- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; 3 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി; ശ്രീറാം വെങ്കിട്ടരാമന് ധനവകുപ്പ് ജോയിന്റ് സെക്രട്ടറി; ഷീബ ജോര്‍ജ് റവന്യൂ വകുപ്പിലേക്ക്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റവുമായി സംസ്ഥാന സര്‍ക്കാര്‍. മൂന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടര്‍മാര്‍ക്കാണ് മാറ്റം. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരിയാണു പുതിയ കലക്ടര്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി മരിച്ചതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.
സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു.
സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി പകരം നിയമനം നല്‍കാതിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു. ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധികചുമതലകള്‍ തുടരും.
ഇടുക്കി കലക്ടര്‍ ഷീബാ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതലയും വഹിക്കും. കോട്ടയം കലക്ടര്‍ വി.വിഘ്‌നേശ്വരിയാണു പുതിയ ഇടുക്കി കലക്ടര്‍. പിന്നാക്കവിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി.സാമുവലിനെ കോട്ടയം കലക്ടറായും നിയമിച്ചു.