- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രഭാത സവാരിക്കാരോട് പുലർച്ചെ നാലിന് കണ്ട പത്രവിതരണക്കാർ പറഞ്ഞത് ഗ്രാമസേവകന്റെ ഓഫീസ് തുറന്നു കിടക്കുന്നുവെന്ന്; തലേന്ന് വൈകിട്ട് പൂട്ടാതെ പോയതെന്ന് വ്യക്തം; വീഡിയോ പുറത്തു വന്നപ്പോൾ ജീവനക്കാരി വൃത്തിയാക്കാൻ വേണ്ടി തുറന്നതെന്ന് വാദം; വെളുപ്പിന് നാലു മണിക്കാണോ വൃത്തിയാക്കലെന്ന ചോദ്യത്തിന് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റിന് മറുപടിയില്ല
കടമ്പനാട്: ഗ്രാമപഞ്ചായത്് ഓഫീസ് വളപ്പിലുള്ള ഗ്രാമസേവകന്റെ (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) ഓഫീസ് പൂട്ടാതെ ജീവനക്കാർ വീട്ടിൽപ്പോയി. പുലർച്ചെ സവാരിക്കിറങ്ങിയ നാട്ടുകാർ തുറന്നു കിടക്കുന്ന ഓഫീസിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തു. ഓഫീസ് വൃത്തിയാക്കാൻ വേണ്ടി തൊട്ടടുത്ത് താമസിക്കുന്ന ജീവനക്കാരി തുറന്നതാണെന്ന പച്ചക്കള്ളം പറഞ്ഞ് പ്രതിരോധിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം.
വെട്ടം വീണു വരുമ്പോഴുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ പകർത്തിയ ആൾ പറയുന്നത് പുലർച്ചെ നാലിന് പത്രം എടുക്കാൻ വന്നവർ ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ട് നടക്കാൻ വന്ന തങ്ങളോട് പറയുകയായിരുന്നുവെന്നാണ്. ഇതിൻ പ്രകാരമാണ് വീഡിയോ പകർത്തിയതെന്നും ശബ്ദരേഖയിൽ വ്യക്തമാണ്.
ഓഫീസിന് പുറത്ത് ഒരു ബൈക്കും ഇരിപ്പുണ്ട്. പഞ്ചായത്ത് ഓഫീസിൽ നിന്ന് അൽപ്പം അകലേക്ക് മാറിയുള്ള കെട്ടിടത്തിൽ രണ്ട് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് ഗ്രാമസേവകന്റേത്. തൊട്ടടുത്ത് പഞ്ചായത്ത് മരാമത്ത് എ.ഇയുടെ ഓഫീസ് ആണുള്ളത്. വൃത്തിയാക്കാൻ വന്ന ജീവനക്കാരി എന്തു കൊണ്ട് ഒരു ഓഫീസ് മാത്രം തുറന്നിട്ടിരിക്കുന്നുവെന്നതാണ് പ്രസക്തമായ ചോദ്യം.
തെളിവു സഹിതം വീഡിയോ വന്നതോടെ പച്ചക്കള്ളം പറഞ്ഞ് പിടിച്ച് നിൽക്കാനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം. തൊട്ടടുത്തു തന്നെ താമസിക്കുന്ന ജീവനക്കാരി വൃത്തിയാക്കാൻ വേണ്ടി ഓഫീസ് മുറി തുറന്നതാണെന്നാണ് പ്രസിഡന്റ് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. രാത്രി മുഴുവൻ ഓഫീസ് തുറന്നു കിടക്കുകയായിരുന്നുവെന്ന് പത്ര വിതരണക്കാരും പറയുന്നു. പുഒലർച്ചെ നാലിന് ഓഫീസ് വൃത്തിയാക്കിയ ശേഷം ജീവനക്കാരി എവിടെ പോകുവാണെന്ന് സോഷ്യൽ മീഡിയയും ചോദിക്കുന്നു.
സിപിഎം ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇതു കാരണം വീഡിയോ പകർത്തിയവരെ കള്ളക്കേസിൽ കുടുക്കി മോഷ്ടാവാക്കാനുള്ള സാധ്യതയും സോഷ്യൽ മീഡിയ തള്ളിക്കളയുന്നില്ല. എതിർക്കുന്നവർക്കെതിരേ കള്ളക്കേസിൽ കുടുക്കുന്ന ഏരിയാ സെക്രട്ടറിയുടെ പിൻസീറ്റ് ഡ്രൈവിങ് പഞ്ചായത്തിൽ നടക്കുന്ന സ്ഥിതിക്ക് അങ്ങനെ സംഭവിച്ച് കൂടായ്കയുമില്ലെന്ന് ട്രോൾ വന്നിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്