലബനനില്‍ സ്ഫോടന പരമ്പര അരങ്ങേറിയതിന് തൊട്ടു പിന്നാലെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു പേരാണ് ക്രിസ്ത്യാന ബാര്‍സോണി ആര്‍സി ഡയകോണ. ശരിക്കും ആരാണ് ഈ സുന്ദരി എന്ന ചോദ്യങ്ങളാണ് എമ്പാടും ഉയരുന്നത്. ലബനനില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിച്ച പേജറുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ആദ്യം ഈ പേര് പുറത്ത് വരുന്നത്. പേജറുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ലഭിച്ച ഗോള്‍ഡ് അപ്പോളോ എന്ന സ്ഥാപനം തങ്ങളല്ല പേജറുകള്‍ നിര്‍മ്മിച്ചതെന്നും ഹംഗറി ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിനാണ് ഉപകരാര്‍ നല്‍കിയതെന്നും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബി.എ.സിയുടെ സി.ഇ.ഒയായ ക്രിസ്ത്യാന ബാര്‍സോണി ആര്‍സി ഡയകോണ എന്ന പേര് ലോകം അറിയുന്നത്.
എന്നാല്‍ ഇവരെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. അതി സുന്ദരിയായ ഈ നാല്‍പ്പതുകാരി മൊസാദേയുടെ ഏജന്റ് ആണോ എന്നാണ് പലരും സംശയം പ്രകടിപ്പിച്ചിരുന്നത്. പ്രശസ്തമായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്സിലാണ് ക്രിസ്ത്യാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്നാണ് അവരുടെ കമ്പനിയുടെ രേഖകളില്‍ എല്ലാം കാണുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വിവരം ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ക്രിസ്ത്യാന തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചിട്ടില്ല എന്നാണ് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്സ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ന്നില്ല താന്‍ ഡോക്ടറേറ്റ് എടുത്തെന്ന് ക്രിസ്ത്യാന അവകാശപ്പെടുന്ന യൂണിവേഴ്സിറ്റി കോളജ് ലണ്ടനും ഇങ്ങനെ ഒരാള്‍ക്ക് തങ്ങള്‍ ഡോക്ടറേറ്റ് നല്‍കിയിട്ടില്ല എന്നും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിവാദം ഉണ്ടായ ആദ്യ ദിനത്തില്‍ തന്റെ സ്ഥാപനം പേജറുകള്‍ നിര്‍മ്മിക്കുന്നില്ല എന്നും തങ്ങള്‍ ഇടനിലക്കാരായിട്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് വിശദീകരിച്ചത്. അവരുടെ സ്ഥാപനമായ ബി.എ.സിയുടെ വെബ്സൈറ്റും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ബുഡാപെസ്ററിലെ കമ്പനിയുടെ ഓഫീസിലും ആരും എത്തിയിട്ടില്ല. ഇപ്പോള്‍ പ്രതിരോധ വിദഗ്ധര്‍ പറയുന്നത് ഹിസ്ബുള്ള പേജറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത് മണത്തറിഞ്ഞ മൊസാദേ ഒരു കടലാസ് കമ്പനി തട്ടിക്കൂട്ടി ഇതിനുള്ള ഓര്‍ഡര്‍ എടുത്തു എന്നും തുടര്‍ന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച പേജറുകള്‍ ലബനനില്‍ എത്തിച്ചു എന്നുമാണ്.
ഇവിടെയാണ് മലയാളിയായ റിന്‍സന്‍ ജോസിന്റെ കമ്പനിയും കാര്യവും ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണ്ടത്. ബള്‍ഗേറിയയിലെ സോഫിയ ആസ്ഥാനമാക്കിയാണ് റിന്‍സന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലയാളി ആണെങ്കിലും നോര്‍വ്വേ പൗരത്വമുള്ളയാളാണ് റിന്‍സന്‍. ഇവരെല്ലാം മൊസാദേയുടെ ഏജന്റുമാരായിട്ടാമോ പ്രവര്‍ത്തിച്ചത് എന്നാണ് ലോകമാധ്യമങ്ങള്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നത്. റിന്‍സന്‍ അമേരിക്കയിലേക്ക് പോകുകയും ചെയ്തതോടെ സംശയങ്ങള്‍ പലവഴിക്കാണ് നീളുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള തന്റെ അണികളോട് സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് പേജറുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ തന്നെ മൊസാദേ സ്ഫോടക വസ്തു നിര്‍മ്മാണം തുടങ്ങിയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഏതായാലും ക്രിസ്ത്യാനയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്. ക്രിസ്ത്യാന ഒരു ചാരസുന്ദരി എന്ന് തന്നെ കരുതേണ്ടി വരും എന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. ഒപ്പം മലയാളിയായ റിന്‍സണുമായി അവര്‍ക്കുള്ള ബന്ധവും ചര്‍ച്ചാ വിഷയമാകുകയാണ്.
2016 ലാണ് റിന്‍സണ്‍ ജോസ് നോര്‍ട്ടാ ലിങ്ക് എന്ന സ്ഥാപനം ആരംഭിച്ചത്. നോര്‍ട്ടാ ലിങ്കിനാണ് ബി.എ.സിക്ക് പേജറുകള്‍ക്ക് പണം നല്‍കിയിരിക്കുന്നത്. ഇതോടെയണ് റിന്‍സനും വിവാദത്തിലാകുന്നത്. റിന്‍സണ്‍ ജോസ് അമേരിക്കയിലാണെന്നും സൂചനകളുണ്ട്. ഡി. എന്‍ മീഡിയ ഗ്രൂപ്പ് എന്ന കമ്പനിയു ഓസ്ലോയിലുണ്ട്. പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേല്‍ താല്‍പ്പര്യങ്ങള്‍ അറിയാതെയാണ് റിന്‍സണ്‍ ഈ ഇടപാടില്‍ എത്തിപ്പെട്ടത്.
ആദ്യം ലണ്ടനില്‍ ജോലി ചെയ്തിരുന്ന റിന്‍സണ്‍ 2015 ലാണ് ഓസ്ലോയില്‍ എത്തിയത് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ റിന്‍സണ്‍ ഓസ്ലോയില്‍ ഇല്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. നേരത്തേ നിശ്ചയിച്ചത് പ്രകാരമുള്ള വിദേശയാത്രയിലാണ് അദ്ദേഹം എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായി ഓസ്ലോ പോലീസ് അറിയിച്ചു.
ഓസ്ലോ നഗരപ്രാന്തത്തിലുള്ള മോര്‍ട്ടന്‍സ്രൂഡിലെ റിന്‍സന്റെ ഫ്‌ളാറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു എങ്കിലും അവിടെ ആരും ഇല്ലായിരുന്നു. നിരവധി മാസങ്ങളായി റിന്‍സണെ കാണുന്നില്ല എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ റിന്‍സന്റെ പേരുമായി ബന്ധപ്പെട്ട് പുറത്ത വരുന്ന വാര്‍ത്തകള്‍ ഞെട്ടിച്ചു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. നാട്ടിലുള്ള ബന്ധുക്കളും റിന്‍സനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയിലാണ്.