- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ലെയോ പാപ്പ ഭരിച്ചത് എഡി 440 മുതല്‍; പതിമൂന്നാമന്റെ ഭരണം 1878 മുതല്‍ 1903 വരെ; എന്തുകൊണ്ട് പുതിയ പോപ്പ് ലെയോ പതിനാലാമന്‍ എന്ന് പേര് സ്വീകരിച്ചു? മുന്‍പുള്ള 13 ലെയോ പാപ്പാമാരും ആരായിരുന്നു?
ഒന്നാം ലെയോ പാപ്പ ഭരിച്ചത് എഡി 440 മുതല്‍
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ലെയോ പതിനാലാമന്‍ ആദ്യ പ്രസംഗത്തില്‍ തന്റെ മുന്‍ഗാമിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗമാണ് നടത്തിയത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പോപ്പ് കൂടിയായ ലൂയിസ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ ആഹ്ലാദഭരിതരായ വിശ്വാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് 'നിങ്ങള്‍ക്ക് സമാധാനം' എന്ന് പറയുകയും ദൈവത്തിന്റെ നിരുപാധിക സ്നേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ നല്‍കുകയും ചെയ്തു.
എന്തുകൊണ്ട് പുതിയ പോപ്പ് ലെയോ പതിനാലാമന്‍ എന്ന് പേര് സ്വീകരിച്ചു എന്ന് പലരും ചോദിക്കുന്നുണ്ട്. നേരത്തേ കത്തോലിക്കാ സഭയെ നയിച്ച മാര്‍പ്പാപ്പമാരില്‍ 13 പേര്‍ ലെയോ എന്ന പേരുള്ളവരായിരുന്നു. ഒന്നാം ലെയോ പാപ്പ ഭരിച്ചത് എ.ഡി 440 മുതലായിരുന്നു. ഇവരില്‍ പതിമൂന്നാമന്റെ ഭരണം 1878 മുതല്‍ 1903 വരെ ആയിരുന്നു. അങ്ങനെ ചരിത്രപരമായി തന്നെ ഏറെ പ്രത്യേകതകള്‍ ഉള്ള ഈ പേര് സ്വീകരിക്കുന്നതിലൂടെ വത്തിക്കാന്റെ ശക്തമായ ആത്മീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് പുതിയ മാര്‍പ്പാപ്പ.
ബൗദ്ധിക നേതൃത്വം കൊണ്ടും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ പേരിലുമായിരിക്കും അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടുക. ഒന്നാമനായ ലൂയിസ് മാര്‍പ്പാപ്പ 440 മുതല്‍ 461 വരെയാണ് മാര്‍പ്പാപ്പ ആയിരുന്നത്. രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ പ്രതിസന്ധികളുടെ സമയത്ത് യാഥാസ്ഥിതികമായ രീതിയില്‍ സഭയെ പ്രതിരോധിച്ചതിന്റെ പേരിലാണ് അദ്ദേഹം എക്കാലത്തും അറിയപ്പെടുന്നത്. മഹാനായ ലെയോ പാപ്പ എന്നും അദ്ദേഹം അറിയപ്പെടുന്നു. ആറാം നൂറ്റാണ്ട് മുതലാണ് മാര്‍പ്പാപ്പമാര്‍ ഇത്തരത്തില്‍
പുതിയ പേരുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ജോണ്‍, ബെനഡിക്റ്റ്, ഗ്രിഗറി തുടങ്ങിയ പേരുകള്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ട്.
ലെയോ എന്ന പേര് സ്വീകരിച്ച മാര്‍പ്പാപ്പമാര്‍ ആരൊക്കെയാണെന്ന് നോക്കാം. 440 മുതല്‍ 461 വരെ ലെയോ എന്ന ആദ്യ പേരുകാരനായ മാര്‍പ്പാപ്പക്ക് ശേഷം പിന്നീട് ലെയോ രണ്ടാമനാണ് ഇതേ പേരുകാരനായി വരുന്നത്. 682 മുതല്‍ 683 വരെ വളരെ ഹ്രസ്വമായ കാലയളവിലാണ് അദ്ദേഹം പോപ്പായിരുന്നത്. സംഗീതത്തില്‍ അതീവ തല്‍പ്പരനായിരുന്ന ലെയോ രണ്ടാമന്‍ ദാനധര്‍മ്മങ്ങളുടെ പേരിലും ഏറെ സല്‍പ്പേര് ഉണ്ടായിരുന്ന വ്യക്തിയാണ്. ലൂയിസ് മൂന്നാമന്‍ 795 മുതല്‍ 816 വരെയാണ് പദവിയില്‍ ഉണ്ടായിരുന്നത്.
വിശുദ്ധ റോമാ സാമ്രാജ്യത്തിന് തുടക്കം കുറിക്കാനായി ചാള്‍മാനെ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തിയത് ഇദ്ദേഹമാണ്.
ലൂയിസ് നാലാമന്‍ 847 മുതല്‍ 855 വരെ മാര്‍പ്പായായിരുന്നു. വത്തിക്കാനെ സംരക്ഷിക്കുന്നതിനായി ലിയോണില്‍ മതില്‍ തീര്‍ത്തതും ഇദ്ദേഹമാണ്. ലെയോ അഞ്ചാമന്‍ 903 ല്‍ വെറും രണ്ട് മാസം മാത്രമായിരുന്നു മാര്‍പ്പാപ്പ ആയിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ അട്ടിമറിച്ച് കര്‍്ദ്ദിനാള്‍ ക്രിസ്റ്റഫര്‍ മാര്‍പ്പാപ്പയായി എന്നും തടവറയില്‍ വെച്ചുള്ള ഇദ്ദേഹത്തിന്റെ മരണവും ഇപ്പോഴും ദുരൂഹമാണ്. ലെയോ ആറാമന്‍ 928ലാണ് പോപ്പാകുന്നത്. ഏഴ് മാസം മാത്രമാണ് അദ്ദേഹത്തിന് പദവിയിലിരിക്കാന്‍ കഴിഞ്ഞത്.
ലെയോ ഏഴാമന്‍ 936 മുതല്‍ 939 വരെ പോപ്പായിരുന്നു. മാര്‍പ്പാപ്പയാകാന്‍ താല്‍പ്പര്യമില്ലാതിരുന്ന ഇദ്ദേഹത്തെ പലരും ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തിയാണ് പദവിയില്‍ എത്തിച്ചത്. ലെയോ എട്ടാമന്‍ 963 മുതല്‍ 964 വരെ മാത്രമാണ് പോപ്പായിരുന്നത്. ലെയോ ഒമ്പതാമന്‍ 1048 മുതല്‍ 1054 വരെ മാര്‍പ്പാപ്പയായിരുന്നു. സഭയില്‍ പല പരിഷ്‌ക്കാരങ്ങളും ഇദ്ദേഹം കൊണ്ടു വന്നിരുന്നു. 1513 മുതല്‍ 1521 വരെയാണ് ലെയോ പത്താമന്‍ പദവിയില്‍ ഇരുന്നത്. ലെയോ പതിനൊന്നാമന്‍ 1605 ല്‍ വെറും 26 ദിവസം മാത്രമാണ് മാര്‍പ്പാപ്പയായിരുന്നത്. പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. ലൂയിസ് പന്ത്രണ്ടാമന്‍ 1823 മുതല്‍ 1829 വരെ മാര്‍പ്പാപ്പയായിരുന്നു. ലെയോ പതിമൂന്നാമന്‍ 1878 മുതല്‍ 1903 വരെയാണ് പദവി വഹിച്ചത്. ലോകക്രമത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ ശക്തനായ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം.