കൊച്ചി: ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ സർക്കാരിന് കഴിയുന്നില്ല. കൊച്ചി കരയുകയാണ്. പുകയിൽ ശ്വാസം മുട്ടുകായണ് അറബിക്കടലിന്റെ റാണിയുടെ തീരം. അതിനിടെ പുതിയൊരു മാതൃക സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പ്രേംജിയും ഡോ പ്രീതയുമാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ക്ലീനായ സ്ഥലമായി കേരളത്തെ മാറ്റാനുള്ള നീക്കമായി ഇത് മാറുമെന്നാണ് അവർ പറയുന്നത്.

കേരളത്തിൽ പ്രതിവർഷം ഏതാണ്ട് 4 മില്യൺ ടൺ മുനിസിപ്പൽ സോളിഡ് വേസ്റ്റുണ്ടാകുന്നുണ്ടെന്നാണ് കണക്ക് . ഇതിനെ ഒരു ശല്യമായി കണക്കാക്കാതെ, ധനസമ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായി പരിഗണിച്ചാൽ തീരാവുന്ന പ്രശ്‌നമേ കേരളത്തിനുള്ളൂ . ഏറ്റവും കുറഞ്ഞത് 1000 കോടി രൂപയെങ്കിലും ഇതിൽ നിന്നും സംസ്ഥാനത്തിന് പ്രതിവർഷം ലഭിക്കും, അതും വേസ്റ്റ് സെഗ്രിഗേഷന് പോലും ചെയ്യാതെ . കേരളത്തിലെ 93 മുനിസിപ്പൽ ബോഡികൾ ആണ് ((അതില് കോർപ്പറേഷനുകളും പെടും ) വേസ്റ്റ് മാനേജ്മെന്റ് ചെയ്യുന്നത്-ഇതാണ് ആശയം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ പ്ലാന്റുണ്ടാക്കുക. അതിൽ നിന്നും ഊർജ്ജോൽപ്പാദനമെന്ന ആശയമാണ് ചർച്ചയാക്കുന്നത്. ചെന്നൈയിൽ ഈ മാതൃകയുണ്ടെന്നും വിശദീകരിക്കുന്നു. സർക്കാരിന് അഞ്ചു പൈസയുടെ ബാധ്യത വരാതെ കേരളത്തെ മാലിന്യമുക്തമാക്കാമെന്നാണ് അവരുടെ നിർദ്ദേശം.

പ്രേംജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അറിവിലേക്ക്

കേരളത്തിൽ പ്രതിവർഷം ഏതാണ്ട് 4 മില്യൺ ടൺ മുനിസിപ്പൽ സോളിഡ് വേസ്റ്റുണ്ടാകുന്നുണ്ടെന്നാണ് കണക്ക് . ഇതിനെ ഒരു ശല്യമായി കണക്കാക്കാതെ, ധനസമ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായി പരിഗണിച്ചാൽ തീരാവുന്ന പ്രശ്‌നമേ കേരളത്തിനുള്ളൂ . ഏറ്റവും കുറഞ്ഞത് 1000 കോടി രൂപയെങ്കിലും ഇതിൽ നിന്നും സംസ്ഥാനത്തിന് പ്രതിവർഷം ലഭിക്കും, അതും വേസ്റ്റ് സെഗ്രിഗേഷന് പോലും ചെയ്യാതെ .
കേരളത്തിലെ 93 മുനിസിപ്പൽ ബോഡികൾ ആണ് ((അതില് കോർപ്പറേഷനുകളും പെടും ) വേസ്റ്റ് മാനേജ്മെന്റ് ചെയ്യുന്നത് .

സത്യത്തിൽ ഓരോ 2 കോർപ്പറേഷൻ / മുനിസിപ്പൽ വാർഡിനും ഒരു മിനി വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് വേണം . ഓരോ പഞ്ചായത്തിലും ഈ രണ്ടെണ്ണം . ഇതിന്റെ നിർമ്മാണവും പ്രവർത്തവും സ്വകാര്യമേഖലയ്ക്ക് വിട്ടാൽ കേരളം ഒറ്റവർഷം കൊണ്ട് ലോകത്തിലെ ഏറ്റവും ക്‌ളീനായ ഇടമായി മാറും . വേസ്റ്റിൽ നിന്നും നമുക്ക് ഊർജ്ജം ഉൽപ്പാദിപ്പിക്കാം . അത് ഉപയോഗിച്ച് കെഎസ് ആർ് ടി സിക്ക് കേരളം മുഴുവൻ ഫ്രീയായി ബസോടിക്കാം. ലൈഫ് മിഷന് വേണ്ടി വെളിയിൽ നിന്നും കട്ടയൊന്നും ശേഖരിയ്‌ക്കേണ്ട പകരം വേസ്റ്റ് പ്രോസസിംഗിന്റെ ബൈപ്രോഡക്റ്റ് കൊണ്ട് കട്ടയുണ്ടാക്കാം .

ഇതൊക്കെ കണ്ടു മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്ക് ദൂരെയൊന്നും പോകേണ്ടാ ചെന്നൈ വരെ പോയാൽ മതി . ഈ വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റിൽ നിന്നും ഒരു തരി പുകയും വരില്ല . ആർക്കും ശ്വാസം മുട്ടുകയുമില്ല . ജനം കൂടുതൽ വേസ്റ്റ് ഉൽപ്പാദിപ്പിച്ചാൽ സർക്കാരിന് കൂടുതൽ ലാഭം . കെ എസ് ആർ ടി സി യെ വേണമെങ്കിൽ ഇതിന്റെ നോഡൽ ഏജന്‌സിയാക്കാം . ശമ്പളം കിട്ടുന്നില്ലെന്ന് ഒരു തൊഴിലാളിയും കരയില്ല . ഏറ്റവും കുറഞ്ഞത് 10000 തൊഴിലവസരങ്ങൾ കൂടി വരും. പിന്നെ പകർച്ചവ്യാധികൾ കുറയുന്നതുകൊണ്ട് അങ്ങനെയും തലവേദനകൾ ഒഴിയും. അവിടെയും ചെലവ് കുറയും . കേരളത്തിലെ സകല നദികളും ജൈവമാലിന്യമുക്തമാവും . കോഴിക്കച്ചവടക്കാർക്ക് സമാധാനമായി ബിസിനെസ്സ് ചെയ്യാൻ കഴിയും .

ഭാവനാസമ്പന്നരായ ഏതെങ്കിലും IAS കാരെ താങ്കൾ ദയവായി ഈ പ്ലാന്റോക്കെ ഒന്ന് കാണാൻ പറഞ്ഞുവിടണം . ഇതാണ് കമ്പനിയുടെ ലിങ്ക് . സർക്കാരിന് അഞ്ചു പൈസയുടെ ബാധ്യത വരാതെ കേരളത്തെ മാലിന്യമുക്തമാക്കാം .
https://www.kankyo.global
ആശംസകളോടെ
Premji & Dr Preetha