- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന്‍ സ്‌കറിയക്കെതിരെ നടത്തിയ അതിക്രമത്തെ അപലപിക്കുന്നു; കേരളത്തില്‍ സുരക്ഷത ബോധത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നത് കേരളത്തിലെ ദുരന്തമാണ്; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു ജെ എസ് അടൂര്‍
അധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന്‍ സ്‌കറിയക്കെതിരെ നടത്തിയ അതിക്രമത്തെ അപലപിക്കുന്നു
തിരുവനന്തപുരം: മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ ജെ എസ് അടൂര്‍. അധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന്‍ സ്‌കറിയക്കെതിരെ നടത്തിയ അതിക്രമത്തെ അപലപിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നാട്ടില്‍ സുരക്ഷതിത്വവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പ് വരുത്തണ്ടത് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ആഭ്യന്തര വകുപ്പാണ്. കേരളത്തില്‍ ഏറ്റവും പരാജയ പെട്ടതും സ്വജന അധികാര പക്ഷപഠിത്തമുള്ള വകുപ്പ് പൊലീസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും വിയോജിപ്പ് ഉള്ളപ്പോഴും ആരുടെയും ജീവനും സുരക്ഷക്കും സ്വത്തിനും അപകടം ചെയ്യാത്ത അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ലുണ്ട്.
കേരളത്തില്‍ സുരക്ഷത ബോധത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നത് കേരളത്തിലെ ദുരന്തമാണ്. സോഷ്യല്‍ ഫാസിസവും പൊളിറ്റിക്കല്‍ ഫാസിസവും എവിടെ നടന്നാലും അതു അപകടകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജെ എസ് അടൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഈ നാട്ടില്‍ അഭിപ്രായ വെത്യാസമോ രാഷ്ട്രീയ വിയോജിപ്പോ എന്ത് തന്നെയായാലും എല്ലാ മനുഷ്യര്‍ക്കും സുരക്ഷതിത്വവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പ് വരുത്തണ്ടത് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ആഭ്യന്തര വകുപ്പാണ്. കേരളത്തില്‍ ഏറ്റവും പരാജയ പെട്ടതും സ്വജന അധികാര പക്ഷപഠിത്തമുള്ള വകുപ്പ് പൊലീസാണ്. ആടിനെ പട്ടിയാക്കും. പട്ടിയെ അടുമാക്കും.
അത് കൊണ്ട് തന്നെ Shajan Skariah ക്ക് നേരെ ജീവന് തന്നെ ഭീഷണിയാകുമായിരുന്ന അക്രമത്തെ അപലപിക്കണ്ടത് ഏതൊരു ജനയാത്ത വിശ്വാസിയുടെ കടമയാണ്. ഷാജന്റെ പല അഭിപ്രായങ്ങളോടും യോജിപ്പിനെക്കാള്‍ വിയോജിപ്പുകള്‍ ഉണ്ട്.
ഈ കാര്യത്തില്‍ എവിലിന്‍ ബിയാട്രിസ് ഹാള്‍ The friends of Voltaire എന്ന പുസ്തകത്തിലെ പ്രശസ്തമായ വരികളാണു നയം
'I disapprove of what you say, but I will defend to the death your right to say it' ഏറ്റവും വിയോജിപ്പ് ഉള്ളപ്പോഴും ആരുടെയും ജീവനും സുരക്ഷക്കും സ്വത്തിനും അപകടം ചെയ്യാത്ത അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ലുണ്ട്.
അധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന്‍ സ്‌കറിയെക്കെതിരെ ഇടുക്കിയില്‍ നടത്തിയ അതിക്രമത്തെയും കൈയേറ്റത്തെ അപലപിക്കുന്നു. കേരളത്തില്‍ സുരക്ഷത ബോധത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നത് കേരളത്തിലെ ദുരന്തമാണ്. സോഷ്യല്‍ ഫാസിസവും പൊളിറ്റിക്കല്‍ ഫാസിസവും എവിടെ നടന്നാലും അതു അപകടകരമാണ്.
അതിനിടെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. ഷാജന്‍ തിരിച്ചറിഞ്ഞ മാത്യൂസ് കൊല്ലപ്പള്ളിയടക്കമുള്ളവരാണ് ബെംഗളൂരുവില്‍ നിന്ന് പിടിയിലായത്. പ്രതികള്‍ക്കെതിരെ വധശ്രമമടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നടക്കുന്നത് സിപിഎം വേട്ടയാടലാണെന്ന് ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.
വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങി വരവേ തൊടുപുഴ മങ്ങാട്ടുകവലയില്‍ കാര്‍ തടഞ്ഞാണ് പ്രതികള്‍ ഷാജനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം പ്രതികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.