- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്സ് പഠിക്കാന്‍ പോയി ആഷിഖ് മയക്കുമരുന്നിന് അടിമയായി; ഡി അഡിക്ഷന്‍ സെന്ററില്‍ കിടന്നിട്ടും ദേഷ്യം മാറിയില്ല്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തളര്‍ന്ന അവസ്ഥ; അമ്മയെ മകന്‍ കൊന്നതിന്റെ കാരണം അവ്യക്തം; ഈങ്ങാപുഴ നടുങ്ങിയപ്പോള്‍
താമരശ്ശേരി: ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ മകന്‍ മാതാവിനെ വെട്ടിക്കൊന്നത് ലഹരിയ്ക്ക് അടിമയായതിന്റെ ബാക്കി പത്രം. കൊലപാതക കാരണം അവ്യക്തമാണ്. മകനും അമ്മയും മാത്രമുള്ളപ്പോഴാണ് കൊല. ഈ കൊലപാതകത്തില്‍ ഈങ്ങാപുഴയാകെ കൊലപാതകത്തില്‍ നടുങ്ങി. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ നാട്ടുകാര്‍ കീഴടക്കിയത്.
അടുത്ത വീട്ടില്‍ നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ടായിരുന്നു അമ്മയെ മകന്‍ തീര്‍ത്തത്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) കൊലപ്പെടുത്തിയത്. മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഈ ദുര്‍നടപ്പിന്റെ ദുരന്തഫലമായിരുന്നു അമ്മയുടെ കൊലപാതകം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലും കൂടിയായിരുന്നു.
സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദയെ ആഷിഖ് വകവരുത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്സ് പഠിക്കാന്‍ പോയ ആഷിഖ് മയക്കുമരുന്നിന് അടിമയാകുകയായിരുന്നു. നാട്ടുകാര്‍ക്കും തലവേദനയായി. ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അസ്ഥയിലായിരുന്നു.
സുബൈദ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പേ സുബൈദ മരിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. ബാംഗ്ലൂരുവില്‍ ലഹരി മുക്ത ആശുപത്രിയി്ല്‍ ചികില്‍സയിലായിരുന്നു ആഷിഖ്. ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു
ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൊലപാതക കാരണം ആര്‍ക്കും അറിയില്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍വീട്ടിലെത്തി കൊടുവാള്‍ ചോദിച്ചു. തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. ഇവിടെ നിന്ന് വാങ്ങിയ കത്തിയുമായി വീടിനകത്ത് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊന്നു.
കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ 'ആര്‍ക്കാടാ കത്തിവേണ്ടതെന്ന്' ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കഴുകിയ ശേഷം കത്തി അവിടെവെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസിലും ഏല്‍പ്പിച്ചു.