കണ്ണൂർ: ഇരിട്ടിയിൽ താന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടക്കുന്ന പഴശി ജലാശയത്തിൽ ഗണേശ വിഗ്രഹംകണ്ടെത്തിയതിനു പിന്നിലെ ദുരൂഹത നീക്കാനാവാതെ പൊലിസ്. പുഴയിൽ പൊന്തിയ നിലയിൽ കണ്ടെത്തിയ ഗണേശവിഗ്രഹം വീടുകളിൽ പ്രാർത്ഥനയ്ക്കും മറ്റും ഉപയോഗിക്കുന്നതാണെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. ലോഹനിർമ്മിതമായ വിഗ്രഹം മൂന്നടിയിലേറെ പൊക്കമുള്ളതാണ്.

ഇരിട്ടി പ്രിൻസിപ്പൽ എസ്. ഐയുടെ നേതൃത്വത്തിൽ വിഗ്രഹം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്വീട്ടിലെ പൂജാമുറികളിൽ ഉപയോഗിക്കുന്ന വിഗ്രഹമാണ് ഇതെന്നു കണ്ടെത്തുകയും ചെയ്തത്. എന്നാൽ ഈ വിഗ്രഹം എങ്ങനെ പുഴയിലെത്തിയതെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചു വരുന്നത്. ഞായറാഴ്‌ച്ച രാവിലെ ക്ഷേത്രത്തിൽ എത്തിയകമ്മിറ്റി അംഗങ്ങളാണ്വെള്ളത്തിൽവിഗ്രഹംകണ്ടെത്തുന്നത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന വിഗ്രഹത്തിന്റെ കഴുത്തിന് മുകളിലുള്ള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തുകണ്ടത്.

സംശയം തോന്നിയ ക്ഷേത്രകമ്മിറ്റി അംഗങ്ങൾ അതുചെന്നു നോക്കിയപ്പോഴാണ് ലോഹനിർമ്മിതമാണ് വിഗ്രഹമെന്ന് വ്യക്തമായത്. തുടർന്ന് ഇരിട്ടി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയും ഇരിട്ടി പ്രിൻസിപ്പൽ എസ്. ഐയുടെ നേതൃത്വത്തിൽ പൊലിസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഏറെഭാരമുള്ള വിഗ്രഹംഅഞ്ചോളം പേർ ചേർന്നാണ്വെള്ളത്തിൽ നിന്നും കരയിലെത്തിച്ചത്. വിവരമറിഞ്ഞു നിരവധിയാളുകൾ വിഗ്രഹം കാണാനെത്തിയിരുന്നു.

എന്നാൽ ഗണപതി വിഗ്രഹം ക്ഷേത്രങ്ങളിൽ നിന്നും മോഷണം പോയതാണോയെന്ന കാര്യവും പൊലിസ്അന്വേഷിക്കുന്നുണ്ട്. ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. നേരത്തെ മോഷണം നടന്ന ക്ഷേത്രങ്ങളെ കുറിച്ചും ഇവിടെ നിന്നും നഷ്ടമായ വസ്തുവകകളെകുറിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്. വിഗ്രഹത്തിന്റെ ലോഹം ഏതെന്ന് തിരിച്ചറിയുന്നതിനായി ഫോറൻസിക്വിദഗ്ദ്ധരും തച്ചുശാസ്ത്രക്കാരും പരിശോധിക്കും.

ചാക്കിലോ മറ്റെന്തെങ്കിലോ കെട്ടി ഉപേക്ഷിച്ച വിഗ്രഹം ജലത്തിന്റെ കുത്തൊഴുക്കു കാരണം കെട്ടഴിഞ്ഞു പോയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലിസ്. ഇരിട്ടി ഡി.വൈ. എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഏകോപിക്കുന്നത്.

എത്രയും പെട്ടെന്ന് സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. ഗണേശവിഗ്രഹം കാണാനായി വിശ്വാസികൾ ക്ഷേത്രത്തിലെത്തുന്നത്് പൊലിസിന് തലവേദനയായിട്ടുണ്ട്.