- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തോട്ടണ്ടി അഴിമതി; പരിശോധിക്കാന്‍ സര്‍ക്കാരിനും ഏജന്‍സികള്‍ക്കും അധികാരം; വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്; തോട്ടണ്ടി സംസ്‌കരിച്ചുകഴിഞ്ഞാല്‍ തെളിവുകള്‍ നശിച്ചുപോകുമെന്ന ആശങ്ക കണക്കിലെടുത്ത് കോടതി
തോട്ടണ്ടി അഴിമതി; പരിശോധിക്കാന്‍ സര്‍ക്കാരിനും ഏജന്‍സികള്‍ക്കും അധികാരം
കൊല്ലം: കശുവണ്ടി കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് തുടര്‍നടപടി സ്വീകരിക്കാത്തതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ആരോപണ വിധേയമായ തോട്ടണ്ടി പരിശോധിക്കാന്‍ സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും പൂര്‍ണ്ണ അധികാരമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഈ വിഷയത്തില്‍ നേരത്തെ വിജിലന്‍സിനും ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നത്. പരാതികളില്‍ വിജിലന്‍സ് കാര്യമായ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
വാങ്ങിവെച്ചിരിക്കുന്ന കശുവണ്ടി തോട്ടണ്ടി സംസ്‌കരിച്ചുകഴിഞ്ഞാല്‍ തെളിവുകള്‍ നശിച്ചുപോകുമെന്ന ഹര്‍ജിക്കാരന്റെ ആശങ്ക പരിഗണിച്ചാണ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കശുവണ്ടി കുംഭകോണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം ഉറപ്പാക്കുന്നതാണ് ഈ ഉത്തരവ്.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.