- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റ് ഹൗസ് വിട്ടിറങ്ങിയ കമലക്ക് ഏറ്റവും കുറഞ്ഞത് കാലിഫോര്‍ണിയ ഗവര്‍ണര്‍ എങ്കിലും ആവണം; തടസമായി മാറുന്നത് ഭര്‍ത്താവെന്ന് റിപ്പോര്‍ട്ട് കിട്ടിയതോടെ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
വൈറ്റ് ഹൗസ് വിട്ടിറങ്ങിയ കമലക്ക് ഏറ്റവും കുറഞ്ഞത് കാലിഫോര്‍ണിയ ഗവര്‍ണര്‍ എങ്കിലും ആവണം
വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവി വിട്ടിറങ്ങിയ കമലാ ഹാരീസിന് പദവികളില്ലാതെ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്ന് സൂചന. അത് കൊണ്ട് തന്നെ പുതിയ ഏതെങ്കില്‍ പദവികള്‍ തേടിപ്പിടിക്കുന്നതിന്റ ഭാഗമായി അവര്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ പദവിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് തടസമായി നില്‍ക്കുന്നത് മറ്റാരുമല്ല സ്വന്തം ഭര്‍ത്താവ് തന്നെയാണെന്ന് മനസിലാക്കിയതോടെ കമല വിവാഹ മോചനത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്. 2026 ലാണ് കാലിഫോര്‍ണിയയില്‍ പുതിയ ഗവര്‍ണറെ തെരഞ്ഞെടുക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം വീണ്ടും മല്‍സരിക്കണമോ എന്ന കാര്യത്തില്‍ അവര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ലക്ഷ്യം ഈ പദവി തന്നെയാണെന്നാണ് പറയപ്പെടുന്നത്. കമലയുടെ ഭര്‍ത്താവായ ഡൗഗ് എംഹോഫാണ് അവരുടെ രാഷ്ട്രീയഭാവിക്ക് തടസമായി മാറിയിരിക്കുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് കമലാഹാരീസിനായി ഭര്‍ത്താവ് ഒരു തരത്തിലുമുള്ള സഹായങ്ങള്‍ നല്‍കിയിരുന്നില്ല എന്നാണ് ഈ മാധ്യമങ്ങള്‍ പറയുന്നത്.
കൂടാതെ എംഹോഫിന്റ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട്് നിരവധി ആരോപണങ്ങള്‍ പലപ്പോഴായി ഉയര്‍ന്നിരുന്നു. തന്റെ മുന്‍ കാമുകിയെ ഇയാള്‍ ആക്രമിച്ചാതയും നേരത്തേ പരാതികള്‍ പുറത്തു വന്നിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും കമലയും ഭര്‍ത്താവും ഒരുമിച്ചാണ് പങ്കെടുത്തത് എങ്കിലും ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഇപ്പോള്‍ ഉളളതെന്നാണ് സൂചന.
കൂടാതെ കമല ഒരു പ്രമുഖ നിയമകാര്യ സ്ഥാപനത്തില്‍ വലിയ പദവി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എന്നും വാര്‍ത്തകളുണ്ട്. അങ്ങനെയാണെങ്കിലും ഇരുവരും രണ്ട് സ്ഥലങ്ങളിലായി ജീവിക്കേണ്ടി വരും എന്നൊരു പ്രശ്നവുമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെ അദ്ദേഹം പ്രസംഗിക്കുന്നത് കേട്ടിരിക്കുന്ന കമലയുടേയും ഭര്‍ത്താവിന്റെയും മുഖങ്ങള്‍ വളരെ മ്ലാനമായിട്ടാണ് ഇരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദം ഇരുവരും അനുഭവിക്കുന്നതായി ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയുകയും ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം ട്രംപിന് ഹസ്തദാനം നല്‍കിയതിന് ശേഷവും ഇരുവരും ഒരുമിച്ചാണ് വേദിയില്‍ നിന്ന്
മടങ്ങിയത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ വളര്‍ച്ച് തടസം നില്‍ക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്നാണ് കമല ഉറച്ച് വിശ്വസിക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലാ ഹാരീസ് ഏറ്റവുമധികം നേരിടേണ്ട വന്നത് ഭര്‍ത്താവിന് നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെയായിരുന്നു. പ്രഗത്ഭനായ അഭിഭാഷകനായിരുന്ന എംഹോഫ് 2020 ല്‍ കമല വൈസ്പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടതോടെയാണ് താല്‍ക്കാലികമായി അഭിഭാഷക വൃത്തിയില്‍ നിന്ന് വിട്ടു നിന്നത്.
അദ്ദേഹത്തിന് നേരേ ചില ലൈംഗിക ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതേ സമയം ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഒന്നും ശരിയല്ലെന്നും കമല 2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അവരുടെ വിശ്വസ്തര്‍ പറയുന്നത്. ഒരു പുസ്തകമെഴുതാനും കമല തീരുമാനിച്ചിട്ടുണ്ട്.