- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ ഭീഷണിപ്പെടുത്തിയ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി നൽകി; തന്റെ കഴുത്തു വെട്ടുമൊന്നൊക്കെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന് ജോബി പീറ്റർ; സിപിഎം നേതാക്കളുടെ ഭീഷണി തുടരുകയാണെന്ന് ആലപ്പടമ്പിലെ മത്സ്യ കമ്പനി വിരുദ്ധ സമരക്കാർ
കണ്ണൂർ: തന്നെ ഭീഷണിപ്പെടുത്തിയ ആലപ്പടമ്പ് സിപിഎം ലോക്കൽ സെക്രട്ടറി വിജയനെതിരെ പെരിങ്ങോം പൊലിസിന് പരാതി നൽകിയെന്ന് പരിസ്ഥിതി പ്രവർത്തകൻ ജോബി പീറ്റർ കണ്ണൂർ പ്രസ് ക്‌ളബ്ബിൽ വാർത്താ സമ്മേളനത്തിന് അറിയിച്ചു. തനിക്കെതിരെയുള്ള വധഭീഷണിയിൽ പൊലിസ് കേസടുത്തിട്ടുണ്ട്. എന്നാൽ പ്രശ്‌നം ഒത്തുതീർക്കാനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും ജോബി പീറ്റർ പറഞ്ഞു. താൻ നേരത്തെ സിപിഎം അംഗമായിരുന്നു. ഗൾഫിൽ പോയി മടങ്ങിയതിനു ശേഷം പാർട്ടി അനുഭാവിയായി തുടരുകയാണ്.
ആലപ്പടമ്പിൽ നൂറു ശതമാനം സിപിഎം പ്രവർത്തകർ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ എംഎൽഎയെ ആരും എതിർക്കേണ്ടി ആവശ്യമില്ല. പയ്യന്നൂർനെറ്റ് വർക്കെന്ന ചാനലാണ് എംഎൽഎ ഗൃഹസന്ദർശനത്തിൽ പങ്കെടുക്കാതെ മടങ്ങിയ വാർത്ത റിപ്പോർട്ടു ചെയ്തത്. അതിന്റെ ലിങ്ക് ഷെയർ ചെയ്യുക മാത്രമേ താൻ ചെയ്തിട്ടുള്ളു. പിന്നീട് അന്നേ ദിവസം രാത്രി പത്തു മണിയോടെ ലോക്കൽ സെക്രട്ടറി വിജയൻ ഭീഷണിപ്പെടുത്തിയതു കാരണം അപ്പോൾ തന്നെ വാട്‌സ് ആപിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീടും ഭീഷണി തുടരുകയാണ്.
തന്റെ കഴുത്തു വെട്ടുമൊന്നെക്കെ സി.പിഎം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്. തനിക്കെതിരെ വധഭീഷണിയുള്ളതിനാലാണ് ഭീഷണി സന്ദേശം മാധ്യമ ങ്ങളിൽ കൈമാറിയത്. കാങ്കോൽ - ആലപടമ്പ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന സാഗർ ഫോർ സീഫുഡ് എന്ന മത്സ്യ കമ്പിനി പുറംതള്ളുന്ന മാലിന്യങ്ങൾ കാരണം അവിടെ എൺപതോളം കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല ഈ സാഹചര്യത്തിലാണ് ജനകീയ സമരം ആരംഭിച്ചതെന്നും ജോബി പീറ്റർ പറഞ്ഞു.
മുതലാളിമാരുടെ താൽപര്യമാണ് സിപിഎം നേതാക്കൾ നടപ്പിലാക്കുന്നത്. ഇതിനായി ജനങ്ങളുടെ നിത്യ ജീവിതം ദുരിതത്തിലാക്കുകയാണെന്നും ജോബി പീറ്റർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.കെ.ദിവാകരൻ, ടി.വി. ശ്രീജിത്ത്, പി.കെ സജി, പാറയിൽ മനോജ് എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്