ന്യൂഡൽഹി: ചൈനയുടെ കുത്തനെയുള്ള സാമ്പത്തിക തകർച്ച ലോകത്താകെ തന്നെ ആശങ്ക ഉയർത്തിയിരിക്കുകയാണ്. എന്നാൽ, അതിനൊരു ആശ്വാസമായി തൊട്ടയൽക്കാരന്റെ സാമ്പത്തിക വളർച്ചയുമുണ്ട്. അതേ, ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയാണ്. 2023-ലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.8 ശതമാനമായിരുന്നു.

എന്നാൽ, ഇന്ത്യയുടെ ശക്തി കേവലം സാമ്പത്തിക വളർച്ചയിൽ ഒതുങ്ങുന്നില്ല എന്നതും ലോകം തിരിച്ചറിയുന്നു. അടുത്തകാലത്താണ് സൂപ്പർ പവറുകൾ എന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾക്കൊന്നും തന്നെ സാധ്യമാകാതിരുന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. ജലവും മറ്റ് ധാതുക്കളും കൊണ്ട് സമ്പന്നമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ ഇന്ത്യ തങ്ങളുടെ സാങ്കേതിക മികവ് ലോകത്തിന് മുൻപിൽ തെളിയിച്ചു. ഇപ്പോഴിതാ സൂര്യയാൻ വിജയകരമായി മുൻപോട്ട് കുതിക്കുന്നു.

ഈ വിജയങ്ങൾ എല്ലാം കൈവരിക്കുമ്പോഴും, ചൈനയുടേത് പോലുള്ള ഒരു കർക്കശമായ വിദേശനയം ഇന്ത്യ കൈക്കൊള്ളുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ആധുനിക ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുടെ ഭാഗങ്ങൾ കൈക്കലാക്കുന്നതിനുള്ള ആർത്തിയും ഇല്ല. ഇത് പാശ്ചാത്യ ലോകത്തിൽ, ഇന്ത്യയുടെ പ്രതിച്ഛായ ഏറെ വർദ്ധിപ്പിച്ചിട്ടുണ്ട്. ആധുനിക ലോക സമ്പ്രദായത്തിന് അനുയോജ്യമായ സാമ്പത്തിക സാങ്കേതിക ശക്തിയായി അവർ ഇന്ത്യയെ കണക്കാക്കുന്നു.

ഏതാണ്ട് നാല് പതിറ്റാണ്ടോളം കാലം ഒരു സാമ്പത്തിക ശക്തിയായി തുടർന്ന ചൈനയുടെ തകർച്ച സത്യത്തിൽ, ഇന്ത്യയ്ക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ്. ഈ വർഷം ആദ്യത്തിലാണ് ചൈനയെ മറി കടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറിയത്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ചൈന ആസ്വദിച്ചിരുന്ന ഒരു പദവിയായിരുന്നു അത്.

എന്നാൽ, ഇവിടെയുള്ള പ്രധാന വ്യത്യാസം, ചൈനയിലെ ജനസംഖ്യയിൽ പ്രമുഖഭാഗം വൃദ്ധരാണെന്നതാണ്. ലോകത്തിലെ തന്നെ യുവ രാജ്യങ്ങളിൽ ഒന്നായി മാറിയ ഇന്ത്യൻ ജനതയുടെ ശരാശരി വയസ്സ് 28.2 ആണ്. ഭാവിയിലും കുതിപ്പ് തുടരാനാകും എന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ സാമൂഹ്യ ശാസ്ത്രജ്ഞർ കാണുന്നത്. എന്നിരുന്നാലും, ഒരു ലോക ശക്തിയായി മാറുന്നതിനുള്ള ഇന്ത്യയുടെ കുതിപ്പിൽ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തി ഇന്ത്യൻ സമ്പദ്ഘടന തന്നെയാണ്.

താരതമ്യം ചെയ്താൽ ഇന്ത്യയുടെ ജി ഡി പി ചൈനയുടേതിനേക്കാൾ ചെറുതാണെങ്കിലും,ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്ഘടനയായി ഇന്ത്യ മാറി അമേരിക്കയുടെ 11.3 ശതമാനം പങ്കിനെ കടത്തി വട്ടി അറ്റുത്ത അഞ്ച് വർഷത്തെ ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ 12.9 ശതമാനം ഇന്ത്യയുടെ പങ്കയിരിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറഞ്ഞു കഴിഞ്ഞു.

എണ്ണത്തിൽ യുവത മേൽക്കൈ നേടിയതോടെ ഇന്ത്യയുടെ പൊതു സ്വഭാവത്തിനും ഏറെ വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു. വഴിമാറി ചിന്തിക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ ഇന്നോവേഷൻ പ്രവണത് ഐ ടി രംഗത്ത് ഏറെ വിപ്ലവങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചന്ദ്രയാന്റെ വിജയം. ബഹിരാകാശ പദ്ധതികൾക്ക് അമേരിക്ക ചെലവഴിക്കുന്നതിന്റെ 6 ശതമാനം മാത്രമാണ് ഇന്ത്യയുടെ നാഷണൽ സ്പേസ് ബജറ്റ്. ഈ പരിമിതിയെയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ മറികടന്നത്.