- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ പിൻവലിച്ചു; പണം നഷ്ടമായത് പാലായിലെ വ്യാപാരിക്ക്; വിവരം അറിയിച്ചിട്ടും ബാങ്ക് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം; പരാതി കൊട്ടാരമറ്റത്തെ ഇൻഡസ്ഇൻഡ് ബാങ്കിനെതിരെ
കോട്ടയം: ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി. പാലയിലെ വ്യാപാരിക്കാണ് പണം നഷ്ടമായത്. ഇൻഡസ്ഇൻഡ് ബാങ്കിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഏപ്രിൽ 27 നാണ് അക്കൗണ്ടിൽ നിന്നും 73200 രൂപയാണ് നിന്നും നഷ്ടമായത്. രണ്ടു തവണയായി തുക പിൻവലിച്ചതായി മൊബൈൽ നമ്പറിൽ മെസേജ് വന്നു. പാലായിലെ വ്യാപാരിയായ കെ. സി. സാജന്റെ പണമാണ് നഷ്ടമായത്. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പാലാ കൊട്ടാരമറ്റത്ത് ഏതാനും വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ഇൻഡസ്ഇൻഡ് ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം
അഭിഭാഷകന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 5500 രൂപയും നഷ്ടമായി. രണ്ടു തവണയായി തന്റെ അറിവും സമ്മതവുമില്ലാതെയാണ് പണം പിൻവലിക്കപ്പെട്ടതെന്ന് സാജൻ പാലാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ആദ്യ തവണ രണ്ടു ലക്ഷത്തി മുപ്പത്തീരായിരം രൂപയും പിന്നീട് അഞ്ചു ലക്ഷം രൂപയുമാണ് പിൻവലിക്കപ്പെട്ടതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സെഖ് മനിറുദ്ദീൻ എന്നയാളുടെ അക്കൗണ്ടിലേയ്ക്കാണ് സാജന്റെ അക്കൗണ്ടിൽ നിന്നും പണം മാറ്റിയതെന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. അതേ സമയം കൂടുതൽ പേർക്കു പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. എങ്ങനെയാണ് പണം നഷ്ടപ്പെടാനിടയായതെന്നു പണം നഷ്ടമായ വ്യാപാരിയോട് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
സ്ഥിര നിക്ഷേപത്തിനു ബദലായി നൽകിയ ഓഡി അക്കൗണ്ടിൽ നിന്നുമാണ് വ്യാപാരിക്കു രണ്ടു തവണയായി പണം നഷ്ടമായതെങ്കിൽ അഭിഭാഷകന്റെ സേവിങ് അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്. തന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായ പണം തിരികെ ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായി പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ് വ്യാപാരി. സംഭവത്തോടു പ്രതികരിക്കാൻ ബാങ്ക് അധികൃതരെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല.
രണ്ടു പേരുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായിട്ടും ബാങ്ക് കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായില്ല. ഇതോടെ ഉപഭോക്താക്കളും ആശങ്കയിലാണ്. പണം നഷ്ടമായവർക്ക് നിയമപരമായ പിന്തുണ ഉൾപ്പെടെ നൽകുമെന്ന് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് പറഞ്ഞു.