- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ നൈരാശ്യം; ഫേസ്ബുക്കിൽ ലൈവിലൂടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം; ഫോൺ നമ്പറിന്‍റെ ലൊക്കേഷനിലൂടെ ഹോട്ടൽ മുറി കണ്ടെത്തി; രക്ഷകരായി പോലീസ്
ജയ്‌പൂർ: പ്രണയ നൈരാശ്യത്തെ തുടർന്ന് ഫേസ്ബുക്കിൽ ലൈവിലൂടെ യുവാവിന്‍റെ ആത്മഹത്യാശ്രമം. രാജസ്ഥാനിലെ ഹീരപ്പുരയിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് പറയുകയായിരുന്നു. ശേഷം കഴുത്തിൽ കുരുക്ക് മുറുക്കുകയുമായിരുന്നു. എന്നാൽ ഇതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ രക്ഷിക്കുകയായിരുന്നു.
നവംബർ 23 നാണ് സംഭവം. യുവാവ് ഫേസ്ബുക്കിൽ ലൈവ് ഓണാക്കി താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇത് കണ്ടുകൊണ്ടിരുന്ന ഒരു സുഹൃത്താണ് സൈബർ സെല്ലിന് വിവരം കൈമാറിയത്. ഉടൻതന്നെ സമൂഹ മാധ്യമ പ്രൊഫൈലിലൂടെ ഇയാളുടെ വിവരങ്ങൾ ശേഖരിച്ച പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇയാളുടെ ഫോൺ നമ്പറിന്‍റെ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് സ്ഥലത്തെത്തിയത്. ബൈപ്പാസിന് സമീപമുള്ള ഹീരാപുരയ്ക്ക് സമീപമാണ് ഇയാളുടെ ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് ആറോളം ഹോട്ടലുകൾ ഉണ്ടെന്ന് പോലീസിന് മനസ്സിലായി.
തുടർന്ന് ഈ ഹോട്ടലുകളിൽ വിളിച്ചന്വേഷിച്ച ശേഷം യുവാവിന്റെ പേരിൽ മുറി ബുക്ക് ചെയ്ത ഹോട്ടൽ പോലീസ് കണ്ടെത്തുകയായിരുന്നു. ആത്മഹത്യാശ്രമം നടന്ന വിവരം ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും മുറിയുടെ വാതിൽ തുറക്കാൻ യുവാവ് തയ്യാറായില്ല. ഇതിന് പിന്നാലെ യുവാവ് ഉണ്ടായിരുന്ന ഹോട്ടലില്‍ എത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തിയത്.
ആരോഗ്യ പരിശോധനയ്ക്കായി ഇയാളെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. താൻ ആത്മഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു ദിവസത്തേക്ക് മാത്രമാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ കണ്ടത്.