- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ഗ്ലാസുകൾ ഇറക്കാൻ ആവശ്യപ്പെട്ടത് 5,000 രൂപ; അമിത നിരക്ക് ചൂണ്ടിക്കാട്ടി കൂലി നൽകിയില്ല; വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഐഎൻടിയുസിക്കാരുടെ മർദ്ദനം; തർക്കം സ്ഥാപനത്തിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി എത്തിച്ച ഗ്ലാസുകൾ ഇറക്കുന്നതിനേച്ചൊല്ലി
ഇടുക്കി : അമിതകൂലി ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് ഇടുക്കിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചു. ജോയി എന്റർപ്രൈസസ് എന്ന വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് ഐൻടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളികളുടെ മർദ്ദനമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി എത്തിച്ച ഗ്ലാസുകൾ ഇറക്കുന്നതിനേച്ചൊല്ലിയായിരുന്നു തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ഗ്ലാസ് ഇറക്കുന്നതിനായി എത്തിയ ഐഎൻടിയുസി തൊഴിലാളികൾ അഞ്ച് ഗ്ലാസുകൾ ഇറക്കാൻ 5,000 രൂപയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്നും പരമാവധി 15,00 രൂപയേ നൽകാൻ സാധിക്കൂ എന്നും വ്യാപാരി അറിയിച്ചു.
ചുമട്ട് തൊഴിലാളികൾ ഇതിന് വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് തൊഴിലാളികൾ മടങ്ങിയതോടെ വ്യാപാരി സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകൾ ഇറക്കുകയായിരുന്നു. രണ്ട് ഗ്ലാസ് ഇറക്കിയതോടെ ഐഎൻടിയുസി തൊഴിലാളികൾ മടങ്ങിയെത്തുകയും ഇരസംസസ്ഥാനക്കാരായ തൊഴിലാളികളെ മർദ്ദിക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉൾപ്പെടെയുള്ള സ്ത്രീകളെ ചുമട്ടുതൊഴിലാളികൾ അസഭ്യം പറഞ്ഞു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാപാരി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
എന്നാൽ ഇവരെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്. ഇവർക്കെതിരേ നിസാര വകുപ്പുകളാണ് ചുമത്തിയിരുക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ