- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖത്ത് വെടിവെച്ചു, നീന്തല്‍കുളത്തില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ചു, ഉറക്കഗുളികകള്‍ നല്കി; ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ നോക്കിയത് മൂന്ന് തവണ; എന്നിട്ടും വീണ്ടും ഭാര്യയുമായി ഒന്നിക്കാന്‍ മോഹിച്ച് ഭര്‍ത്താവ്; ഭാര്യ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അടിപൊളി പാര്‍ട്ടി നല്‍കും
കെന്റ്: മുഖത്ത് വെടിവച്ചും നീന്തല്‍ക്കുളത്തിലെ ഹീറ്റര്‍ പൊട്ടിത്തെറിച്ചും ഉറക്കഗുളികകള്‍ അമിതമായി നല്‍കിയും റേ വെതറാളിനെ അയാളുടെ ഭാര്യ കൊല്ലാന്‍ നോക്കിയത് മൂന്ന് തവണ. എന്നിട്ടും റോക്ക് ഭാര്യയുമായി വീണ്ടും ഒന്നിക്കണമെന്നാണ് മോഹം. കാന്‍സര്‍ രോഗിയായ റേയെ ഭാര്യ ഹെയ്‌ലി (38) രഹസ്യ കാമുകനുമായി ചേര്‍ന്നാണ് കൊല്ലാന്‍ നോക്കിയത്. റേയുടെ ഉറ്റ സുഹൃത്തായ ഗെ്‌ളന്നാണ് ഹെയ്‌ലിയുടെ രഹസ്യ കാമുകന്‍.
മുഖത്ത് വെടിവച്ചും നീന്തല്‍ക്കുളത്തിലെ ഹീറ്റര്‍ പൊട്ടിത്തെറിച്ചും ഉറക്കഗുളികകള്‍ അമിതമായി നല്‍കിയുമായാണ് കൊലപാതക ശ്രമങ്ങള്‍ നടത്തിയത്. എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ഹെയ്ലിയും ഗ്ലെന്‍ പൊള്ളാര്‍ഡും ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ടിരിക്കുകയാണ്. റേയുടെ ശരീരത്തില്‍ വെടിയുണ്ടയുടെ പാടുകള്‍ ഇപ്പോഴുമുണ്ട്. ഹെയ്‌ലി അഞ്ച് വര്‍ഷമായി ജയിലിലാണ്.
ഏഴ് കുട്ടികളുടെ പിതാവായ റേ സറേയിലെ ആഷ്ഫോര്‍ഡിലുള്ള എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡില്‍ എല്ലാ മാസവും ഭാര്യയെ കാണുന്നതിന് പോകുന്നുണ്ട്. ഭാര്യ പുറത്തുപോകുമ്പോള്‍ ഒരു 'വലിയ പാര്‍ട്ടി' നടത്താനാണ് റേ ആഗ്രഹിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താന്‍ ഹെയ്‌ലിയോട് ക്ഷമിച്ചുവെന്നും തനിക്കുള്ളത് പോലെ തന്നെ ഈ വീടും ഹെയ്‌ലിയുടെ കൂടെയാണെന്നും റേ പറഞ്ഞു. ഹെയ്ലിയെ പറഞ്ഞ് പറ്റിക്കാന്‍ എളുപ്പമാണ്. എളുപ്പത്തില്‍ വഴിതെറ്റിക്കപ്പെട്ടത് കൊണ്ടാണ് മണ്ടത്തരം കാട്ടിയത്. അതിന് ഹെയ്‌ലി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ഇനി ഒരിക്കലും ഗ്ലെന്‍ പൊള്ളാര്‍ഡിനെ കാണുന്നതിന് താത്പര്യമില്ല.
ഹെയ്ലിയെ മോചിപ്പിക്കുന്നതോടെ നടത്തുന്ന പാര്‍ട്ടിയില്‍ ഗ്ലെന്‍ പൊള്ളാര്‍ഡിനെ ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.