- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളം ഏര്യാകമ്മറ്റിയിലെ വിദ്യാർത്ഥിനി നേതാവ്; കൗൺസിലറായി ജയിച്ച ശേഷം രാജിക്ക് വേണ്ടിയുണ്ടായത് സമാനതകളില്ലാത്ത സമ്മർദ്ദം; കോവളം ഏര്യാസെക്രട്ടറിയോട് സത്യം പറഞ്ഞപ്പോൾ തെളിഞ്ഞത് ആൾമാറ്റട്ടത്തിലെ എസ് എഫ് ഐ ഗൂഢാലോചന; ജയൻബാബുവിനോടും മൊഴി ആവർത്തിച്ച് അനഘ; കാട്ടക്കടയിൽ പ്രിൻസിപ്പൾ കുടുങ്ങും
തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനം സ്വയം രാജിവച്ചിട്ടില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ അനഘ. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന നേതാവ് സി ജയൻ ബാബുവിന് മുന്നിലാണ് വെളിപ്പെടുത്തൽ നടത്തിയത്. നിർബന്ധിച്ച് തന്നെ കൊണ്ട് രാജി എഴുതി വാങ്ങിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതോടെ കാട്ടാക്കടയിലെ ആൾമാറാട്ടത്തിൽ ഗൂഢാലോചന സിപിഎമ്മും തിരിച്ചറിയുകയാണ്. എസ് എഫ് ഐയുടെ കാട്ടക്കട്ട യൂണിറ്റ് കമ്മറ്റി പോലും ഇതൊന്നും അറിഞ്ഞില്ലെന്നും സൂചനകളുണ്ട്. സിപിഎം കാട്ടാക്കട ഏര്യാ കമ്മറ്റിയും ഒന്നും അറിയില്ലെന്ന നിലപാടിലാണ്.
ഇന്നലെ രാത്രി ചേർന്ന സിപിഎം ജില്ലാ കമ്മറ്റിയാണ് മുതിർന്ന നേതാവ് കൂടിയായ സി ജയൻബാബുവിനോട് അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. കോവളം ഏര്യാ കമ്മറ്റിക്ക് കീഴിലെ സജീവ സിപിഎം കുടുംബാഗമാണ് അനഘ. ആ മേഖലയിലെ എസ് എഫ് ഐ ചുമതലയിലും അനഘയുണ്ട്. കാട്ടക്കട ഏര്യാകമ്മറ്റിയുടെ തീരുമാന പ്രകാരമാണ് അനഘ മത്സരിച്ചത്. വിശാഖിന് ഹാജരില്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. ജയിച്ച ശേഷം നിർബന്ധിച്ച് രാജി എഴുതി വാങ്ങി. ഈ കത്തുപയോഗിച്ചായിരുന്നു അട്ടിമറി. എന്നാൽ കോളേജ് പ്രിൻസിപ്പൽ അധികാരമില്ലാത്ത പലതും ചെയ്തുവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ കോളേജ് പ്രിൻസിപ്പളിനെതിരെ നടപടി വരും. അനഘയുടെ അച്ഛനും സിപിഎമ്മിൽ സജീവമാണ്. പാർട്ടി ചുമതലകളും ഇദ്ദേഹത്തിനുണ്ട്.
ആൾമാറാട്ട'ത്തിനു കൂട്ടുനിന്ന കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ വെട്ടിലാകുമെന്നു വന്നതോടെ തലയൂരാൻ ശ്രമിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരായി ജയിച്ച അനഘയുടെ സ്ഥാനത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേരു പ്രിൻസിപ്പൽ നൽകിയതാണു വിവാദത്തിനു കാരണമായത്. ഇതിനെതിരെ കോളജ് വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി രജിസ്റ്റ്രാർക്കു പരാതി നൽകി. എസ്എഫ്‌ഐയുടെ പ്രാദേശിക നേതൃത്വത്തിലും ഭിന്നത രൂപപ്പെട്ടു. ആക്ഷേപങ്ങൾ സിപിഎം നേതൃത്വത്തിനു മുന്നിലും എത്തി. ഇതോടെ പ്രിൻസിപ്പലിനെ തേടി വിളികൾ എത്തി.
ഇതോടെയാണ് വിശാഖിന്റെ പേരു ചേർത്തതു പിശകായിപ്പോയെന്നു ചൂണ്ടിക്കാട്ടി 13നു പ്രിൻസിപ്പൽ രജിസ്റ്റ്രാർക്കു മെയിൽ അയച്ചത്. പ്രിൻസിപ്പൽ തെറ്റു സമ്മതിച്ചതിന്റെ തെളിവായി ഇതിനെ യൂണിവേഴ്‌സിറ്റി വിലയിരുത്തുന്നു. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ജി.ജെ.ഷൈജു കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സ്ഥാനാർത്ഥി കൂടിയാണ്. കോളജിൽ നടന്ന സംഭവം കോൺഗ്രസ്‌സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.
രാജിക്കു സന്നദ്ധത പ്രകടിപ്പിച്ചെന്നു പ്രിൻസിപ്പൽ ഇൻചാർജ് ആയ ഡോ.ജി.ജെ.ഷൈജു അവകാശപ്പെട്ടെങ്കിലും രാജിക്കത്തു നൽകിയില്ലെന്ന സൂചനകളാണു ശക്തം. ജയിച്ച തന്റെ പേരു വെട്ടിമാറ്റിയത് അനീതിയാണെന്ന നിലപാടിലാണ് അനഘ എന്നാണു വിവരം. സിപിഎം കോവളം ഏരിയ സെക്രട്ടറി പി.എസ്.ഹരികുമാറിനോടും കോളജിൽ സംഭവിച്ച കാര്യങ്ങൾ അനഘ തുറന്നു പറഞ്ഞു. ഇതോടെയാണ് സിപിഎം ഗൗരവത്തോടെ കാര്യങ്ങളെടുത്തത്.
കോളജ് യൂണിയൻ ഭാരവാഹികളായി ജയിച്ചവർക്കു പകരം മറ്റൊരാൾ വരണമെങ്കിൽ ആദ്യത്തെ ആൾ രാജിവയ്ക്കുകയും വീണ്ടും തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം യൂണിവേഴ്‌സിറ്റിയും കോളജും ഇറക്കുകയും വേണം. അല്ലാതെ ജയിച്ചയാൾക്കുപകരം മറ്റൊരു വിദ്യാർത്ഥിയെ ആ സ്ഥാനത്തേക്കു നിർദ്ദേശിക്കുന്നതു നിയമപരമല്ല. തിരഞ്ഞെടുപ്പു നടന്നു 2 മാസത്തിനകം ഏതെങ്കിലും പ്രധാന പദവിയിലേക്ക് ഒഴിവു വന്നാൽ വീണ്ടും തിരഞ്ഞെടുപ്പു നടത്താമെന്നാണു ലിങ്‌ദോ കമ്മിഷൻ റിപ്പോർട്ട് അനുശാസിക്കുന്നത്.
അതിനുശേഷമാണ് ഒഴിവു വരുന്നതെങ്കിൽ ചെയർമാനു പകരം വൈസ് ചെയർമാനും ജനറൽ സെക്രട്ടറിക്കു പകരം ജോയിന്റ് സെക്രട്ടറിക്കും ആ പദവി വഹിക്കാം. യുയുസിയുടെ കാര്യം ലിങ്‌ദോ കമ്മിഷൻ റിപ്പോർട്ടിൽ ഇല്ല.
മറുനാടന് മലയാളി ബ്യൂറോ