ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സൈന്യത്തിലെ നായ 'സൂം' വ്യാഴാഴ്ച ജീവൻ വെടിഞ്ഞതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂം ജീവൻ വെടിഞ്ഞതെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 11:45 വരെ മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. അനന്ത്നാഗിലെ കോക്കർനാഗിൽ ലഷ്‌കറെ ത്വയിബയും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൂമിന് ഗുരുതരമായി പരിക്കേറ്റത്.

തെക്കൻ കശ്മീർ ജില്ലയിലെ താങ്പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു.

ഭീകരരെ തുരത്താൻ മുന്നിൽ നിന്നത് സൂമായിരുന്നുവെന്നും ഏറ്റുമുട്ടലിൽ വെടിയേൽക്കുകയുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റിട്ടും സൂം ദൗത്യത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സൂമിന്റെ സഹായത്തോടെ രണ്ട് ഭീകരരെയും വധിച്ചു. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. അനന്ത്നാഗിൽ 'സൂമിനെ കൂടാതെ രണ്ട് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ സൈന്യം സൂമിനെ നായയെ തീവ്രവാദികൾ താമസിക്കുന്ന വീട്ടിലേക്ക് അയച്ചു. സൂം വളരെ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണെന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ദക്ഷിണ കശ്മീരിൽ തീവ്രവാദി കണ്ടെത്തുന്നതിനുള്ള സജീവ പ്രവർത്തനങ്ങളുടെ ഭാഗമാണ് സൂമെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച, ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിക്കിടെയാണ് സൂം എന്ന നായ രണ്ടു ലഷ്‌കർ ഭീകരരെ നേരിട്ടത്. ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സൂമിന് രണ്ടു വട്ടം വെടിയേറ്റു. എന്നിട്ടും ഭീകരരുടെ പിടിവിട്ടില്ല. പിന്നാലെ എത്തിയ സേനാംഗങ്ങൾ ഭീകരരെ വെടിവച്ചു വീഴ്‌ത്തി.

സൂം ഭീകരരെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് രണ്ട് തവണ വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം തന്റെ ചുമതല നിർവഹിക്കുകയും ചെയ്‌തെന്നും സൈനികർ പറഞ്ഞു. ചിനാർ കോർ സൂമിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.ദക്ഷിണ കശ്മീരിലെ പല സൈനിക നടപടികളിലും സൂം പങ്കെടുത്തിട്ടുണ്ട്.