- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭര്‍ത്താവ് കാരണം ചെക്ക് മാറാനാകുന്നില്ല; ആംബുലൻസിന് ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല; 27 വീടുകളുടെ നിർമ്മാണം നിലച്ചു; കറന്റ് ബില്ല് അടച്ചത് പണയംവച്ച്; ഫിലോക്കാലിയ ഫൗണ്ടേഷൻ പ്രതിസന്ധിയിലെന്ന് ജീജി മാരിയോ
കൊച്ചി: ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും തമ്മിലുള്ള തർക്കങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ജീജി മാരിയോ. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചതായും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ജീജി മാരിയോ വെളിപ്പെടുത്തി. ഫൗണ്ടേഷന്റെ 27 വീടുകളുടെ നിർമ്മാണം നിലച്ചതായും സൗജന്യമായി പ്രവർത്തിക്കുന്ന ആംബുലൻസിന് ഇന്ധനം നിറയ്ക്കാൻ പോലും പണമില്ലെന്നും ചൂണ്ടിക്കാട്ടി ജീജി മാരിയോ പുതിയ വീഡിയോയിൽ പറയുന്നു.
കറന്റ് ബില്ല് പോലും താന്‍ പണയം വച്ചാണ് അടച്ചതെന്നും എല്ലാവരും സഹായിക്കണമെന്നും വിഡിയോയിലൂടെ പറയുന്നുണ്ട്. ഭര്‍ത്താവ് കാരണം തനിക്ക് ചെക്ക് മാറാനാവില്ലെന്നും ജീജി പറയുന്നു. ഞാൻ ശരിയാണ് എന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്പര്യം എനിക്കില്ലെന്നും. അത്തരം തരം താഴ്ന്ന നിലപാടിനോട് യോജിപ്പില്ലെന്നും ജീജി വിഡിയോയിലൂടെ പറയുന്നു.
സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ജീജി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഭർത്താവ് തന്നെ മർദിച്ചെന്ന് ആരോപിച്ച് ജീജി മാരിയോ പരാതി നൽകുകയും മാരിയോ ജോസഫിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇടതു കയ്യിൽ കടിച്ചെന്നും മുടി പിടിച്ചു വലിച്ചെന്നും 70,000 രൂപ വിലയുള്ള ഫോൺ തകർത്തെന്നുമാണ് ജീജി തന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിന് മറുപടിയായി മാരിയോ ജോസഫും ജീജിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും, കറന്റ് ബില്ല് പോലും താൻ പണയം വെച്ചാണ് അടച്ചതെന്നും ജീജി പുതിയ വീഡിയോയിൽ പറയുന്നു. ഭർത്താവ് കാരണം തനിക്ക് ചെക്കുകൾ മാറാൻ സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എല്ലാവരും സഹായിക്കണമെന്നും ജീജി അഭ്യർത്ഥിച്ചു.
താഴെക്കിടയിലുള്ള നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്നും, താൻ ശരിയാണെന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്പര്യമില്ലെന്നും ജീജി വീഡിയോയിൽ പറയുന്നുണ്ട്. ഫിലോക്കാലിയ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വ്യക്തിപരമായ ഈ തർക്കങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.




