- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളിക്ക് അങ്ങ് ഓസ്‌ട്രേലിയന്‍ മന്ത്രിസഭയിലും ഉണ്ടെടാ പിടി..! നോര്‍ത്തേണ്‍ ടെറിറ്റോറിയിലെ മന്ത്രിയായി ജിന്സന് ആന്റോ ചാള്‍സ്; ആന്റോ ആന്റണിയുടെ സഹോദര പുത്രന് ചരിത്രനേട്ടം
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി
സിഡ്‌നി: ലോകത്തിന്റെ നാനാകോണിലും മലയാളികളുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. യൂറോപ്യന്‍ രാജ്യങ്ങൡ അടക്കം ഭരണാധികാരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിധത്തില്‍ മലയാളികള്‍ ഇന്ന് വളര്‍ന്നു കഴിഞ്ഞു. അടുത്തിടെ നടന്ന യുകെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലയാളിയായ സോജന്‍ വിജയിച്ചു കയറിയത് ആഗോള തലത്തില്‍ മലയാളികള്‍ക്ക് അഭിമാനമാകുന്ന കാര്യമായിരുന്നു. ഇതിന് ശേഷം ഓസ്‌ട്രേലിയന്‍ ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലേക്ക് ഒരു മലായളി വിജയിച്ചു കയറിയെന്ന വാര്‍ത്തയും പുറത്തുവന്നു.
കോട്ടയം പാലാ മൂന്നിലവ് സ്വദേശി ജിന്‍സന്‍ ആന്റോ ചാള്‍സ് ആണ് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയത്. ഓസ്‌ട്രേലിയയിലെ മലയാളികള്‍ക്ക് ആവേശമായിരുന്നു ജിന്‍സണ്‍ ആന്റോ ചാള്‍സിന്‍െ വിജയം. ഏറ്റവും കാലം ഓസ്‌ട്രേലിയ ഭരിച്ച ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജിന്‍സണ്‍ അറുപതു ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. ഇപ്പോഴിതാ ജിന്‍സണ്‍ ആന്റോയെ തേടി മറ്റൊരു അംഗീകാരം കൂടി വരികയാണ്. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രിയായി ജിന്‍സണ്‍ നിയമിതനായി. മുഖ്യമന്ത്രി ലിയ ഫിനോസിയാറോ ആണമ് ജിന്‍സണ്‍ ചാള്‍സിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ വിവരം അറിയിച്ചിരിക്കുന്നത്.
കലാ, കായികം- സാംസ്‌ക്കാരികം മന്ത്രിയായാണ് ജിന്‍സനെ നിയമിച്ചിരിക്കുന്നത്. ഡിസെബിലിറ്റി, യൂത്ത് ആന്‍ഡ് സീനിയര്‍ ഇക്വാലിറ്റി, വധേജന ക്ഷേമം തുടങ്ങിയ വകുപ്പുകളാണ് ജിന്‍സന് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിട്ടറിയിലെയും ഓസ്‌ട്രേലിയയിലെയും മലയാളികള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ് ജിന്‍സന്റെ മന്ത്രിസ്ഥാനം. നാളെയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരന്‍ ആദ്യമായാണ് ഓസ്‌ത്രേലിയയില്‍ മന്ത്രിയാകുന്നത് ഇതാദ്യമായാണ്.
അതേസമയം സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തില്‍ വളരെ ജനകീയനായണ് ജിന്‍സണ്‍. ഈ മണ്ഡലത്തില്‍ പൊതുവേ മലയാളികള്‍ കുറവായിരുന്നുവെന്നു എന്നതും അദ്ദേഹത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. മലയാളികള്‍ അടക്കമുള്ളവര്‍ ജിന്‍സന് വേണ്ടി സജീനവമായി പ്രചരണം നടത്തിയിരുന്നു. കൃത്യമായ ഗൃഹപാഠത്തോടെയാണ് ജിന്‍സ് അവിസ്മരണീയ വിജയം നേടിയത്. 2011 ലാണ് നഴ്‌സായി ഓസ്‌ട്രേലിയയില്‍ ജിന്‍സണ്‍ എത്തിയത്.
പ്രവാസി മലയാളികള്‍ക്കായി മെഗാസ്റ്റാര്‍ മമ്മൂട്ടി ആരംഭിച്ച ഫാമിലി കണക്ട് പദ്ധതിയുടെ ഒസ്‌ട്രേലിയന്‍ നാഷണല്‍ കോഓഡിനേറ്ററും ആയിരുന്നു ജിന്‍സണ്‍.