ന്യൂഡൽഹി: ഈ കോവിഡ് കാലത്ത് ലോകത്തിന്റെ മരുന്ന് ഫാക്ടറി എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. പാരസെറ്റമോൾ തൊട്ട് കോവിഡ് വാക്‌സിൻ വരെ ഇന്ത്യയിൽ നിന്ന് ധാരാളമായി യൂറോപ്പും ആമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ കയറ്റുമതി ചെയ്തു. ഇതേത്തുടർന്ന് മൂൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ പ്രകീർത്തിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഇതിനെല്ലാം പൊടുന്നനെ തിരിച്ചടിയായിക്കൊണ്ടാണ് ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ കപ്പ് സിറപ്പ് കഴിച്ച് 69 കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നത്. ലോകാരോഗ്യ സംഘടന തന്നെയാണ് ഈ സംശയം പുറത്ത് വിട്ടത്. അതോടെ ഇത്തരം കഫ് സിറപ്പുകൾ ഇന്ത്യ അടിയന്തരമായി നിരോധിക്കുകയും ചെയ്തു. വളർന്നുവരുന്ന ഇന്ത്യൻ മരുന്ന് വിപണിക്ക് കടുത്ത ആഘാതമായും ഈ വാർത്ത മാറി. ശതകോടികളുടെ നഷ്ടമാണ് ഈ ഒറ്റ സംഭവം കൊണ്ട് ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത്.

എന്നാൽ കുട്ടികളുടെ മരണം കഫ് സിറപ്പ് കൊണ്ടാണെന്ന് സ്ഥിരീകരിക്കാൻ പറ്റുന്ന തെളിവുകൾ ഒന്നും ഇപ്പോൾ കിട്ടുന്നില്ല. ഇന്ത്യ നടത്തിയ പരിശോധനയിൽ ഒന്നിലും കഫ് സിറപ്പുകളിൽ വിഷാംശം കണ്ടിട്ടില്ല. അങ്ങനെ പരിശോധനയിൽ കണ്ടതായി പറയുന്ന ഫയലുകൾ ഒന്നും തന്നെ ലോകരോഗ്യ സംഘടന ഇന്ത്യക്ക് കൈമാറുന്നുമില്ല. ഇന്ത്യൻ വിപണി തകർക്കാനായി ചൈന ഇറക്കിയ തന്ത്രമാണ് മരുന്ന് വിവാദം എന്ന സംശയം ഇപ്പോൾ ഉയരുന്നുണ്ട്. ലോകാരോഗ്യസംഘടന ഇതിന് കൂട്ടുനിൽക്കുയാണെന്നും വിമശനം ഉണ്ട്.

ഗാംബിയയിൽ 66 കുട്ടികൾ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേൽ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകൾ നടത്തി സ്ഥിരീകരിക്കുന്നതിന് മുമ്പാണെന്നാണ് ഇന്ത്യയിലെ ഡ്രഗ് കൺട്രോളറും, കേന്ദ്ര ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടുന്നത്. വേണ്ടത്ര പരിശോധനകൾ നടത്തി വസ്തുതകൾ സ്ഥിരീകരിക്കുന്നതിന് മുമ്പാണ് ഇന്ത്യയുടെ നേരെ ആരോപണം വന്നതെന്ന് ഡ്രഗ് കൺട്രോളർ പറയുന്നു. ഇന്ത്യയുടെ മരുന്ന് നിർമ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകർക്കാനാണോ ഇത്തരമൊരു ആരോപണം കൃത്യമായി സ്ഥിരീകരിക്കുന്നതിന് മുൻപ് ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിച്ചതെന്ന് സംശയിക്കുകയാണ് ഡ്രഗ് കൺട്രോളർ.

കഴിഞ്ഞ ഒക്ടോബർ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികൾ മരിച്ചത്. ഇന്ത്യയിലെ കമ്പനി ഉൽപാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് വേണ്ടത്ര തെളിവുണ്ടെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. ചുമയ്ക്കുള്ള മരുന്നിൽ ഡൈ എതിലീൻ ഗ്ളൈക്കോളോ, എതിലീൻ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാർത്ത പുറത്തുവിട്ടത്. എന്നാൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ് സിഒ) പരിശോധിച്ചപ്പോൾ ചുമയ്ക്കുള്ള മരുന്നിൽ ഈ വിഷാംശം കണ്ടെത്തിയിരുന്നില്ല.

ഒക്ടോബർ 15, ഒക്ടോബർ 20, ഒക്ടോബർ 29 തീയതികളിൽ ചുമയുടെ മരുന്നിൽ വിഷാംശമുള്ളതായി കണ്ടെത്തിയ പരിശോധന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നൽകാതിരിക്കുന്നത് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വർധിപ്പിക്കുകയാണ്. ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാണ ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം.

ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം നടത്തിയ ട്വീറ്റ് പ്രകാരം കിഡ്നി തകരാറിലായാണ് കുട്ടികൾ മരിച്ചത്. ഇതിന് ഇന്ത്യൻ കഫ് സിറപ്പിനെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ല. വയറിളക്കത്തിനും ചർദിക്കുമൊക്കെയായി ഈ കുട്ടികൾ മറ്റ് മരുന്നുകൾ കഴിക്കുന്നുണ്ട്. പക്ഷേ അത് നോക്കാതെ വിമർശനം ഇന്ത്യക്ക് നേരെ മാത്രം തരിയിരുകയായിരുന്നു.

നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കയത്. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. പക്ഷേ മറ്റു രാജ്യങ്ങളിൽ നടത്തിയ പരിശോധനയിലും ഈ മരുന്നുകളിൽ അപകടരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.