- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്; തന്ത്രി കുടുംബാഗം പൂജാരി ആകാത്തത് നന്നായി! ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനത്തിന് രാഹുല്‍ ഈശ്വറിന് മറുപടി നല്‍കി ഹണി റോസ്; മലാ പാര്‍വ്വതിയും രാഹുല്‍ ഈശ്വറും ചാനല്‍ ചര്‍ച്ചയില്‍ കൊമ്പു കോര്‍ത്തപ്പോള്‍
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിനു പിന്നാലെ അധിക്ഷേപക്കാര്‍ക്കെതിരെ പ്രതികരണവുമായി നടി ഹണി റോസ്. സമൂഹ മാധ്യമങ്ങള്‍ വഴി തനിക്കെതിരേ അധിക്ഷേപം നടത്തിയ യുട്യൂബ് ചാനലുകള്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് താരം. ഇതിനിടെ ചാനല്‍ ചര്‍ച്ചയില്‍ തന്നെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനും മറുപടി നല്‍കി. ബോബി ചെമ്മണൂരിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പരാതിയില്‍ ഹണി റോസിനെ വീണ്ടും വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തു വന്നിരുന്നു. ന്യൂസ് 18 ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ ആഞ്ഞടിച്ചത്. കൂടാതെ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാഹുല്‍ ന്യായീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹണി റോസിന്റെ പ്രതികരണം. ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വറും നടി മാല പാര്‍വതിയും പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഹണി റോസ് സ്വയം മാര്‍ക്കറ്റ് ചെയ്തുവെന്നും തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ ആരോപണം. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. ബോബി ചെമ്മണ്ണൂര്‍ ചെയ്തതില്‍ ധാര്‍മ്മികമായി യാതൊരു തെറ്റുമില്ല. ഫറ ഷിബില ഉള്‍പ്പെടെയുള്ള നടിമാര്‍ തന്നെ ഹണി റോസിനെ വിമര്‍ശിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നും രാഹുല്‍ ചര്‍ച്ചയ്ക്കിടയില്‍ ചൂണ്ടിക്കാട്ടി.
ഹണി റോസിന്റെ പ്രതികരണം ഇങ്ങനെ-താങ്ങളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് നത്‌നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാ നിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാ നിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യം ആക്കും. പക്ഷേ തന്ത്രകുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏത് വാഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്ന് അറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടി വന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം-ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് പങ്കുവച്ച കുറിപ്പ്.
അതിനിടെ വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ പങ്കുവച്ച 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പോലീസിന് ഹണിറോസ് കൈമാറുമെന്നാണ് വിവരം. അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരേ നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകാണ് അന്വേഷണ സംഘം. ബോബി ചെമ്മണ്ണൂരിന്റെ ഫോണ്‍ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് വളപ്പില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം ഏഴോടെ എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ വിവാദ പരാമര്‍ശം നടത്തിയത്.
രാഹുല്‍ ഈശ്വറിന്റെ വിവാദ വാക്കുകള്‍ ഇങ്ങനെ
ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ ന്യായീകരിക്കുന്നില്ല. ലൈംഗിക ചുവയോടെ പരാമര്‍ശം നടത്തുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരം തെറ്റാണ്. എന്നാല്‍ ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ട ഒരു നിലപാട് നടി ഫറ ഷിബിലയുടേതാണ്. ആണ്‍ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തെയും അതി ബുദ്ധിപരമായിട്ടാണ് ഹണി റോസ് ഉപയോഗിച്ചത് എന്നാണ് ഫറ ഷിബില പറയുന്നത്. കാര്യങ്ങള്‍ അത്ര നിഷ്‌കളങ്കമല്ല എന്ന് പറഞ്ഞുകൊണ്ട് അവര്‍ അവരുടെ നിലപാട് വ്യക്തമാക്കുകയാണ്. അവര്‍ ഒരു സ്ത്രീയാണ്, അഭിനേത്രിയാണ്, കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഹണി റോസ് വരുന്ന അതേ മേഖലയില്‍ നിന്നുള്ള ആളാണ്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോ റീ ഷെയര്‍ ചെയ്യുക വഴി എന്ത് മാതൃകയാണ് ഹണി റോസ് നല്‍കുന്നത് എന്ന് ഫറ ഷിബില ചോദിക്കുന്നത്.
ബോചെയുടെ സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം ഇല്ലെന്ന് പറയുന്നത് പോലെ പലപ്പോഴും ഹണി റോസിന്റെ വസ്ത്രധാരണം വള്‍ഗര്‍ ആണെന്ന വിമര്‍ശനത്തെ എന്തിനാണ് നാം പേടിയോടെ കാണുന്നത്. എന്തിനാണ് അതിനെ അസഹിഷ്ണുതയോടെ കാണുന്നത്. കേരളത്തിലെ ആര്‍ക്കെങ്കിലും ഒരിക്കലെങ്കിലും അത് തോന്നാതിരുന്നിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം കുറച്ച് ഓവറാണ് എന്ന് തോന്നാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ധാര്‍മ്മികമായി തെറ്റായ ഒരു കാര്യം ഒരിക്കലും രാഷ്ട്രീയപരമായി ശരിയാകില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ബോചെയെ പിടിച്ച് കല്ലെറിഞ്ഞ് സ്ത്രീപക്ഷവാദിയായി ചമയാനും ഞാന്‍ ഫെമിനിസ്റ്റ് ആണെന്ന് പറയാനുമല്ല നമ്മള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ രാഹുല്‍ ഈശ്വറിന് മറുപടിയുമായി മാല പാര്‍വതി രംഗത്തെത്തി. പൊതുവേദിയില്‍ വച്ച് കുന്തി ദേവിയെ പോലെയുണ്ടെന്ന പരാമര്‍ശം രാഹുല്‍ നടത്തുമോ എന്നായിരുന്നു മാല പാര്‍വതിയുടെ ചോദ്യം. ബോചെ എന്ന് പറയുന്ന ആള്‍ മോറലി ശരിയാണെന്നാണ് രാഹുല്‍ പറയുന്നത്. കാരണം ഹണി റോസ് അവര്‍ക്ക് ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിച്ചു എന്നുള്ളതാണ്. അതുകൊണ്ട് അവരെ കുറിച്ച് പറഞ്ഞ ഒരു കാര്യവും ധാര്‍മ്മികമായി തെറ്റല്ല എന്നാണ് പറയുന്നത്; മാല പാര്‍വതി മറുപടി നല്‍കി.
'സൈബര്‍ ആക്രമണം തെറ്റ്, എങ്കിലും കാര്യങ്ങള്‍ അത്ര നിഷ്‌കളങ്കമല്ല' എന്നാല്‍ ഇതിനും രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കുകയുണ്ടായി. ഹണി റോസ് പലപ്പോഴും സ്വയം മാര്‍ക്കറ്റ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അവര്‍ ഇതിന്റെ വിപണ സാധ്യത ഉപയോഗിച്ചൊരു വ്യക്തിയാണ് എന്ന് പറയുന്നതിനോട് അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ല. അവരുടെ ഉദ്ഘാടനങ്ങളില്‍, അവരുടെ വസ്ത്രധാരണം മനോഹരമായി മാര്‍ക്കറ്റ് ചെയ്ത വ്യക്തിയാണ്; രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.