- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിജോയുടെ ജീവനെടുത്തത് കല്ലട ബസിന്റെ അശ്രദ്ധ മാത്രം
കൊച്ചി: ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധ. സിഗ്‌നൽ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ആ ബസ്. ചുവപ്പ് സിഗ്‌നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസമയം മഴയുണ്ടായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നനഞ്ഞ റോഡിൽനിന്ന് തെന്നിമാറുകയായിരുന്നു. ഇത് ജീവനെടുത്തത് പാവം ബൈക്ക് യാത്രക്കാരന്റേയും.
ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ ഇടുക്കി കോട്ടമല സ്വദേശി ജിജോ സെബാസ്റ്റ്യ(33)നെ 20 മിനിറ്റിനുശേഷമാണ് പുറത്തെടുക്കാനായത്. ക്രെയിൻ എത്തിച്ച് ബസ് ഉയർത്തിയശേഷമാണ് ജിജോയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരിക്കേറ്റു. പലരേയും ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ 11പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗ്ലൂരുവിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.
അപകടമുണ്ടായി പതിനഞ്ച് മിനിറ്റുകൊണ്ട് പുറത്തിറങ്ങാനായെന്നും ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കുകളില്ലെന്നുമാണ് സൂചനകൾ. ബസിന്റെ മുകൾഭാ?ഗം പൊളിച്ചാണ് തങ്ങളെ പുറത്തിറക്കിയതെന്ന് കൊച്ചിയിൽ അപകടത്തിൽപ്പെട്ട ബസ്സിലെ യാത്രക്കാരി വിശദീകരിച്ചു. ബസ് വീണപ്പോഴാണ് അപകടവിവരം അറിയുന്നത്. പെട്ടെന്ന് ആളുകളെല്ലാം ഓടിവന്ന് ബസ് വെട്ടിപ്പൊളിച്ച് തങ്ങളെ രക്ഷപ്പെടുത്തിയെന്നും അവർ പറഞ്ഞു. മരടിനടുത്ത് മാടവനയിൽ ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞതാണ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്തത്.
സ്ഥലത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഇതേ സിഗ്‌നൽ പോസ്റ്റിൽ ബസ് ഇടിച്ചിട്ടുണ്ട്. നാലാമത്തെ തവണയാണ് സിഗ്‌നൽ പോസ്റ്റ് തകരുന്നത്. "സിഗ്‌നലിൽ ഞാൻ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. സിഗ്‌നൽ മാറിയതും അൽപം മുന്നോട്ട് നീക്കി. വലിയ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. സാമാന്യം വേഗതയിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്താൻ ശ്രമിച്ചു. ബസിന്റെ പുറകുവശം തിരിഞ്ഞ് സൈഡിൽ നിർത്തിയിട്ട ബൈക്കിൽ ചെന്നിടിച്ച് അതിനു മുകളിലേക്ക് മറിഞ്ഞു. " അപകടത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു.
"ശബ്ദം കേട്ടാണ് ഓടിവന്നത്. 2 വർഷം മുൻപ് ഇതേ സ്ഥലത്ത് സമാന അപകടം സംഭവിച്ചിരുന്നു. അന്ന് കെഎസ്ആർടിസി ബസാണ് ഇതേ സിഗ്‌നൽ തകർത്ത് മറിഞ്ഞത്. രാത്രി 2 മണിക്കാണ് അന്ന് അപകടമുണ്ടായത്. രണ്ട് വർഷത്തിനു ശേഷമാണ് സിഗ്‌നൽ പുനഃസ്ഥാപിച്ചത്. നിരന്തരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണിത്. നാലാമത്തെ തവണയാണ് ഇതേ സ്ഥലത്തെ സിഗ്‌നൽ തകരുന്നത്.
ഞായറാഴ്ച ആയതുകൊണ്ടാണ് ദുരന്ത വ്യാപ്തി കുറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ബംഗളൂരുവിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.