- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുള്ളവരുമായി പിണങ്ങി കഴിഞ്ഞിരുന്നതിനാൽ ആരും അന്വേഷിച്ചില്ല; ഒന്നാം നിലയിലെ മുറിയിൽ ഗൃഹനാഥൻ മരിച്ചു കിടന്നത് വീട്ടുകാർ അറിയുന്നത് നാല് ദിവസത്തിന് ശേഷം; വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
കോഴഞ്ചേരി: വീട്ടിലുള്ളവരുമായി പിണങ്ങി ഒന്നാം നിലയിലെ മുറിയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ച വിവരം വീട്ടുകാർ അറിയുന്നത് നാലു ദിവസത്തിന് ശേഷം. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പാമ്പാടിമൺ വീട്ടിൽ അനിൽകുമാറിന്റെ (55) മൃതദേഹമാണ് നാലാം നാൾ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുള്ളവരുമായി പിണങ്ങിയതിനാൽ ഒന്നാം നിലയിലെ മുറിയിൽ അനിൽ ഒളിച്ചിരിക്കുകയാണെന്നാണ് കരുതിയത്.
നാലാം ദിവസം കയറി നോക്കിയപ്പോൾ അടച്ചിട്ട മുറിയിൽ ജീർണിച്ച മൃതദേഹമാണ് കണ്ടത്. ദുർഗന്ധം വമിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു. അനിലും കുടുംബത്തിലുള്ളവരും നിരന്തരമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
നിയമപരമായും സുഹൃത്തുക്കൾ വഴിയും പലപ്പോഴും ഇത് പരിഹരിക്കാനുള്ള ശ്രമം നടന്നിരുന്നുവത്രേ. ഈ സാഹചര്യത്തിലാണ് അനിൽ വീടിന്റെ മുകളിലത്തെ നിലയിൽ കയറി മുറിയടച്ച് കഴിഞ്ഞതെന്നു കരുതുന്നു. ഇത് പലപ്പോഴും പതിവായിരുന്നതിനാൽ ആരും മുകളിലെ നിലയിലേക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല എന്നും പറയുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ചെങ്ങന്നൂരിൽ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്