- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ രണ്ടാം വിവാഹം ആഘോഷങ്ങള്‍ അംബാനിയുടെ വിവാഹ ധൂര്‍ത്തിന്റെ മറി കടക്കുമോ? വെനീസില്‍ നടക്കുന്ന ഒരുക്കങ്ങള്‍ സമാനതകള്‍ ഇല്ലാത്തത്; ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന് വീണ്ടും കെട്ടുമ്പോള്‍
ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന് വീണ്ടും കെട്ടുമ്പോള്‍
ന്യൂയോര്‍ക്ക്: ആമസോണ്‍ ഉടമയും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ രണ്ടാം വിവാഹം ആഘോഷങ്ങള്‍ അംബാനി കുടുംബത്തിന്റെ വിവാഹ ധൂര്‍ത്തിന്റെ മറി കടക്കുമോ എന്ന് ഉററുനോക്കുകയാണ് ലോകം. ഇറ്റലിയിലെ വെനീസിലാണ് ജൂണ്‍മാസത്തില്‍ ജെഫ്ബോസും ലോറന്‍ സാഞ്ചസുമായിട്ടുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ കൃത്യമായ തീയതി പുറത്തുവിട്ടില്ലെങ്കിലും ജൂണ്‍ മാസത്തിലായിരിക്കും വിവാഹം നടക്കുകയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.
വിവാഹത്തിനുള്ള അതിഥികള്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുതുടങ്ങിക്കഴിഞ്ഞു. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇവിടെ വെച്ചാണ്. ഇവിടെവെച്ചുതന്നെ വിവാഹവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ മേഖലകിളും നിന്നുള്ള വമ്പന്‍മാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. വെനീസിനെ അമ്പരപ്പിക്കുന്ന തരത്തിലുള്ള അത്യാഡംബര
വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നാണ് പറയപ്പെടുന്നത്.
വാട്ടര്‍ ടാക്സികള്‍ മുതല്‍ ഹോട്ടല്‍മുറികള്‍ വരെ എല്ലാം കൂട്ടത്തോടെ മുന്‍കൂട്ടി റിസര്‍വ് ചെയ്തിരിക്കുകയാണ്. രാജകീയ വിവാഹങ്ങളുടേയും ഹോളിലവുഡ് താരങ്ങളുടേയും എല്ലാം വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന പ്രഗത്ഭനായ ഡാനിയേല്‍ നേ ആണ് ജെഫ് ബോസിന്റെ വിവാഹ ചടങ്ങുകളുടേയും സംഘാടന ചുമതല നിര്‍വ്വഹിക്കുന്നത്. ലോകത്തെ ഏററ്റവും മനോഹരവും കാല്‍പ്പനികവുമായ വെനീസ് നഗരത്തില്‍ വെച്ച് വിവാഹം നടത്താന്‍ ജെഫ് ബോസ് തന്നെയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത് എന്നാണ് ഡാനിയല്‍ നേ പറയുന്നത്. നേരത്തേയും പല രാജ്യങ്ങളിലുമുള്ള സെലിബ്രിറ്റി വിവാഹങ്ങള്‍ വെനീസില്‍ വെച്ച് നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വെനീസിലെ ഏറ്റവും മികച്ച മൂന്ന് ഹോട്ടലുകളായ അമാന്‍ പാലസ്, സെന്റ് റെജിസ്, ഗ്രിറ്റി പാലസ് എന്നിവയാണ് പ്രമുഖരായ അതിഥികള്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഓപ്ര വിന്‍ഫ്രി, കിം കര്‍ദാഷിയാന്‍, ബാര്‍ബറ സ്ട്രീസാന്‍ഡ്, ലിയോനാര്‍ഡോ ഡികാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍, വോഗ് മേധാവി അന്ന വിന്‍ടോര്‍, വ്യവസായികളായ ബാരി ഡില്ലര്‍, ബില്‍ ഗേറ്റ്സ് എന്നിവരുള്‍പ്പെടെ 200 ഓളം വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. സാന്‍ ജോര്‍ജിയോ മാഗിയോര്‍ എന്ന സ്വകാര്യ ദ്വീപാണ് ദമ്പതികള്‍ വിവാഹ ചടങ്ങിനായി തിരഞ്ഞെടുത്ത സ്ഥലം എന്നാണ്. അതി മനോഹരവും അധികം ആള്‍പ്പാര്‍പ്പില്ലാത്തതും ആണ്.
ഇവിടെയുള്ള കെട്ടിടങ്ങള്‍ എല്ലാം തന്നെ മനോഹരമായ കലാസൃഷ്ടികള്‍ കൊണ്ട അലങ്കരിച്ചതാണ്. രണ്ടാഴ്ച മുമ്പ് ഇവിടെയത്തിയ ജെഫ് ബോസ് നഗരത്തിലെ മേയര്‍ ഉള്‍പ്പെടെ ഉള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ സ്ഥലത്ത് വെച്ച് നേരത്തേ രണ്ട് തവണ ജി.സെവന്‍ ഉച്ചകോടി നടന്നിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ചിലപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിവാഹത്തിന് എത്താന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. വിവാഹ ചടങ്ങിന് 500 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു എങ്കിലും ജെഫ്ബോസ് അതെല്ലാം തള്ളിക്കളഞ്ഞിരുന്നു.
2023 ഓഗസ്റ്റില്‍ നടന്ന ജെഫ്-ലോറന്‍ വിവാഹനിശ്ചയത്തില്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രി, ക്രിസ് ജെന്നര്‍, സല്‍മ ഹയേക്, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തിരുന്നു. 2018-ലാണ് ജെഫും ലോറനും ഡേറ്റിങ് ആരംഭിച്ചത്. 2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസ്സുകാരിയായ ലോറന്‍ സാഞ്ചെസ്. ഹോളിവുഡിലെ പ്രമുഖനായ പാട്രിക് വൈറ്റ്‌സെല്ലിനെയാണ് സാഞ്ചെസ് നേരത്തേ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. നിക്കോ എന്നുപേരുള്ള മറ്റൊരു മകനും സാഞ്ചെസ്സിനുണ്ട്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ ബെസോസിന് മൂന്ന് കുട്ടികളുണ്ട്.