- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളികൾക്കു കൂലി നൽകിയില്ലെങ്കിൽ ഹാൻവീവ് എം.ഡിയെന്ന തെണ്ടിയെ ഓഫീസിനകത്ത് കാൽകുത്താൻ വിടില്ല; രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം.ഡി; നാണമുണ്ടോ അയാൾക്ക് ഇതുവാങ്ങാൻ? ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ് ജയിംസ് മാത്യു
കണ്ണൂർ: ഹാൻവീവ് എം.ഡിക്കെതിരെ ഭീഷണി പ്രസംഗവുമായി സി.പി. എം നേതാവ് ജയിംസ് മാത്യു. കൈത്തറി തൊഴിലാളികൾക്ക് കൂലിലഭിക്കാത്തതിൽ പ്രതിഷേധിച്ചു കണ്ണൂർ ഹാൻവീവ് ആസ്ഥാനത്തിന് മുൻപിൽ കൈത്തറി വികസന കോർപറേഷൻ എംപ്ളോയിസ് യൂനിയൻ(സി. ഐ.ടി.യു) നടത്തിയ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഹാൻവീവ് എം. ഡിയെ തെണ്ടിയെന്നു വിളിച്ചു സി.പി. എം നേതാവിന്റെ വിവാദപ്രസംഗം. മുൻ തളിപറമ്പ് മണ്ഡലം എംഎൽഎയും സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗവുമായ ജയിംസ്മാത്യുവാണ്ഹാൻവീവ് എം.ഡിയെ തെണ്ടിയെന്നു വിളിച്ചു പ്രസംഗത്തിൽ അസഭ്യം പറഞ്ഞത്. തൊഴിലാളികളുടെ ശമ്പളകുടിശ്ശിക 48 മണിക്കൂറിനുള്ളിൽ നൽകണം.
അല്ലെങ്കിൽ എം.ഡിയെന്നു പറയുന്ന തെണ്ടിയെ ഈ ഓഫീസിനകത്ത് കാലുകുത്താൻ വിടില്ല. രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം.ഡി. നാണമുണ്ടോ അയാൾക്ക് ഇതുവാങ്ങാനെന്നും ജയിംസ് മാത്യു തന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ചോദിച്ചു. സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ഓണത്തിനു ശേഷം കൂലി നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. രണ്ടുമാസമായി ശമ്പളംലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. ശമ്പളപരിഷ്‌കരണം മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, മുടങ്ങിയ കൂലിയും ശമ്പളവും ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ എംപ്ളോയിസ് യൂനിയൻ(സി. ഐ.ടി.യു) എൽ..ഡി. എഫ് സർക്കാരിന്റെ കീഴിലുള്ള ഹാൻവീവിനെതിരെ സമരമാരംഭിച്ചത്.
കൂലിയും ശമ്പളവും ലഭിക്കാത്ത കൈത്തറി തൊഴിലാളികളുടെ വിഷയം ഏറ്റെടുത്തുകൊണ്ടുള്ള സമരപ്രഖ്യാപനമാണ് സി. ഐ. ടി. യു ഇന്ന് നടത്തിയത്. ഓണത്തിനു ശേഷം തങ്ങൾക്ക് കൂലികിട്ടിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ്ജീവനക്കാരുടെ ആരോപണം. ്കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സ്‌കൂൾ കുട്ടികൾക്കുള്ള യൂനിഫോം അടക്കം തുണി വിതരണത്തിന് അധികൃതർ പുറം കരാർ നൽകിയെന്നാണ് തൊഴിലാളികളുടെ ആരോപണം.
സ്വന്തമായി സംസ്‌കരണ യൂനിറ്റുണ്ടായിട്ടും തുണിത്തരങ്ങൾ മുഴുവനായും തമിഴ്‌നാട്ടിലെ ഡൈയിങ് യൂനിറ്റിൽ നിന്ന് സംസ്‌കരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ജീവനക്കാർ ആരോപിക്കുന്നു. മാസങ്ങളായി ജീവനക്കാർക്കു ശമ്പളവും നെയ്ത്ത് തൊഴിലാളികൾക്കു കൂലിയും മുടങ്ങിയിട്ടും വീണ്ടും പുതിയ ജീവനക്കാരെ തിരുകികയറ്റാനുള്ള മാനേജ് മെന്റിന്റെ നീക്കവും സ്ഥാപനത്തിന്റെ പ്രതിസന്ധി പതിന്മടങ്ങ് വർധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാരും തൊഴിലാളികളും. 2016-ൽ യു.ഡി. എഫ് സർക്കാർ ശമ്പള പരിഷ്‌കരണം അംഗീകരിച്ചു ഉത്തരവിട്ടിരുന്നു.
തുടർന്നുവന്ന എൽ. ഡി. എഫ് സർക്കാർ പ്രസ്തുത ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചു ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. എന്നാൽ ഈ സാഹചര്യത്തിലും നാളിതുവരെ ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തയ്യാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരെയും തൊഴിലാളികളെയും പിൻതുണച്ചുകൊണ്ടു സി. ഐ.ടി.യു ഇടതു സർക്കാരിന്റെ കീഴിലുള്ള കോർപറേഷനെതിരെ സമരമാരംഭിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്