ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ക്കും പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ലെവല്‍ ക്രോസിലാണ് അപകടം.

ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതാണ് അപകടം ഉണ്ടാക്കിയത്. എന്നാല്‍ ലെവല്‍ ക്രോസ് അടയ്ക്കാത്തതാണ് ഈ സാഹചര്യമുണ്ടാക്കിയത്. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചു. അപകടത്തിന്റെ വ്യാപ്തി ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടലൂര്‍ ജില്ലയിലെ ചെമ്മങ്കുപ്പം പ്രദേശത്തെ റെയില്‍വേ ക്രോസിലാണ് സംഭവം. 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടസ്ഥലത്ത് സ്‌കൂള്‍ ബാഗുകളും ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നെന്ന് ആളുകള്‍ പറയുന്നു.