- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടുവളർന്നത് അച്ഛന്റെ രാപ്പകൽ അധ്വാനം; അനുഭവക്കരുത്തിൽ പിന്നോക്ക വിഭാഗത്തിൽ നിന്ന് പഠിച്ച് കയറിയത് പൊലീസ് ഇൻസ്പെക്ടർ പദവിയിലേക്ക്; ജീവിതം കൊണ്ട് വനിതദിന സന്ദേശം അന്വർത്ഥമാക്കിയ യുവതി; ഇൻസ്പെക്ടർ സൗമ്യ സാക്ഷ്യപ്പെടുത്തുന്നത് സ്ത്രീകൾക്ക് സമത്വം വേണമെങ്കിൽ സ്വയം പര്യാപ്തത വേണമെന്ന്
കണ്ണൂർ: നാടെങ്ങും മാർച്ച് എട്ടിന് വനിതാദിനം ആചരിക്കാൻ ഒരുങ്ങവേ സ്വന്തം ജീവിതം കൊണ്ടു സമൂഹത്തിന് സ്ത്രീ മുന്നേറ്റ സന്ദേശം നൽകുകയാണ് കണ്ണൂരിൽ ഒരു ആദിവാസി യുവതിയായ പൊലിസ് ഉദ്യോഗസ്ഥ.വിദ്യാഭ്യാസം കൊണ്ടുമാത്രമേ സ്ത്രീകൾക്ക് ജീവിതത്തിൽ ഉയരാനും സ്വന്തമായുള്ള ഒരിടം കണ്ടെത്താനും കഴിയൂവെന്ന് സ്വന്തംജീവിതത്തിലൂടെ വിളിച്ചു പറയുകയാണ് കണ്ണൂർ ടൗൺപൊലിസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടർ ഇ.വി സൗമ്യ.
സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നും കേരളാ പൊലിസിലെത്തിയ സൗമ്യ കണ്ണൂരിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു.തന്റെ ജോലിയിലൂടെ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് നീതിയുടെ വെളിച്ചമെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് സൗമ്യപറയുന്നത്.തൃശൂർ പാലപ്പിള്ളിയിലെ ആദിവാസി കുടുംബത്തിൽ ജനിച്ച സൗമ്യ ജീവിതത്തിൽ പട്ടിണിയുടെയും പരിവട്ടങ്ങളുടെയും കയ്പുനീർ കുടിച്ചാണ് വളർന്നത്.
കൂലിപ്പണിയെടുത്താണ് പിതാവ് ഉണ്ണിച്ചെക്കനും അമ്മ മണിയും മകളെ പഠിപ്പിച്ചത്. മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരമാവുന്ന ജോലി ചെയ്യുകയെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം.താൻ ജീവിതത്തിൽ ഒരു സ്ഥാനത്തെത്തുന്നതിനുവേണ്ടിയാണ് അച്ഛൻ രാപ്പകൽ വിയർപ്പൊഴുക്കിയതെന്നു ഓർമകൾ അയവിറക്കി കൊണ്ടു നിറകണ്ണുകളോടെ സൗമ്യപറയുന്നു. അതുകൊണ്ടു തന്നെ സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായി സാമ്പത്തിക സുരക്ഷിതമായ ജോലിലഭിച്ചിട്ടും സൗമ്യ അതിനായാണ് കാക്കിയണിഞ്ഞത്.
കന്നറ്റുപാടം സ്‌കൂൾ തൊട്ടു സെന്റ് തെരേസാസും കേരളവർമ്മ കോളേജ് വരെയുള്ളവിദ്യാഭ്യാസ കാലത്തിനിടെയിൽ സൗമ്യ പ്രതിസന്ധികളെ പുഞ്ചരിയോടെ നേരിട്ടു വാശിയോടെയാണ് പഠിച്ചു ഒന്നാമതായെത്തിയത്.ഒടുവിൽ പരീക്ഷയും ഫിസിക്കലും പാസായി 2020 എസ്. ഐ ബാച്ചിൽ സബ് ഇൻസ് പെക്ടർ ട്രെയിനിയായി കയറുകയും ചെയ്തു. എന്നാൽ മകൾ തൊപ്പിയണിയുന്നതു കാണാനുള്ള ഭാഗ്യം ഉണ്ണിചെക്കനുണ്ടായില്ല.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിനെ കുറിച്ചു പറയുമ്പോൾ സൗമ്യക്കിന്നും ഹൃദയം നുറുങ്ങുന്ന വേദനയാണ്.
സ്വകാര്യദുഃഖങ്ങൾ മനസിലൊളിപ്പിക്കുമ്പോഴും കണ്ണൂർ ടൗൺ സ്റ്റേഷനിലെ മികച്ച പൊലിസ് ഓഫീസറായി ഓടിച്ചാടി സ്മാർട്ടായി പ്രവർത്തിക്കുകയാണ് സൗമ്യ. സ്റ്റേഷനിൽ തന്റെ മുൻപിൽ പരാതിയുമായി എത്തുന്നവരോട് അലിവോടെ പെരുമാറാനും അവർ പറയുന്നത് സഹിഷ്ണുതയോടെ കേൾക്കാനും സൗമ്യക്ക് കഴിയുന്നത് അവരുടെ ദുരിതങ്ങൾ നിറഞ്ഞ ഭൂതകാലം നൽകുന്ന കരുത്താണ്.തന്റെ മുൻപിൽ കുടുംബകലഹത്തിനെ തുടർന്ന് ഭർത്താവിൽ നിന്നും ജീവനാംശം തേടി വരുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരോട് പലപ്പോഴും പറയാൻ തോന്നിയിട്ടുള്ളത് സ്വന്തം കാലിൽ നിന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടണമെന്നാണ്.
വിദ്യാഭ്യാസവും തൊഴിലും മാത്രമേ സ്ത്രീക്ക് തുല്യത കൈവരുത്തുകയുള്ളൂ. മറ്റുള്ളവരുടെ മുൻപിൽ താഴ്ന്നു നിൽക്കേണ്ടവരല്ല സ്ത്രീകളെന്ന് മറ്റൊരു വനിതാദിനംകൂടി കടന്നുവരവേ സൗമ്യ തന്റെ ജീവിതം കൊണ്ടു ഓർമിപ്പിക്കുന്നു.എന്റെ അഭിപ്രായത്തിൽ തുല്യതയെന്നു പറഞ്ഞാൽ സ്ത്രീക്ക് ഒരിക്കലും പുരുഷനോടൊപ്പം നിൽക്കണമെന്നല്ല പുരുഷനോടൊപ്പം സ്വയം പര്യാപ്തത നേടണമെന്നതാണ്.സ്ത്രീകൾ വീട്ടിലുള്ള യാതനകൾ കേസിനായി വരുമ്പോൾ പരിഹരിച്ചു കൊടുക്കാം സ്റ്റേഷനിലേക്ക് കയറി ചെലവിന് തേടേണ്ട ഗതികേടെണ്ട അവസ്ഥയിലേക്ക് സ്ത്രീകൾവരാൻ പാടില്ല.
പഠിച്ചു ജോലി നേടി മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കാൻ കഴിയുമ്പോൾ എല്ലാപ്രയാസവും അവർക്ക് തരണം ചെയ്യാൻ കഴിയും.എന്റെ അഭിപ്രായത്തിൽ തുല്യതയെന്നു പറഞ്ഞാൽ സ്ത്രീക്ക് ഒരിക്കലും പുരുഷനോടൊപ്പം നിൽക്കണമെന്നല്ല പുരുഷനോടൊപ്പം സ്വയം പര്യാപ്തത നേടണമെന്നതാണ്.സ്ത്രീകൾ വീട്ടിലുള്ള യാതനകൾ പറഞ്ഞുകൊണ്ടു കേസിനായി വരുമ്പോൾ പരിഹരിച്ചു കൊടുക്കാം. എന്നാൽ എല്ലായ്‌പ്പോഴും നിയമത്തിന്റെ പരിരക്ഷ അവർക്ക് ലഭിച്ചു കൊള്ളണമെന്നില്ല.
പൊലിസ് സ്റ്റേഷൻ കയറി ചെലവിന് തേടേണ്ട ഗതികേടെണ്ട അവസ്ഥയിലേക്ക് സ്ത്രീകൾക്ക് വരാൻ പാടില്ല. പഠിച്ചു ജോലി നേടി മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കാൻ കഴിയും. അതു പോലെ കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കളോട് പറയാനുള്ളത് ഒരുവീട്ടിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും നീ ആണാണ് പെണ്ണാണ് എന്നുപറഞ്ഞു പഠിപ്പിച്ചുവളർത്താൻ പാടില്ല. ഭക്ഷണംകഴിച്ച പാത്രമടക്കം എടുത്തുകൊണ്ടു പോയി വൃത്തിയാക്കാൻ അവരോട് പറയണം.വീട്ടിൽ തുല്യതയുണ്ടാവാൻ ആണിനെയും പെണ്ണിനെയും വേർതിരിവില്ലാതെ വളർത്തണമെന്നും സൗമ്യപറഞ്ഞു.
സബ് ഇൻസ്പെക്ടർ കഴിഞ്ഞു ജോലി ചെയ്യുന്നതിന് രണ്ടു ദിവസം മുൻപാണ് തോട്ടടയിൽ കല്യാണ വീട്ടിലെ ബോംബെറിൽ ഒരാൾ കൊല്ലപ്പെടുന്നത്.സത്യം പറഞ്ഞാൽ ആദ്യം കണ്ണൂരിലേക്ക് വരുന്നത് ഭയമായിരുന്നു എന്നാൽ ഇവിടെ വന്നതിന് ശേഷമാണ് കണ്ണൂർ എത്ര കംഫർട്ടബിളാണെന്ന് മനസിലായി. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ പിൻതുണയാണ് ലഭിക്കുന്നതെന്നും സൗമ്യപറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്