- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തള്ളിയത് യുകെ യെ; വലിയ സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ; തുണയായത് 2021-ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനം; ഈ വർഷം പ്രതീക്ഷിക്കുന്നത് സമ്പദ്വ്യവസ്ഥയിൽ ഏഴുശതമാനം വളർച്ച
ന്യൂഡൽഹി: ഇന്ത്യക്ക് അഭിമാനനേട്ടം. ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.യു.കെയെ പിന്തള്ളിയാണ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ. (യുണൈറ്റഡ് കിങ്ഡം) ഇന്ത്യയ്ക്കു പിന്നിൽ ആറാം സ്ഥാനത്താണുള്ളത്. ഇക്കൊല്ലം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏഴുശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പത്തുകൊല്ലം മുൻപ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയിൽ 11-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. അന്ന് ബ്രിട്ടൻ അഞ്ചാംസ്ഥാനത്തും. 2021-ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെ. മറികടക്കാൻ ഇന്ത്യയ്ക്കു തുണയായത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് ബ്രിട്ടനെ ആറാംസ്ഥാനത്തേക്ക് തള്ളിയത്. യു.എസ്.
ഡോളർ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്. അന്താരാഷ്ട്രനാണ്യനിധിയിൽ നിന്നുള്ള ജി.ഡി.പി. കണക്കുകൾ അടിസ്ഥാനമാക്കുമ്പോൾ ആദ്യപാദത്തിലും ഇന്ത്യ മികവു തുടർന്നിട്ടുണ്ട്.നടപ്പുപാദത്തിൽ രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത.
അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു.
അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച്, ഈ വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രവചനം.സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണ്.
ഒരു ദശാബ്ദം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യയുടെ റാങ്ക് 11-ാം സ്ഥാനത്തായിരുന്നു, ആ സമയങ്ങളിൽ യുകെ 5-ാം സ്ഥാനത്താണ്.ഐഎംഎഫിന്റെ പ്രവചനമനുസരിച്ച്, ഈ വർഷം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യ കൂടുതൽ മുന്നേറ്റം നടത്തും. ഈ വർഷം ഇന്ത്യൻ രൂപയ്ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു എന്ന ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 20.1 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ജൂൺ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 13.5 ശതമാനം ഉയർന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, അടുത്തയാഴ്ച ബ്രിട്ടനിൽ ചുമതലയേൽക്കുന്ന പുതിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ വൻവെല്ലുവിളി തന്നെയായിരിക്കും. ഇന്ത്യൻ വംശജനായ റിഷി സുനാക്കും ലിസ് ട്രസുമാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കുമുള്ള മത്സരത്തിലുള്ളത്. വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചു.
സർവേകളിൽ വിദേശകാര്യമന്ത്രി ലിസ് ട്രസാണ് മുന്നിൽ. എന്നാൽ, നേരിയ ഭൂരിപക്ഷത്തിലെങ്കിലും സുനാക് ജയിക്കുമെന്ന് കരുതുന്നവരുമുണ്ട്. വിജയിയെ തിങ്കളാഴ്ച അറിയാം. ബോറിസ് ജോൺസൻ രാജിവെച്ചതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പ് അനിവാര്യമായത്. ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ച വോട്ടെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിയുടെ രണ്ടുലക്ഷത്തോളം അംഗങ്ങളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വാശിയേറിയ പ്രചാരണവും ഇക്കാലത്ത് നടന്നു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾക്കാണ് ഋഷി സുനാക് മുൻതൂക്കം നൽകുന്നത്. നികുതി വെട്ടിക്കുറയ്ക്കുമെന്നാണ് ലിസ് ട്രസിന്റെ വാഗ്ദാനം.
മറുനാടന് മലയാളി ബ്യൂറോ