- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് ഗുരുതര തകരാർ; പരിഹരിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചില്ല; ജസ്റ്റിൻ ട്രൂഡോയും പ്രതിനിധി സംഘവും ഇന്ത്യയിൽ തുടരുന്നു; പകരം വിമാനം എത്തിച്ചു നാട്ടിലേക്ക് മടങ്ങാൻ നീക്കം
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതിനിധി സംഘവും ഇന്ത്യയിൽ തുടരുന്നു. വിമാനം തകരാറിൽ ആയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ട്രൂഡോയും സംഘവും. വിമാനത്തിനുള്ളത് ഗുരുതര തകരാർ ആണെന്നാണ് ബോധ്യമായത്. ഇത് പരഹിരിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പകരം വിമാനം എത്തിച്ചു നാട്ടിലേക്ക് മടങ്ങാനാണ് നീീക്കം.
കേടായ വിമാനം നന്നാക്കി പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഗുരുതരമായ തകരാറായതിനാൽ സമയമെടുക്കുമെന്നാണ് വിവരം. ഇതോടെയാണ് പകരം വിമാനമെത്തിക്കാൻ തീരുമാനിച്ചത്. ട്രൂഡോ ചിലപ്പോൾ പകരം വിമാനത്തിൽ മടങ്ങും. അതല്ലെങ്കിൽ ഇന്ത്യയിലേക്കെത്തിയ വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതുവരെ ഇവിടെ തുടരുമെന്ന് അധികൃതർ പറഞ്ഞു.
ട്രൂഡോയെയും സംഘത്തിനെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ കനേഡിയൻ സൈന്യം സ്വീകരിച്ചുവെന്ന് ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഇവർ മടങ്ങുമെന്നാണു സൂചനയുണ്ട്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിൻ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്.
അതേസമയം കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചതു ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനം തകരാറിലായി ട്രൂഡോയ്ക്ക് ഇന്ത്യയിൽ തന്നെ തുടരേണ്ടി വന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ സുഗമമായ ബന്ധം നിലനിൽക്കണമെങ്കിൽ വിഘടനവാദികൾക്കെതിരെ നടപടിയുണ്ടാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാൽ, കാനഡയുടെ വിഷയത്തിൽ 'പുറത്തു നിന്നുള്ള ഇടപെടൽ' അനുവദിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതായാണ് വിവരം. അതിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലും കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് ട്രൂഡോ പറഞ്ഞത്.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ-കാനഡ ബന്ധമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് അനേകം വിദ്യാർത്ഥികളും മറ്റും കാനഡയിലെത്തുന്ന സമയത്താണ് ബന്ധം മോശമായത്. ജനാധിപത്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം നിലനിർത്താനുള്ള നടപടി കാനഡ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
കാനഡയിൽ കഴിഞ്ഞ ദിവസം ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത്തിയിരുന്നു. ഞായറാഴ്ച മോദി-ട്രൂഡോ ചർച്ച നടന്നതിനു പിന്നാലെയാണ് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്.




