- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്രാസ് ഐഐടി ഫണ്ട് സമാഹരണത്തിൽ റെക്കോഡിട്ട് പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ
ചെന്നൈ: പഠന കാലവും, പഠിച്ച സ്ഥാപനവും, ചുറ്റുപാടും എന്നും പലർക്കും നൊസ്റ്റാൾജിയ ആണ്. മദ്രാസ് ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് അത് നൊസ്റ്റാൾജിയ മാത്രമല്ല, തങ്ങളെ തങ്ങളാക്കിയ ഇടത്തെ കൂടുതൽ മികവുറ്റതാക്കാൻ അവർ മുന്നിട്ടിറങ്ങുകയാണ്. 2023-24 സാമ്പത്തിക വർഷം പൂർവ വിദ്യാർത്ഥികൾ, വ്യവസായികൾ, വ്യക്തിഗത ദാതാക്കൾ എന്നിവരിൽ നിന്നായി 513 കോടി രൂപ സമാഹരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് ചരിത്രം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 135 ശതമാനം വർദ്ധന.
പൂർവ വിദ്യാർത്ഥികൾ മാത്രമായി സംഭാവന ചെയ്തത് 367 കോടിയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 282 ശതമാനം കൂടുതൽ. ഈ സാമ്പത്തിക വർഷം തന്നെ, 717 കോടിയോളം പൂർവവിദ്യാർത്ഥികളിൽ നിന്നും കോർപറേറ്റ് പങ്കാളികളിൽ നിന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ട്.
എന്തിന് വേണ്ടിയാണ് ഫണ്ട് ഉപയോഗിക്കുക?
സാങ്കേതിക വിദ്യാ ഗവേഷണം, വികസനം എന്നിവയ്ക്ക് പുറമേ, ഐഐടി മദ്രാസ് ഇതിനകം നിർമ്മിച്ച സാങ്കേതിക വിദ്യ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആവശ്യാനുസരണം വിന്യസിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും. കൂടാതെ, അർഹരായ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായും വിനിയോഗിക്കും.
കായിക മേഖലയിൽ മികവ് കാട്ടുന്നവരുടെ പ്രവേശനത്തിനായി തുടങ്ങിയ പുതിയ സംരംഭത്തിന് ഈ വർഷത്തെ ജീവകാരുണ്യ ഫണ്ടിന്റെ പിന്തുണയുണ്ട്. തുടർച്ചയായ രണ്ടാം വർഷമാണ് മദ്രാസ് ഐഐടി ഇത്തരത്തിൽ റെക്കോഡ് തുക സാങ്കേതിക ഗവേഷണം, വിദ്യാർത്ഥി പദ്ധതികൾ, ആധുനിക സാങ്കേതിക വിദ്യകളുടെ വികസനം എന്നിവയ്ക്കായി സമാഹരിക്കുന്നത്. ഈ വർഷം 513 കോടിയാണെങ്കിൽ, കഴിഞ്ഞ വർഷം 218 കോടിയായിരുന്നു. ഒരുകോടിയിലേറെ സംഭാവന ചെയ്തവരുടെ എണ്ണം 48 ആണ്( അതിൽ 16 പൂർവ വിദ്യാർത്ഥികളും, 32 കോർപറേറ്റ് പങ്കാളികളും ഉണ്ട് ). ഐഐടി മദ്രാസിലെ പൂർവ വിദ്യാർത്ഥികൾ, വൃക്തിഗത ദാതാക്കൾ, സിഎസ്ആർ ഫണ്ടുകൾ എന്നിവയെല്ലാം ചേർത്താണ് റെക്കോഡ് തുക സമാഹരിച്ചത്. ഐഐടി മദ്രാസിന്റെ ഇൻസ്റ്റിറ്റിയൂഷണൽ അഡ്വാൻസ്‌മെന്റ് ഓഫീസ് നയിക്കുന്ന ഫണ്ട് സമാഹരണത്തിന് അലംമ്‌നി ചാരിറ്റബിൾ ട്രസ്റ്റ് മേൽനോട്ടം വഹിക്കുന്നു.
സുപ്രധാന പദ്ധതികൾ
1. ജനുവരിയിൽ, ഡേറ്റാസയൻസ്, നിർമ്മിതബുദ്ധി പഠനവിഭാഗം തുടങ്ങുന്നതിന് മദ്രാസ് ഐ.ഐ.ടി.ക്ക് പ്രമുഖ സംരംഭകനും പൂർവവിദ്യാർത്ഥിയുമായ സുനിൽ വാധ്വാനി 110 കോടി രൂപ സംഭാവനചെയ്തത് വാർത്തയായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തിന് പൂർവവിദ്യാർത്ഥിയിൽനിന്നു ലഭിക്കുന്ന ഏറ്റവുംവലിയ സംഭാവനകളിലൊന്നാണിത്.. ഈ ശാസ്ത്രശാഖകളിൽ ലോകോത്തര നിലവാരമുള്ള പഠനത്തിനും ഗവേഷണത്തിനും നയരൂപവത്കരണത്തിനും വഴിയൊരുക്കുകയാണ് ലക്ഷ്യം. ഈവർഷം ജൂലായിൽ ഇവിടെ പ്രവേശനം തുടങ്ങും. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുപുറമേ യു.കെ.യിലെ ബർമിങാം സർവകലാശാലയുമായി ചേർന്നുള്ള സംയുക്ത മാസ്റ്റേഴ്സ് കോഴ്സും ഇവിടെയുണ്ടാകും.
ഡൽഹിയിൽ ജനിച്ച സുനിൽ വാധ്വാനി 1974-ലാണ് മദ്രാസ് ഐ.ഐ.ടി.യിൽ നിന്ന് ബി.ടെക്. ബിരുദം നേടിയത്. യു.എസിലെ കാർണെഗി മെലൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. യു.എസിലെ പിറ്റ്സ്ബർഗിൽ താമസിക്കുന്ന വാധ്വാനി മാസ്ടെക് ഡിജിറ്റൽ, ഐഗേറ്റ് എന്നീ ആഗോള സംരംഭങ്ങളുടെ സഹസ്ഥാപകനും സിഇഒ.യുമാണ്. നിക്ഷേപസ്ഥാപനമായ സ്വാത് കാപ്പിറ്റലിന്റെ മാനേജിങ് പാർട്ണറായ അദ്ദേഹം വാധ്വാനി ഇംപാക്ട് ട്രസ്റ്റെന്ന കുടുംബ ഫൗണ്ടേഷൻ വഴി ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തുന്നു. മദ്രാസ് ഐ.ഐ.ടി. 1974-ബാച്ചിന്റെ സമാഗമവും ഇതോടൊപ്പം നടന്നു.
2. സ്പോർട്സ് എക്‌സലൻസ് അഡ്‌മിഷൻ പ്രോഗ്രാം-ഇൻഡോ എംഐഎം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ഡോ.കൃഷ്ണ ചിവുകുലയാണ് അണ്ടർഗ്രാജ്വേറ്റ് തലത്തിലെ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നത്
3. ജയ്ശ്രീ ആൻഡ് വെങ്കട്ട് വിൻഡ് എനർജി സെന്റർ: കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദന സാങ്കേതിക വിദ്യാ വികസനത്തിനായുള്ള പദ്ധതി ഫണ്ട് ചെയ്യുന്നത് വെങ്കട്ട് രങ്കനാണ്.
4.ശങ്കർ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡയബറ്റിക് റിസർച്ച്:
5. വാൾമാർട്ട് സെന്റർ ഫോർ ടെക് എക്‌സലൻസ്: വാൾമാർട്ട് ഗ്ലോബൽ ടെക്കിന്റെ സിഎസ്ആർ സംരംഭം
6.ഫെഡക്‌സ് സെന്റർ ഫോർ സസ്‌റ്റെയിനബിൾ സപ്ലൈ ചെയിൻസ്: ഫെഡക്‌സിന്റെ സിഎസ്ആർ ഫണ്ട് ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് സംവിധാനത്തിന്റെ വളർച്ചാ പ്രോത്സാഹനത്തിന്
7. യുജി അനാട്ടമി ലാബ് ഇൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിക്കൽ സയൻസ്സ് ആൻഡ് ടെക്‌നോളജി: പവർ ഫിനാൻസ് കോർപറേഷന്റെ സിഎസ്ആർ സംരംഭം. മെഡിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിങ് ബിഎസ് സി ബിരുദ പരിപാടിക്കായി ആധുനിക സൗകര്യങ്ങൾ ഉള്ള യുജി അനാട്ടമി ലാബ് വികസിപ്പിച്ച് പഠിതാക്കളുടെ പരിശീലനം