- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഷീൽഡ് വാക്സിൻ എടുത്ത് ഭാര്യ മരിച്ചുവെന്ന് യുവാവ്; രാസപരിശോധനാഫലം അനുസരിച്ച് അന്വേഷിക്കാമെന്ന് പൊലീസ്; അതേ ദിവസം വാക്സിനെടുത്ത 94 പേർക്കും കുഴപ്പമില്ലെന്ന് ആരോഗ്യവകുപ്പ്; വിദഗ്ധാഭിപ്രായം വേണമെന്ന് മനുഷ്യാവകാശ കമ്മിഷനും
പത്തനംതിട്ട: കോവിഡ് വാക്സിൻ സ്വീകരിച്ച യുവതി മരിച്ചെന്ന ഭർത്താവിന്റെ പരാതിയിൽ ആന്തരാവയവങ്ങളുടെ സാമ്പിളുകളുടെ രാസപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ അന്വേഷണം നടത്തുമെന്ന് അടൂർ ഡിവൈ.എസ്‌പി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
വിഷയത്തിൽ വിദഗ്ധാഭിപ്രായം കൂടാതെ ഒരു സ്ഥിതീകരണത്തിലെത്താൻ കഴിയില്ലെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൈപ്പട്ടൂർ സ്വദേശി രഞ്ജിത്ത് രാജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ ഭാര്യ ആര്യ സതീശൻ വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2021 ഓഗസ്റ്റ് മൂന്നിന് കോവിഷീൽഡ് വാക്സിൻ എടുത്തിരുന്നു.
ഓഗസ്റ്റ് 23 ന് ആര്യ മരിച്ചു. ഏഴാമതായാണ് ആര്യ വാക്സിൻ എടുത്തത്. സംഭവ ദിവസം 94 പേർ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മിഷനെ അറിയിച്ചു. വള്ളിക്കോട് പഞ്ചായത്തിൽ ആർക്കും തന്നെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്