- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടങ്ങൾ കാറ്റിൽപ്പറത്തി നെടുമങ്ങാട് മണീക്കൽ പഞ്ചായത്തിലെ ക്വാറി ഖനനം; പിഴ ഈടാക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് നൽകിയിട്ടും പുല്ലുവില കൽപ്പിച്ചു അധികൃതർ; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കളിക്ക് കൂട്ടുനിൽക്കുന്നു; ഉദ്യോഗസ്ഥ അലംഭാവം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു പരിസ്ഥിതി പ്രവർത്തകൻ
തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് മണീക്കൽ പഞ്ചായത്തിലെ ക്വാറികളിൽ നിന്നും 2011 മുതൽ മുതലുള്ള ഖനനത്തിനും മലിനീകരണത്തിനും പിഴ ഈടാക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റവന്യൂ അധികാരികളും,
മലിനീകരണ നിയന്ത്രണ വകുപ്പ് ജീവനക്കാരും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും ക്വറി സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഈ പരിശോധന വെറും പ്രഹസനം മാത്രമായിരുന്നെന്നും തങ്ങൾ 'പൊട്ട സ്‌കെച്ച' മാത്രമാണ് നൽകയുള്ളു എന്ന് റവന്യൂ ഉദ്യോഗസ്ഥൻ പറയുന്നതായുള്ള വീഡിയോ ഇതിന് തെളിവാണെന്നും ഹരിത ഡ്രൈബ്യൂണലിൽ ഇത് സംബന്ധിച്ച് കേസ് നടത്തിവരുന്ന തൊടുപുഴ കല്ലൂർക്കാട് സ്വദേശി ബെന്നി സെബാസ്റ്റ്യൻ പറഞ്ഞു.
വീഡിയോ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ ബെന്നിസെബാസ്റ്റ്യൻ പോസ്റ്റുചെയ്തിട്ടുണ്ട്. ക്വാറിയിൽ എത്തിയ ഉദ്യോഗസ്ഥർ പരസ്പരം ഉള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. പൊട്ട സ്‌കെച്ച് പരാമർശം നടത്തിയത് നെടുമങ്ങാട് താലൂക്ക് ഓഫീസിലെ ജീവനക്കരനാണെന്നാണ് ബെന്നിയുടെ വാദം. മണിക്കൽ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന വി.കെ.എൽ പ്രൊജക്ടസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,വി.കെ.എൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ക്വറികളുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ബെന്നി സെബാസ്റ്റ്യാൻ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
ബഫർ സോണിൽ ഖനനം നടത്തി,പാരിസ്ഥിതികാനുമതി ചട്ടങ്ങൾ ലംഘിച്ചു തുടങ്ങിയ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബെന്നി ട്രിബ്യൂണലിൽ ഹർജി സമർപ്പിച്ചിരുന്നത്.
ട്രിബ്യൂണൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഇക്കഴിഞ്ഞ ജൂലൈ 12-ന് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിടുകയുമായിരുന്നു. ക്വാറികളിൽ നിന്നും ഇതുവരെ പൊട്ടിച്ചുകടത്തിയ പാറയുടെ അളവ് രേഖപ്പെടുത്തി,പിഴ ഈടാക്കണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോടും മിനീകരണത്തിന്റെ തോത് തിട്ടപ്പെടുത്തി പിഴ ഈടാക്കാൻ മലിനീകരണ നിയന്ത്രണ വകുപ്പിനോടും ട്രിബ്യൂണൽ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.
മൂന്നുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ സമയപരിധി കഴിഞ്ഞ് രണ്ടാഴ്യിലേറെ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതർ ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കിയില്ല. ഇതെത്തുടർന്ന് ബെന്നി സെബാസ്റ്റ്യൻ അധികൃതരുമായി ബന്ധപ്പെടുകയും നിയമനടപടികൾക്കുള്ള നീക്കം ആരംഭിക്കുകയും ചെയ്്തിരുന്നു.ഇത് മനസ്സിലാക്കി മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ക്വാറിയിലെത്തുകയായിരുന്നാണ് സൂചന്.വീഡിയോ ദൃശ്യങ്ങളിലെ സംഭാഷണങ്ങൾ ട്രിബ്യൂണൽ വിധിയെ പുച്ഛിച്ചുതള്ളുന്ന തരത്തിലുള്ളതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കമ്പനിയുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്താൽ ചട്ടവിരുദ്ധ പ്രവർത്തനങ്ങളിൽ ജിയോളജി വകുപ്പ് ഗുരുതരമായ മൗനം പാലിക്കുന്നതായും ഖനനം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുണ്ടെന്നുമായിരുന്നു കമ്പിനിക്കെതിരെ ഉയർന്നിരുന്ന പ്രധാന ആരോപണം. 2011 ൽ പ്രവർത്തനമാരംഭിച്ച വി.കെ.എൽ ഗ്രൂപ്പ്സ് കമ്പനീസ് 2017 ൽ നേടിയ പാരിസ്ഥികാനുമതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഖനനം നടത്തിയിരുന്നത്.എന്നാൽ വികെഎൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി എന്ന പേരിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിക്ക് മാത്രമാണ് പാരിസ്ഥികാനുമതി ലഭിച്ചിരിക്കുന്നത്.
ഇതെ ലൈസൻസ് ഉപയോഗിച്ചാണ് വി.കെ.എൽ പ്രോജക്ടസും ഖനനം നടത്തുന്നത്. നിയമം ലംഘിച്ച് നടത്തുന്ന ഖനനം ജിയോളജി വകുപ്പിന്റെ ഒത്താശയോടെയാണെന്നായിരുന്നു പരക്കെയുള്ള ആരോപണം. കേരളത്തിലാകെ 18 ൽ അധികം ക്വാറികൾ നടത്തുന്ന വി.കെ.എൽ ഗ്രൂപ്പ് ഭരണസ്വീനത്തിന്റെ മറവിൽ വ്യാപക നിയമലംഘനങ്ങൾ നടത്തിയിരുന്നതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.ഒരു ലൈസലൻസിൽ 2 ക്വാറികളിൽ ഖനനം ചെയ്യുന്ന പാറ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്കാണ് എത്തിച്ചിരുന്നത്.
ഒരു ദിവസം 500 ലോഡ് പാറയാണ് ദിവസേന ഈ രണ്ടു ക്വാറികളിൽ നിന്നും വിഴിഞ്ഞം പദ്ധതി പ്രദേശത്തുകൊണ്ടുപോയിരുന്നെന്നാണ് നാട്ടുകാരുടെ നിഗമനം.ഇതിന് ഏകദേശം 30 ലക്ഷം രൂപ വിലവരും.അദാനി ഗ്രൂപ്പിനു വേണ്ടിയുള്ള ഖനനത്തിന് പാരിസ്ഥിതികാഘാത പഠന സമിതി നൽകിയ അനുമതിയിൽ പറഞ്ഞതിലധികം ഖനനമാണ് ക്വാറികളിൽ നടന്നിരുന്നത്. മണിക്കൽ പഞ്ചായത്തിലെ തമ്പുരാൻപാറയിൽ കെ.ടി.ഡി.സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമാണ് ക്വാറികൾ പ്രവർത്തിച്ചിരുന്നത്. പാരിസ്ഥിക സർവ്വെയിൽ ബഫർ സോണിലാണ് തമ്പുരാൻ പാറ സ്ഥിതി ചെയ്യുന്നത് എന്ന് സ്ഥിരീകരിച്ചിരുന്നു.ക്വാറികൾക്ക് നൽകിയ പാരിസ്ഥിക അനുമതിയിൽ ബഫർ സോണിലെ ഖനനത്തിന് കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കമ്പനി ,പാറ ഖനനം തമ്പുരാൻ പാറ ബഫർ സോൺ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയായിരുന്ന.നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കമ്പനി നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ഉയർന്ന ജനരോക്ഷത്തെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിന് കമ്പനി നടത്തിയ നീക്കം വിവാദമായിരുന്നു.പ്രതിഷേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ വധഭീഷണി പോലും ഉയർന്നിരുന്നു.
ജില്ലാ അധികാരികൾക്കും ജിയോളജി വകുപ്പിനും നിരന്തരമായി പരാതി നൽകിയിട്ടും ഒരുതരത്തിലെ ഇടപെടലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തുടർന്നാണ് പാരിസ്ഥിക പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയും ഹർജിയിലൂടെ അന്വേഷണത്തിനുള്ള അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജിയോളജി വകുപ്പ് ഗുരുതരമായ അനാസ്ഥ തുടരുകയായിരുന്നു.ഉത്തരവുമായി ഹർജിക്കാരൻ തിരുവനന്തപുരത്തെ ജിയോളജിസ്റ്റിനെ സമീപിച്ചപ്പോൾ ് ഉടനെ നോട്ടീസ് അയക്കും എന്ന മറുപിടിയാണ് ലഭിച്ചത്.പക്ഷെ ഇതിന് ശേഷം ഇക്കാര്യത്തിൽ ചെറുവിരൽ രൽ അനക്കാൻ ഉദ്യോഗസ്ഥർ മെനക്കെട്ടില്ല. പരാതിയുമായി രംഗത്തിറങ്ങിയതോടെ തനിക്ക് നേരെ ക്വാറിമാഫിയയുടെ വധഭീഷണിയുണ്ടായെന്ന് ബെന്നി സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.