- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ച പോസ്റ്റിൽ വിശദീകരണവുമായി കെ കെ ശൈലജ ടീച്ചർ; അങ്ങനെയല്ലല്ലോ എഴുതിയത് 'ഹമാസ് തീവ്രവാദികൾ' എന്നല്ലേ എന്ന് സോഷ്യൽ മീഡിയ; ടീച്ചർ പിടിച്ച പുലിവാൽ
തിരുവനന്തപുരം: ഹമാസിനെ തീവ്രവാദികൾ എന്ന് വിളിച്ച കെ കെ ശൈലജ ടീച്ചറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പതിവുപോലെ സമ്മിശ്രപ്രതികരണവും, ട്രോളുകളും. ഹമാസിന്റേതു പ്രത്യാക്രമണമാണെന്ന പാർട്ടി നിലപാടിൽ നിന്നു വ്യത്യസ്തമായാണു കെ.കെ.ശൈലജ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും അതോടൊപ്പം, 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും ശൈലജ കുറിച്ചിരുന്നു. പോസ്റ്റ് വിവാദമായപ്പോൾ, ശൈലജ ടീച്ചർ വിശദീകരണവുമായി രംഗത്തെത്തി. ടീച്ചറിന്റെ പുതിയ പോസ്റ്റ് ഇങ്ങനെ:
ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തിക
ളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു. ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.
ശൈലജ ടീച്ചറുടെ ആദ്യ പോസ്റ്റ് ചുവടെ
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്‌കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവെക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.
ടീച്ചറിന്റെ പുതിയ പോസ്‌റ്റോടെ നിലപാടിൽ വെള്ളം ചേർത്തുവെന്ന വിമർശനങ്ങളും വരുന്നുണ്ട്.
ഒരു ക്ഷമയും കൂടി പറഞ്ഞാൽ പൂർത്തിയായി ഇത് ഇന്നലെയെ പ്രതീക്ഷിച്ചു.
ഇങ്ങനെ പേടിച്ചാ പേടിക്കാനേ നേരം കാണു ടീച്ചറെ ...... ഇസ്ലാമിസ്റ്റുകളുടെ പ്രതികരണങ്ങളിൽ പേടിച്ച് സ്വന്തം പോസ്റ്റ് നെ വിശദീകരിക്കേണ്ടിവരുന്നത് അതും ടീച്ചറെ പോലൊരാൾ അത് വലിയ ആത്മവഞ്ചനയാകും ടീച്ചറെ .... കഷ്ടം .
ഇപ്പോ ഇസ്ലാമിസ്റ്റുകൾ വിഴുങ്ങിയ CPM ആയിരിക്കുന്നു.
അങ്ങനെയല്ലല്ലോ എഴുതിയത് 'ഹമാസ് തീവ്രവാദികൾ' എന്നല്ലേ
കഷ്ടം.. ഇങ്ങനെ മതത്തിനു അടിമയായി പറഞ്ഞ സത്യം തിരുത്തി കളവു പറയേണ്ടി വരുന്നത് ഗതികേട് കൊണ്ടാണെന്നു അറിയാം ടീച്ചർ..
അതേസമയം, ഹമാസ് ഭീകരരാണെങ്കിൽ ഇസ്രയേൽ കൊടും ഭീകരരാണെന്ന് മുൻ മന്ത്രിയും എംഎൽഎ.യുമായ കെ.ടി. ജലീൽ. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേൽ ഫലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിപ്പിൽ പറയുന്നു. ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ, ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയ്‌ക്കെതിരെ പരോക്ഷ വിമർശനം കൂടിയാണ് ജലീലിന്റെ മറുപടി.
ശൈലജ ടീച്ചർ ആദ്യമിട്ട പോസ്റ്റ് 4 മിനിറ്റിനു ശേഷം എഡിറ്റ് ചെയ്താണ് ഹമാസിനെ ഭീകരരായി പരാമർശിച്ചത്. ആദ്യത്തെ പോസ്റ്റിൽ ഹമാസ് നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണു പറഞ്ഞത്. പിന്നീടാണ് ഹമാസ് ഭീകരർ എന്നു ചേർത്തത്. ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്നാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചത്.
ഫലസ്തീനികൾ എന്തുതന്നെ ചെയ്താലും നിരപരാധികളാണെന്ന് നേരത്തേ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജും പ്രതികരിച്ചിരുന്നു. ഇസ്രയേലിനെയും ഫലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നുകഴിഞ്ഞെന്നും സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു
ഹമാസിനെ തീവ്രവാദി എന്ന് വിളിച്ച ശൈലജ ടീച്ചറിന് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് കിട്ടിയത്. ഹമാസ് ഭീകരരാണെന്ന് ടീച്ചറെങ്കിലും സമ്മതിച്ചല്ലൊ അതിന് മാത്രം ഒരു ചെറിയ അഭിനന്ദനം-ഇതായിരുന്നു ഒരു കമന്റ്. സിവിലിയൻസിനെ ബന്ദികളാക്കി വച്ചു വിലപേശുന്ന രീതി ഭീകരവാദം തന്നെ ഖലിസ്ഥാൻ എന്ന പേരിൽ ഒരുപുതിയ വലതുപക്ഷ രാജ്യങ്ങളിൽ ഉടക്കെടുക്കുന്ന ഭീകരരും ഇന്ത്യക്ക് നേരെ വന്നിട്ടുണ്ട് ഇതൊക്കെ മുളയിലേ നുള്ളണം. ഹമാസിനെ കൊണ്ട് പാവങ്ങളായ ഫലസ്തീൻ ലോകത്തിനു മുന്നിൽ ഭീകരരായി മാറുകയാണ് ഹമാസിനെ കൊണ്ട് ഫലസ്തീന് എന്താണ് ഗുണം നിക്ഷിപ്ത താല്പര്യമാണ് ഭീകരർക്ക് ഈ വിഷയങ്ങളിൽ അമേരിക്കയാവട്ടെ മുതലെടുപ്പ് നടത്തികൊണ്ട് തമ്മിലടിപ്പിച്ചു വീണ്ടും ഏഷ്യയിൽകാലെടുത്തു വച്ചു-ഇതാണ് പോസ്റ്റിന് താഴെയുള്ള മറ്റൊരു കമന്റ്.
ഒരു പിഞ്ചു കുഞ്ഞിനെ കയ്യും കാലും ചവിട്ടി പിടിച്ച് ഹമാസ് തീവ്രവാദികൾ തലയറുക്കുമ്പോൾ ദൈവം വലിയവൻ ആണെന്ന് ചുറ്റുമുള്ളവർ വിളിച്ചു പറയുന്നുണ്ട്.. അതിന്റെ പേരാണ് തീവ്രവാദം . ഡിഫൻസ് ഇന്റെ ഭാഗമായി നടക്കുന്ന വെടിവെപ്പിൽ, റോക്കറ്റ് ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് തീവ്രവാദം ആണെങ്കിൽ ഇന്ത്യാ ഉൾപെടെ ലോകത്ത് എല്ലാ രാജ്യങ്ങളും തീവ്രവാദികൾ അല്ലെ? തീവ്രവാദികൾ എന്ന് വിളിക്കാൻ ഒള്ള ആർജവം ഇല്ലെങ്കിൽ വിളിക്കണ്ട.. ഇങ്ങനെ ബാലൻസ് കെ നായർ കളിക്കുന്നതിലും ഭേദം അതാണ്-ഇതാണ് മറ്റൊരു ശ്രദ്ധേയമായ പോസ്റ്റ്. അതായത് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദമെത്തുന്നു.
പ്രിയ സഖാവേ,,,,അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരും സമരം നയിക്കുന്നവരും ഭീകരരാണോ ടീച്ചറേ.....'? എത്ര വർഷങ്ങളായി അവരുടെ അവകാശത്തിനുവേണ്ടി ലോക രാഷ്ട്രങ്ങളോട് കേഴാൻതുടങ്ങിയിട്ട്....? ഭീകരവാദികളായി മുദ്രകുത്തിയാൽ എളുപ്പമണല്ലൊ ഇല്ലായ്മചെയ്യാൻ, പട്ടിയെ പേപ്പട്ടിയാക്കിയാൽ തല്ലിക്കൊല്ലുന്നതുപോലെ..... ടീച്ചറെ പോലുള്ള വെക്തി ഇത്തരം അഭിപ്രായം പറയുമ്പോൾ ലജ്ജിക്കേണ്ടി വരുന്നത് ഞങ്ങൾ അണികളാണ്, ഹമാസ് പോരാളികൾ എന്ന് തിരുത്തിപറയുക- ലാൽ സലാം-ഇങ്ങനെ ശൈലജ ടീച്ചറെ തിരത്തുന്നവരുമുണ്ടായിരുന്നു.
മുന്നരിയിപ്പ് : ചില പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ പോസ്റ്റ് മുക്കുവനോ തിരുത്തപ്പെടാനോ സാധ്യത ഉള്ളതിനാൽ ആവശ്യം ഉള്ളവർ സ്‌ക്രീൻ ഷോർട് എടുത്തു വക്കുക-ഇങ്ങനെ രസകരമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു.