- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാതമംഗലത്ത് പാർട്ടി ഗ്രാമത്തിൽ ജംഗിൾ രാജ്; വിലക്ക് ഏർപ്പെടുത്തിയ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന് തല്ലിച്ചതച്ച യൂത്ത് ലീഗ് നേതാവിന്റെ കടയും സിഐ.ടി.യുക്കാർ പൂട്ടിച്ചു; തന്റെ ജീവൻ അപകടത്തിലെന്ന് അഫ്സൽ
കണ്ണൂർ: പാർട്ടി ഗ്രാമമായ മാതമംഗലത്ത് സിഐ.ടി യു സമരത്തെ തുടർന്ന് പൂട്ടിയ ഹാർഡ് വെയർ കടയിൽ നിന്നും സാധനം വാങ്ങിയതിന് മർദ്ദനമേറ്റ യൂത്ത് ലീഗ് നേതാവിന്റെ കടയും ഭീഷണി ഉയർന്നതോടെ അടച്ചുപൂട്ടി. മാതമംഗലത്ത് കഴിഞ്ഞ ദിവസം സിഐടിയു ആക്രമണത്തിനിരയായ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാവ് അഫ്സലിന്റെ കടയായ ഏ ജെ സെക്യുർ ടെക് ഐടി സൊലൂഷൻ സെന്ന കടയ്ക്കാണ് ഷട്ടർ .
പൊലീസ് സുരക്ഷയ്ക്കായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും സംരക്ഷണം ലഭിക്കാത്തതിനെ തുടർന്ന് കട തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അഫ്സൽ പറഞ്ഞു. ഇയാൾ സംരക്ഷണം ആവശ്യപ്പെട്ട് പയ്യന്നൂർ ഡി.വൈ.എസ്പിക്കെഴുതിയ കത്തും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
'എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം സാറിന് ആയിരിക്കും. ആഗ്രഹം കൊണ്ട് തുടങ്ങിയതാണ് സാറേ മാതമംഗലത്ത് ഒരു കട. എന്നാൽ തുറക്കാൻ പേടിയാണ് ഏതുനിമിഷവും എനിക്ക് എന്തും സംഭവിക്കാം. കഴിഞ്ഞദിവസം ഒരു തരത്തിലാണ് കത്തിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. നിയമപരിരക്ഷയും തനിക്ക് ലഭിക്കുന്നില്ല' എന്നിങ്ങനെയാണ് പയ്യന്നൂർ ഡിവൈഎസ്പിക്ക് അയച്ച സന്ദേശം.
കയറ്റിറക്ക് തർക്കവുമായി ബന്ധപ്പെട്ട് സിഐ.ടിയു പ്രവർത്തകർ മാസങ്ങളായി വിലക്കേർപ്പെടുത്തിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് സ്വന്തം കട തന്നെ പൂട്ടേണ്ടി വന്നുവെന്നാണ് അഫ്സൽ പറയുന്നത്. തനിക്ക് യാതൊരു നിയമ പരിരക്ഷയും ലഭിക്കുന്നില്ല. ഇതു, കൂടാതെ സൈബർ സഖാക്കളിൽ നിന്നും ആക്രമണവും വ്യക്തിഹത്യയും നേരിടുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പറയുന്നു. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം ഭാഗ്യത്തിനാണ് കത്തിയുടെ മുനമ്പിൽ നിന്നും രക്ഷപ്പെട്ടതെന്നും അഫ്സൽ പറയുന്നു.
പുറത്തിറങ്ങുന്ന സമയത്ത് പലരും തന്നെ പിന്തുടരുന്നതായും തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ പരിപൂർണ ഉത്തരവാദിത്വം പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രനാണെന്നും അഫ്സൽ പറഞ്ഞു. 'കൂടാതെ തനിക്കും തന്റെ കുടുംബത്തിനെതിരെയും ശക്തമായ രീതിയിൽ സൈബർ ആക്രമണവും സി ഐ ടി യു നടത്തുന്നുണ്ടെന്നും യൂത്ത് ലീഗ് നേതാവ് ആരോപിച്ചു. സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ട് കാര്യമില്ല എന്നതിനാൽ താൻ പരാതി നൽകിയിട്ടില്ല എന്നും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത പ്രതിയെ അന്നുതന്നെ പയ്യന്നൂർ ഡിവൈഎസ്പി വെറുതെ വിട്ടുവെന്നും അഫ്സൽ ആരോപിക്കുന്നു.
അതുകൊണ്ടുതന്നെ തനിക്കും തന്റെ ജീവനും കുടുംബത്തിനും യാതൊരു നിയമപരിരക്ഷയില്ല. കടം വാങ്ങിയും ലോണെടുത്തും തുടങ്ങിയ കട ജീവനിൽ ഭയന്ന് അടച്ചിടേണ്ട അവസ്ഥയാണുള്ളത്, അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് താൻ ചെയ്ത തെറ്റ്? സിഐടിയു എന്ന തൊഴിലാളി സംഘടന സമരം നടത്തുന്ന മാതമംഗലത്ത് എസ് ആർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങി. ഇതിനിടയിൽ സാധനങ്ങൾ വാങ്ങരുത് എന്ന് പറഞ്ഞു. സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തി ഇതിനെതിരെ പയ്യന്നൂർ ഡിവൈഎസ്പിക്കും പെരിങ്ങോം പൊലീസിൽ പരാതി നൽകി. അതിനെത്തുടർന്നാണ് സിഐടിയു പ്രവർത്തകർ വധശ്രമം നടത്തിയത്. എന്നിട്ടുപോലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്നുമാണ് അഫ്സൽ ആരോപിക്കുന്നത്.