ഇൻഡോർ: വേഗരാജാക്കന്മാർ ഇനി ഇന്ത്യയിലും. നമീബിയയിൽനിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിൽ പറന്നിറങ്ങി ഇന്ത്യൻ മണ്ണു തൊട്ടു. വംശനാശം സംഭവിച്ച ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തിയത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്ടറിൽ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു.

കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു. ചീറ്റകൾക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടി ക്വാറന്റൈൻ അറകളിലാണ് ഇപ്പോൾ തുറന്നുവിട്ടിരിക്കിരുന്നത്.

അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് നമീബിയയിൽ നിന്ന് വിമാനമേറി എത്തിയത്. പെൺ ചീറ്റകൾക്ക് രണ്ട്-അഞ്ച് വയസും ആൺ ചീറ്റകൾക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ഏഴ് ഹെലിപ്പാഡുകളാണ് കുനോ ദോശീയോദ്യാനത്തിൽ ഇവക്കായി ഒരുക്കിയിരിക്കുന്നത്. ലോകത്താകെ 7000ന് താഴെ ചീറ്റപ്പുലികൾ മാത്രമാണ് അവശേഷിക്കുന്നത്.

ചീറ്റകളെ രാജ്യത്ത് എത്തിച്ചതിന് ശേഷം നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ചീറ്റകളെ രാജ്യത്തിന് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയക്ക് നന്ദി പറഞ്ഞു. ഇത് ചരിത്ര മുഹൂർത്തമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളുടെ പ്രയത്ന്ന ഫലമായാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചതെന്ന് മോദി പറഞ്ഞു. 13 വർഷത്തെ പ്രയത്നമായിരുന്നു ഇതിന് വേണ്ടി വന്ന്ത. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള 'പ്രോജക്ട് ചീറ്റ' ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്കു മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്.

ഇന്ത്യയിൽ എത്തിച്ചിരിക്കുന്ന ചീറ്റകളെ 6 ആഴ്ചയ്ക്കുള്ളിൽ ആൺമൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളിൽ പെൺമൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ദ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു. 5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ 'പ്രോജക്ട് ചീറ്റ' ലക്ഷ്യമിടുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയാകുമ്പോഴാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. മോദി അതിന് പുതിയ വേഗം നൽകുകയായിരുന്നു.

കൊണ്ടുവരുന്ന ചീറ്റകളിൽ 5 പെണ്ണും 3 ആണുമുണ്ട്. പെൺ ചീറ്റകൾക്ക് 25 വയസ്സും ആൺ ചീറ്റകൾക്ക് 4.5 5.5 വയസ്സുമാണ് പ്രായം. ആൺ ചീറ്റകളിൽ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തിൽ ജനിച്ചതാണ് മൂന്നാമത്തെ ആൺചീറ്റ. ഗോബാബീസ് മേഖലയിൽ നിന്നുള്ള ഒരു പെൺചീറ്റയുടെ അമ്മ കാട്ടുതീയിൽപ്പെട്ട് ചത്തിരുന്നു. സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകൾ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങൾക്കായിരിക്കും.