- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ആപ്പിൽ ഒരുമിച്ച് പാടാൻ തുടങ്ങിയത് രണ്ട് മാസം മുമ്പ്; സ്വരവും താളവും ഒരുമിച്ചു വന്നപ്പോൾ പാട്ടിലെ സൗഹൃദം പ്രണയമായി വളർന്നു; പ്രവാസി യുവാവിന്റെ ഭാര്യ രണ്ട് കുട്ടികളെയും കൊണ്ട് വിവാഹിതനായ ഗായകനൊപ്പം നാടുവിട്ടു; സ്റ്റേഷനിൽ ഹാജരായ വീട്ടമ്മ ഗായകനൊപ്പം പോയി; മക്കളെ ഏറ്റുവാങ്ങി പിതാവ്
കാസർഗോഡ്: കോലക്കുഴൽ വിളി കേട്ടോ രാധേ...യെന്ന ഗായകന്റെ പാട്ടിനെ അനുപല്ലവിയായി അവൾ പാടിയിരുന്നത് കണ്ണനെന്നെ വിളിച്ചോ.. എന്നായിരുന്നു. മൊബൈൽ ആപ്പിലെ പാട്ടിൽ തുടങ്ങിയ ഈ സൗഹൃദം പ്രണയമായി മാറിയപ്പോൾ ഭർത്താവിനെ മറന്ന് വീട്ടമ്മ ഗായകനൊപ്പം ഒളിച്ചോടി. വിഷയം പൊലീസ് സ്‌റ്റേഷനിലും കോടതിയിലും എത്തിയപ്പോൾ രണ്ട് മക്കളെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനെ വരിച്ചു അവർ. കാസർകോട്ടു നിന്നാണ് പുലിവാലായ പ്രണയകഥ പുറത്തുവന്നത്.
പാട്ട് ആപ്പിലൂടെ പരിചയപ്പെട്ട് ഒപ്പം പാടിയ ഭർതൃമതിയായ 25കാരിയാണ് പാട്ടുകാരനൊപ്പം നാടുവിട്ട്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരൻ ഫിറോസിനൊപ്പം നാടുവിട്ടത്. ഭർതൃവീട്ടിൽ നിന്നും കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്. രാത്രി 10.45 മണിക്കും രാവിലെ ഒമ്പത് മണിക്കുമിടയിലാണ് മക്കളുമായി യുവതി വീടുവിട്ടത്.
ഭർത്താവ് വിദേശത്തായിരുന്നതിനാൽ ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് കണ്ടെത്തിയത്. പൊലീസ് ഇവരെ ബന്ധപ്പെട്ടപ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്ന് സമ്മതിച്ചു. തുടർന്ന് കുട്ടികൾക്കൊപ്പം ഇരുവരും ബേക്കൽ പൊലീസിൽ ഹാജരായി.
രണ്ട് മാസം മുൻപാണ് ആപ്പിൽ ചേർന്ന് ഇരുവരും ഒന്നിച്ച് പാടാൻ തുടങ്ങിയത്. ഭാര്യയും അഞ്ചുവയസും നാലു മാസവും പ്രായമായ മക്കളും യുവാവിനുണ്ട്. ഒന്നിച്ചു പാട്ടു പാടി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വാടക ക്വാർടേഴ്സിലാണ് യുവാവ് ഭാര്യക്കും മക്കൾക്കുമൊപ്പം താമസിക്കുന്നത്. എല്ലാ വിവരവും അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.
സംഭവ ദിവസം പുലർച്ചെ വയനാട്ടിൽ നിന്നും കാറുമായി വന്ന് ഫിറോസ് യുവതിയേയും മക്കളെയും കൂട്ടി പോകുകയായിരുന്നു. ഭാര്യ കാമുകനൊപ്പം നാടുവിട്ട വിവരമറിഞ്ഞ് ഭർത്താവ് വിദേശത്ത് നിന്നും തിങ്കളാഴ്ച നാട്ടിൽ എത്തി. ഭർത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ