ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഏർപ്പെട്ടവരെ നിഷ്‌ക്കരുണം തൂക്കിലേറ്റുകയാണ് സർക്കാർ. അമ്മയെ കാണാൻ അനുവദിച്ച ശേഷം തൊട്ടടുത്ത ദിവസം തൂക്കിലേറ്റിയ മജിദ്‌റെസ റഹ്നാവാദ് ലോകത്തിന് കണ്ണീരാകുകയാണ്. അതേസമയം അന്ത്യനിമിഷങ്ങളിലും തല ഉയർത്തിയാണ് യുവാവ് മരണത്തെ വരിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദിന്റെ അന്ത്യാഭിലാഷമായി പറഞ്ഞകാര്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്ത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

മഷ്ഹാദ് നഗരത്തിൽ തിങ്കളാഴ്ചയാണ് റഹ്നാവാദിനെ തൂക്കിലേറ്റിയത്. മുഖംമൂടി ധരിച്ച രണ്ട് കാവൽക്കാർക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയിൽ റഹ്നാവാദ് സംസാരിക്കുന്നത്. ആരും തന്റെ മരണത്തിൽ വിലപിക്കരുതെന്ന് റഹ്നാവാദ് വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. തന്റെ ശവകുടീരത്തിന് മുന്നിൽ ഖുറാൻ വായിക്കുയോ പ്രാർത്ഥിക്കുകയോ ചെയ്യരുതെന്നു റഹ്നാവാദ് ആവശ്യപ്പെടുന്നുണ്ട്.

എന്റെ മരണത്തിൽ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നിൽ ഖുറാൻ വായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം' വീഡിയോയിൽ പറയുന്നു. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്.

മഷ്ഹാദ് നഗരത്തിൽ തിങ്കളാഴ്ച തൂക്കിലേറ്റിയ റഹ്നാവാദിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ട് കാവൽക്കാർക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയിൽ റഹ്നാവാദ് സംസാരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പും സധൈര്യം സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവർത്തകയും ബെൽജിയൻ പാർലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്.

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും നാല് പേരെ പരിക്കേൽപ്പിക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് റഹ്നാവാദിനെ ഇറാൻ സർക്കാർ തൂക്കിലേറ്റിയത്. വധശിക്ഷ വിധിച്ച് ദിവസങ്ങൾക്കകം തന്നെയാണ് ശിക്ഷ നടപ്പാക്കിയതും. റഹ്നാവാദിനെ തൂക്കിക്കൊന്ന ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അധികൃതർ വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ഭടന്മാരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റൊരു യുവാവിനേയും ദിവസങ്ങൾക്ക് മുമ്പ് സർക്കാർ തൂക്കിക്കൊന്നിരുന്നു.

ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണംപറഞ്ഞ് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിനി എന്ന യുവതി സെപ്റ്റംബർ 16-ന് മരിച്ചതിനെ തുടർന്നാണ് ഇറാനിൽ വലിയ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു. സമരത്തെ അടിച്ചമർത്താൻ വേണ്ടി ഇറാൻ ഭരണകൂടം നിഷ്ടൂരമായി തന്നെ അധികാരം പ്രയോഗിക്കുന്നുണ്ട്.