- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മറ്റൊരു യാത്രികന്റെ ബാഗില് സംശയം പ്രകടിപ്പിച്ച് ആദ്യമായി വിമാനയാത്രയ്ക്ക് എത്തിയ ആള്; ഇന്‍ഡിഗോ വിമാനം വൈകിയത് മൂന്ന് മണിക്കൂറിലധികം: തെറ്റായ വിവരം നല്‍കിയ ആളെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്
ഇന്റിഗോ വിമാനം മൂന്ന് മണിക്കൂറിലധികം വൈകി
കൊല്‍ക്കത്ത: ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറിയ ആളുടെ ബാഗില്‍ സംശയം പ്രകടിപ്പിച്ച് മറ്റൊരു യാത്രക്കാരന്‍. ഇയാള്‍ തന്റെ സംശയം സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചതോടെ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ജാഗ്രതാ നിര്‍ദേശം നല്‍കി. ചെന്നൈ യാത്രക്കാരന്റെ ബാഗില് ബാഗില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്നാണ് ഇയാള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വിമാനക്കമ്പനി ജീവനക്കാരെയും അറിയിച്ചത്. തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരം ജാഗ്രതാ നിര്‍ദേം പ്രഖ്യാപിച്ച് വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
ആശങ്ക അടിസ്ഥാനരഹിതമായിരുന്നെന്ന് വ്യക്തമായതോടെ മൂന്ന് മണിക്കൂറിന് ശേഷം വിമാനം പറന്നു. തെറ്റായ വിവരം നല്‍കിയ യാത്രക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ എയര്‍ലൈന്‍സിന്റെ 6E 892 വിമാനമാണ് തെറ്റായ വിവരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയത്.
കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് പോകേണ്ട 6E 6173 വിമാനത്തില്‍ പോകേണ്ടിയിരുന്ന ഒരു യാത്രക്കാരന്‍ വിമാനത്താവളത്തിലെ പതിനെട്ടാം ഗേറ്റിന് സമീപം ബോര്‍ഡിങ് കോള്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് ചെന്നൈ വിമാനത്തില്‍ കയറിയ ഒരു യാത്രക്കാരന്റെ ബാഗില്‍ തനിക്ക് സംശയമുണ്ടെന്ന് ഇയാള്‍ വിമാനക്കമ്പനി ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചത്.
സംശയം പ്രകടിപ്പിച്ച ബാഗ് ഇന്റിഗോ വിമാനക്കമ്പനിയിലെ തന്നെ ഒരു ജീവനക്കാരന്റേതായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പ്രോട്ടോക്കോള്‍ പ്രകാരം വിമാനത്തില്‍ കര്‍ശന പരിശോധന നടത്തി. നേരത്തെ വിമാനത്തില്‍ കയറിയ യാത്രക്കാരെയെല്ലാം തിരിച്ചറിക്കി. സംശയം ഉന്നയിക്കപ്പെട്ടത് ഉള്‍പ്പെടെ എല്ലാ ബാഗുകളും പരിശോധിച്ചു. ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തെറ്റായ വിവരം നല്‍കിയതിന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വൈദ്യ പരിശോധന നടത്തിയ ശേഷം പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവള പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്യുകയാണ്. ആദ്യമായി വിമാനത്തില്‍ കയറാനെത്തിയ ആളായിരുന്നതിനാല്‍ അതിന്റെ ആശങ്കയിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെ മാനസിക നിലയും പരിശോധിക്കും. 3 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി 6.19നാണ് പുറപ്പെട്ടത്. ചെന്നെയി. 9 മണിക്കാണ് വിമാനം എത്തിയത്.