- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ കള്ളക്കേസ് എടുത്ത് അകത്തിട്ടു; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ചതോടെ മുഖ്യമന്ത്രി കട്ടക്കലിപ്പിൽ; ക്രൈംബ്രാഞ്ച് റെയ്ഡ് കുടിയായതോടെ ഭരണകൂട ഭീകരത എന്നാരോപണം; എച്ച് ആർ ഡി എസ് കേരളം വിടുന്നു
പാലക്കാട്: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയതിന് ശേഷം എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി)ന് കഷ്ടകാലമാണ്. ഓഫീസുകളിൽ റെയ്ഡുകൾ പതിവായി. വിജിലൻസിനെയും പൊലീസിനെയും ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ പകപോക്കൽ നടപടികൾ. കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് എസ്.കൃഷ്ണകുമാറിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് റെയ്ഡും. പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്ളാറ്റിലും ഒരേസമയത്തായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച നിരവധി രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു.
ക്രൈംബ്രാഞ്ച് നേരിട്ട് കേസെടുത്ത് അന്വേഷണം ഇതാദ്യമാണ്. സെക്രട്ടറി അജി കൃഷ്ണനും മറ്റു രണ്ടുജീവനക്കാരും ചേർന്ന്, വ്യാജരേഖകൾ ചമച്ച് ചെക്ക് ഉൾപ്പെടെ തന്റെ അറിവോ, സമ്മതമോ ഇല്ലാതെ ദുരുപയോഗം ചെയ്ത് 25 കോടിയുടെ ബാധ്യത എച്ച് ആർ ഡി എസിന് ഉണ്ടാക്കി എന്നാണ് ആരോപണം. ഈ പണത്തിന്റെ ഉറവിടം, ചെലവാക്കിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണകുമാറിന്റെ പരാതി.
സ്വർണ്ണക്കടത്തു കേസിൽ ഇ ഡി ക്ക് പരാതിയുമായി എച്ച്ആർഡിഎസ് രംഗത്തുവന്നതോടെ മുഖ്യമന്ത്രി കടുത്ത കലിപ്പിലാണ്. എച്ച്ആർഡിഎസ് എന്ന സ്ഥാപനത്തെ അമ്പേ മുടിക്കുമെന്ന് ശപഥം ചെയ്യുന്ന വിധത്തിലാണ് ഇപ്പോഴത്തെ ഇടപെടലുകൾ. നേരത്തെ എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ മറ്റൊരു കള്ളകേസിലും കുടുക്കിയിരുന്നു.
എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വെച്ചു നൽകുന്ന വീട് നിർമ്മാണം നിർത്തിവയ്‌പ്പിച്ചിരുന്നു. ഇതോടെ ആദിവാസികൾക്ക് ലഭിക്കേണ്ടിയിരുന്ന കിടപ്പാടമാണ് ഇല്ലാതാക്കിയത്. സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി എച്ച്ആർഡിഎസ് രംഗത്തുവന്നിരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുന്നതായി എച്ച് ആർ ഡി എസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി കൊടുത്ത ശേഷം എച്ച് ആർ ഡി എസ് ഓഫീസുകളിൽ നിരന്തരം റെയ്ഡുകൾ നടക്കുകയാണ്. എച്ച്ആർഡിഎസ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ അറിയിപ്പ്. ഭരണകൂടഭീകരതയാണ് കാരണമെന്ന് അജി കൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വപ്ന സുരേഷിനു ജോലി നൽകിയപ്പോൾ മുതൽ സർക്കാർ പ്രതികാരം ചെയ്യുന്നെന്നും കുറിപ്പിൽ പറയുന്നു.
സെപ്റ്റംബറിൽ എച്ച് ആർഡിഎസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡും
സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന് എച്ച്.ആർ.ഡി.എസ് പരാതി നൽകിയതിന് പിന്നാലെ, വിജിലൻസിനെ ഉപയോഗിച്ചുള്ള അപ്രതീക്ഷിത നീക്കം സർക്കാർ നടത്തിയിരുന്നു. പാലക്കാട്ടെ ഹെഡ് ഓഫീസ് അടക്കം എച്ച്.ആർ.ഡി.എസിഎന്റെ എല്ലാ കേന്ദ്രങ്ങളിലുമായാണ് സെപ്റ്റംബറിൽ വിജിലൻസ് പരിശോധന നടന്നത്. എച്ച്ആർഡിഎസ് അട്ടപ്പാടി മേഖലയിൽ നടത്തുന്ന വീടു നിർമ്മാണങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ നോഡൽ ഓഫീസറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ കേസെടുത്തിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്. വർഷങ്ങളായി ആദിവാസികൾ താമസിച്ചിരുന്ന നാൽപ്പത്തി അഞ്ച് ഏക്കറോളം പട്ടയഭൂമി എച്ച്.ആർ.ഡി.എസ് ഇന്ത്യ കൈയേറി ആദിവാസി കുടിലുകൾ തീവെച്ച് നശിപ്പിച്ചതായി പരാതിയിലുണ്ട്. വ്യാജരേഖ ചമച്ച് ഈ ഭൂമി പട്ടിക വർഗക്കാരല്ലാത്തവർക്ക് അളന്നു കൊടുത്തു എന്നും പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളെന്നാണ് വാദം. എന്നാൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്. എച്ച്ആർഡിഎസ് ഇഡിക്ക് കത്തയച്ചിരുന്നു. അജി കൃഷ്ണൻ നേരിട്ടായിരുന്നു ഇ ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് കത്തു നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് റെയ്ഡ് വന്നത് എന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ