- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കഴിഞ്ഞ തവണ 'നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി മാത്രം' എന്ന് പറഞ്ഞ് ഞെട്ടിച്ചു, ഇത്തവണ പണി വായനക്കാര്‍ക്ക്! നിങ്ങളുടെ ബുദ്ധിയില്‍ വിരിയുന്ന 'നാളെയുടെ ലോകം' നിങ്ങളുടെ കാഴ്ചപാട് പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിക്കും; ജെയിന്‍ യൂണിവേഴ്സിറ്റിയുടെ 'ആര്‍ക്കും പറയാം' ക്യാമ്പയിന് തുടക്കം
ജെയിന്‍ യൂണിവേഴ്സിറ്റിയുടെ 'ആര്‍ക്കും പറയാം' ക്യാമ്പയിന് തുടക്കം

കൊച്ചി: കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജ് കണ്ട വായനക്കാര്‍ ഒന്നടങ്കം ഞെട്ടി! 'നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി മാത്രം' എന്ന തലക്കെട്ടില്‍ വാര്‍ത്ത കണ്ടവര്‍ രാജ്യം വീണ്ടും മറ്റൊരു നോട്ടുനിരോധനത്തിലേക്ക് പോകുകയാണോ എന്ന് ഭയന്നു. എന്നാല്‍ സംഗതി അന്വേഷിച്ചു ചെന്നവര്‍ക്ക് മനസ്സിലായി, അതൊരു പച്ചയായ പരസ്യമാണെന്ന്!
വാര്‍ത്താരൂപത്തില്‍ നല്‍കിയ പരസ്യം അന്ന് വലിയ കോളിളക്കമുണ്ടാക്കി. ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ വരവ് അറിയിക്കുന്ന പരസ്യമായിരുന്നു അത്. ഇക്കുറിയും സവിശേഷതകളുണ്ട്.
ആര്‍ക്കും പറയാം ക്യാമ്പെയിന്‍
ഭാവിയെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കും ആശയങ്ങള്‍ക്കും പത്രത്തിന്റെ ഒന്നാം പേജില്‍ ഇടം നല്‍കാന്‍ കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി അവസരമൊരുക്കുകയാണ്. ജനുവരി അവസാനം കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം എഡിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ആര്‍ക്കും പറയാം' എന്ന ക്യാമ്പയിനിലൂടെയാണ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.
ജനങ്ങളുടെ ശബ്ദം ഒന്നാം പേജില്‍
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പരസ്യ മാതൃകയില്‍, ഇത്തവണ ജനങ്ങളുടെ ശബ്ദമാകും ഒന്നാം പേജില്‍ എത്തുക. പരസ്യവാചകങ്ങള്‍ക്ക് പകരം ഭാവി ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ആശയങ്ങളുമാകും പത്രത്താളുകളില്‍ ഇടംപിടിക്കുക.
സാമൂഹികം, സാമ്പത്തികം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ച്ചപ്പാടുകളും പൊതുജനങ്ങള്‍ക്ക് നല്‍കാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ആശയങ്ങള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പില്‍ അവതരിപ്പിക്കുകയും പത്രങ്ങളുടെ ഒന്നാം പേജില്‍ അഡ്വറ്റോറിയല്‍ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യും.
സാധാരണക്കാരുടെ ശബ്ദവും മുന്‍നിര വാര്‍ത്തകളാക്കി മാറ്റുക ലക്ഷ്യം
ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സാധാരണക്കാരുടെ ശബ്ദം കൂടി മുന്‍നിര വാര്‍ത്തകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ് പറഞ്ഞു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആശയങ്ങളും കാഴ്ച്ചപ്പാടുകളും ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോ അല്ലെങ്കില്‍ ഓഡിയോ സന്ദേശമായോ അല്ലെങ്കില്‍ എഴുതി തയാറാക്കിയ ചെറിയ കുറിപ്പായോ 7034044242 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ജനുവരി 20-നകം അയക്കണം.


