- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണി റോസിനെ 'കുന്തി' എന്ന് വിളിച്ചത് ആലക്കോട്ടെ ഷോ റൂം ഉദ്ഘാടനത്തില്‍; കോയമ്പത്തൂരില്‍ ഹന്‍സിക മറ്റൊരു കടയുടെ നാട മുറിക്കുമ്പോള്‍ മുതലാളി അകത്തും; ഉദ്ഘാടനത്തിന് കോയമ്പത്തൂരില്‍ ഉണ്ടാകുമെന്ന് പോലീസ് കരുതുമെന്ന് കരുതി വയനാട്ടില്‍ എത്തി; ബംഗ്ലൂരുവിലേക്ക് പോകാനുള്ള ആ രഹസ്യ പദ്ധതി ചോര്‍ന്നോ? ഓപ്പറേഷന് ബോച്ചെയില് സംഭവിച്ചത്
കൊച്ചി: പോലീസ് സ്‌റ്റേഷനില്‍ പുഞ്ചിരിച്ച മുഖവുമായി തനിക്ക് വേദനയൊന്നുമില്ലെന്ന സന്ദേശം നല്‍കാന്‍ ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുമ്പോഴും കൊതുകു കടിയില്‍ ഉറക്കം പോലും കിട്ടാതെ കോടീശ്വരനായ മുതലാളി. സംസ്ഥാനത്ത് ആദ്യമായാണ് ശതകോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന വ്യക്തിയ്ക്ക് ഇത്തരത്തിലൊരു കേസില്‍ ഇങ്ങനെ പോലീസ് സ്‌റ്റേഷനില്‍ ഇരിക്കേണ്ടി വന്നത്. വയനാട്ടില്‍ നിന്ന് കൊച്ചിയിലേക്കുള്ള പോലീസ് ജീപ്പിലെ യാത്രയും ബോബിയ്ക്ക് മാനസികമായ വേദനയായിട്ടുണ്ട്. കോയമ്പത്തൂരിലെ ജ്യൂലറിയുടെ ഉദ്ഘാടനമായിരുന്നു കഴിഞ്ഞ ദിവസം. താന്‍ കോയമ്പത്തൂരുണ്ടാകുമെന്ന് പോലീസ് കരുതുമെന്ന് ബോബി കണക്കൂകൂട്ടി. എന്നാല്‍ വയനാട്ടിലെത്തി അവിടെ നിന്ന് ബംഗ്ലൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. അതിന് ശേഷം മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാമെന്നും വിചാരിച്ചു. ഇതെല്ലാം പോലീസ് പൊളിച്ചു. പാളയത്തില്‍ നിന്ന് ആരോ വയനാട് വഴിയുള്ള രക്ഷപ്പെടല്‍ പോലീസിന് ചോര്‍ത്തി നല്‍കിയെന്ന് ബോബി ചെമ്മണ്ണൂര്‍ കരുതുന്നുണ്ട്.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോയമ്പത്തൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ച ദിവസം തന്നെ ബോബി അറസ്റ്റിലായി. ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഹന്‍സിക മോട്വാനി നിര്‍വഹിച്ചു. സാധാരണ ബോച്ചെയാണ് ഉദ്ഘാടനത്തിലെ മുഖ്യ ആഘര്‍ഷകം. ഇതു കൊണ്ട് തന്നെ താന്‍ കോയമ്പത്തൂരിലാകുമെന്ന് പോലീസ് തെറ്റിധരിച്ചോളുമെന്നും വിലയിരുത്തി. ഈ ആത്മവിശ്വാസമാണ് കേരളാ പോലീസ് ചടുല നീക്കത്തിലൂടെ പൊളിച്ചത്. അതായത് കോയമ്പത്തൂരില്‍ ഉദ്ഘാടന ദിവസം ബോബി ചെമ്മണ്ണൂരിനെ പോലീസ് കിടത്തിയത് സാദാ ലോക്കപ്പിലാണ്. ഇതു പോലൊതു ഷോ റൂം ഉദ്ഘാടന ദിവസമാണ് ഹണി റോസിനെതിരായ അധിക്ഷേപങ്ങളും ബോച്ചെ തുടക്കമിടുന്നത്. മറ്റൊരു കടയുടെ ഉദ്ഘാടന ദിവസം ബോച്ചയെ പോലീസ് ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയും ചെയ്തു. കണ്ണൂര്‍ ആലക്കോട് ഷോറൂമിലെ ഉദ്ഘാടനത്തിലാണ് ഹണി റോസിനെ ബോബി 'കുന്തി' പരാമര്‍ശത്തില്‍ കളിയാക്കിയത്. തുടര്‍ന്നായിരുന്നു ഹണി റോസിനെതിരായ സൈബര്‍ ആക്രമണങ്ങള്‍.
കോടീശ്വരന്‍ എന്ന പരിഗണനയില്‍ ഒന്നും ചെയ്തു കൊടുത്തില്ല. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ബോബി ചെമ്മണ്ണൂരിനെ ഹാജരാക്കുക. ബുധനാഴ്ച രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലര്‍ച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ഫോണ്‍ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് വളപ്പില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 7 മണിയോടെ എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിനെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യംചെയ്യല്‍. ശേഷം ബോബിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം. ഇന്ന് പുലര്‍ച്ചെയും വൈദ്യ പരിശോധന നടത്തി. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കാര്‍ വളഞ്ഞ് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണിറോസിന്റെ പരാതി ലഭിച്ച് പതിനഞ്ചാം മണിക്കൂറിലായിരുന്നു സെന്‍ട്രല്‍ പൊലീസിന്റെ നടപടി.
ദ്വയാര്‍ഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗികാതിക്രമവും ഐടി ആക്ടിലെ 67 ാം വകുപ്പുപ്രകാരമുള്ള കുറ്റവുമാണ് ബോബിക്കെതിരെ ചുമത്തിയത്. ബോബിയുടെ ജാമ്യാപേക്ഷയില്‍ അഡ്വ.ബി.രാമന്‍പിള്ള ഹാജരാകും. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ മൊഴിയെടുപ്പ് രണ്ടുമണിക്കൂര്‍ നീണ്ടു. ഭരണഘടന വാഗ്ദാനം ചെയ്ത പൗരന്റെ അവകാശം തേടിയായിരുന്നു പോരാട്ടമെന്നും, ഒപ്പം നിന്നവര്‍ക്കും, ശക്തമായ നടപടി ഉറപ്പുനല്‍കിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും നന്ദിയെന്നും ഹണി റോസ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.