- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാരംഭ ചര്‍ച്ചകള്‍ നടന്നിട്ടില്ല, വിശദ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം; കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു മന്ത്രി
കൊച്ചി: കേരളത്തില്‍ ആണവനിലയം സ്ഥാപികുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണനുമായി സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാണ് സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയുണ്ട്. പകല്‍ സമയത്ത് നിരക്ക് കുറച്ച് പീക്ക് സമയത്ത് കൂട്ടാനാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍ കെഎസ്ഇബിയും ഊര്‍ജവകുപ്പും ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 7000 കോടിയാണ് സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചിലവ്.
നേരത്തെ കേരളത്തിലെ തീരത്ത് ആണവനിലയം കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലുണ്ടായിരുന്നു. എന്നാല്‍ അത് പ്രതിഷേധം കാരണം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് തമിഴ്നാട്ടിലെ തീരത്തേക്ക് മാറ്റി. അത്തരമൊരു പദ്ധതിയാണ് വീണ്ടും ഫയലുകളില്‍ നിറയാനൊരുങ്ങുന്നത്. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയില്‍ നിന്നോ ഉടന്‍ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി ചര്‍ച്ച ചെയ്തിരുന്നു.
ടെന്‍ഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാല്‍, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്.
ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി കെഎസ്ഇബി ചെയര്‍മാനും സംഘവും കഴിഞ്ഞ 15നു മുംബൈയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനു കീഴിലുള്ളതും കല്പാക്കം ആണവ പദ്ധതി നടപ്പാക്കുന്നതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയര്‍മാനുമായി സംസ്ഥാന ഊര്‍ജവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സ് നടത്തും. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. കേരളം നേരിടാന്‍ പോകുന്ന വലിയ ഊര്‍ജ പ്രതിസന്ധിക്ക് അല്പമെങ്കിലും പരിഹാരം കാണാനാണു ശ്രമം.
അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയര്മാന് ബിജു പ്രഭാകര്‍ വ്യക്തമാക്കിിരുന്നു. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം ചര്‍ച്ചയില്‍ കെഎസ്ഇബി മുന്നോട്ടുവെച്ചിരുന്നു.