ഇരിട്ടി: കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടിയേയും സമീപപ്രദേശങ്ങളെയും വിറപ്പിച്ച കടുവ ആറളം ഫാമിലേക്ക് കയറിപ്പോയതായി പൊലീസ്. ആറളം ഫാമിലുള്ള ആളുകൾക്ക് കടുവയെ സൂക്ഷിക്കണം എന്ന പ്രത്യേകം നിർദ്ദേശവും വനം വകുപ്പ് നൽകി. ഇന്നലെ എടൂർ പ്രദേശത്ത് കടുവയെ കണ്ടതായി നിഗമനം വന്നിരുന്നു. ഇതിന്റെ ഭാഗമായി തിരച്ചാൽ ഊർജ്ജതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താൽക്കാലികമായി കടുവയ്ക്കാനുള്ള തിരച്ചിൽ നിർത്തിവെച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.

എഡ്യൂരിൽ നിന്ന് കടുവയുടെ നീക്കം മനസ്സിലാക്കിയപ്പോൾ ആറളം ഫാം ഭാഗത്തേക്ക് കടുവ ചലിച്ചതായി മനസ്സിലായി. ഇന്ന് രാവിലെ ചെടിക്കുളം ഭാഗത്ത് കടുവയുടെ കാൽപ്പാട് കണ്ടിരുന്നു. ഇപ്പോൾ ഫോറസ്റ്റ് അധികൃതരുടെ നിഗമനം അനുസരിച്ച് കടുവ ആറളം ഫാമിന്റെ രണ്ടാം ബ്ലോക്ക് പ്രദേശത്തേക്ക് കടന്നിരിക്കുന്നു. കാരണം പ്രദേശത്ത് നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ഇവർക്ക് രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കരുത് എന്നുള്ള നിർദ്ദേശം ഇപ്പോൾ നൽകിയിട്ടുണ്ട്.

ആറളം ഫാമിന്റെ രണ്ടാം ബ്ലോക്ക് പ്രദേശമായതിനാൽ കടുവ തിരിച്ച് കാർഡിലേക്ക് പോകും എന്നുള്ള നിഗമനം ഫോറസ്റ്റ് അധികൃതർക്കുണ്ട്. ഇതിനാൽ കടുവയ്ക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ. ജനവാസ മേഖലയിൽ ഉള്ളവർ ഇനി പേടിക്കേണ്ട ആവശ്യമില്ല എന്നും തിരിച്ചു ജനവാസ മേഖലയിലേക്ക് വരുവാനുള്ള സാധ്യത വളരെ വിരളമാണ് എന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.

മേഖലയിൽ കടുവയ്ക്ക് ആയുള്ള തിരച്ചിൽ നിർത്തി എങ്കിലും പ്രദേശം ഫോറസ്റ്റ് അധികൃതരുടെ നിരീക്ഷണത്തിൽ തുടരുമെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ആറളം ഫാമിന് തൊട്ടടുത്താണ് ആറളം വന്യജീവി സങ്കേതം ആയതിനാൽ തന്നെ വന്യജീവി സങ്കേതത്തിൽ കടുവ പ്രവേശിക്കുകയാണ് എങ്കിൽ തിരിച്ചുവരാൻ സാധ്യതയില്ല. കഴിഞ്ഞ ഏഴുദിവസമായി കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്തുള്ള ജനവാസ മേഖലയിലെ കൂടിയായിരുന്നു കടുവയുടെ സഞ്ചാരം.

ഈ പ്രദേശത്തുള്ള ജനങ്ങൾ വൈകുന്നേരം ആയി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും പേടിച്ചിരിക്കുകയായിരുന്നു കഴിഞ്ഞ ഏഴ് ദിവസത്തോളം ആയി. ഇതിന് താൽക്കാലികമായ അന്ത്യം വന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് നമുക്ക് മനസ്സിലാക്കേണ്ടത്. പകൽ സമയത്തടക്കം കടുവ പുറത്തിറങ്ങി നടക്കുന്നത് വലിയ ആശങ്കയായിരുന്നു. പലരുടെയും വീടിനു മുന്നിലെ കൂടി പകൽ സമയങ്ങളിൽ വരെ കടുവ നടന്നു പോകുന്നതായി കണ്ടു.

പക്ഷേ കാര്യമായ ഉപദ്രവമോ വളർത്തുമൃഗങ്ങൾക്കെതിരെയുള്ള അക്രമങ്ങളോ കടുവയിൽ നിന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോഴും ആളുകളെ ആശങ്കപ്പെടുത്തുന്ന കാര്യം ഒരിക്കൽ ജനവാസ മേഖലയിൽ പ്രവേശിച്ച കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് വരുമോ എന്നതാണ്. ആദ്യഘട്ടത്തിൽ ഉളിക്കൽ പഞ്ചായത്തിലെ കർണാടകത്തോട് ചേർന്ന് ബ്രഹ്മഗിരി പ്രദേശത്തായിരുന്നു കടുവയെ കണ്ടത്. പിന്നീട് സമീപപ്രദേശമായ പായം പഞ്ചായത്തിലും അയ്യൻകുന്ന് പഞ്ചായത്തിലും മുണ്ടിയാംപറമ്പ് മേഖലയിലും എത്തി. ഏതായാലും കുറച്ച് അധിക ദിവസമായി കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്തുള്ള ആളുകളുടെ ഉള്ളിലെ ആശങ്ക തത്കാലികമായെങ്കിലും നീങ്ങി എന്ന് തന്നെ പറയാം.