- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാമ്പത്തിക ബാധ്യതകൾ കഴുത്തു ഞെരിക്കുന്നു; പറന്നുയരാനാവാതെ കണ്ണൂർ വിമാനത്താവളം; ഒരോ മാസവും കിയാൽ കടന്നു പോകുന്നത് അഗ്നിപരീക്ഷണങ്ങളിലൂടെ; ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും മാനത്തേക്ക് നോക്കിയിരിക്കേണ്ട പരിതാപകരമായ അവസ്ഥ; ഇത് മൂർഖൻപറമ്പിലെ യഥാർത്ഥ വസ്തുതകൾ
കണ്ണൂർ: അവസാനത്തെ ഹജ്ജ് തീർത്ഥാടകരും അരങ്ങൊഴിഞ്ഞതോടെ കണ്ണൂർ വിമാനത്താവളത്തിൽ ഈച്ചയനക്കം പോലും ഇല്ലാതായി മാറി. വിമാനസർവീസുകൾ കുത്തനെ കുറഞ്ഞ് പ്രതിസന്ധിയിലായെങ്കിലും സാമ്പത്തിക ബാധ്യതകളിൽ നിന്നും രക്ഷപ്പെടാൻ ചെലവുകൾ വെട്ടിച്ചുരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കിയാൽ. ലൈസൻസ് നിബന്ധനകൾ പാലിക്കേണ്ടതിനാൽ ഉദ്യോഗസ്ഥരുടെ എണ്ണം, നിലനിർത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൊന്നും വെട്ടിച്ചുരുക്കൽ നടക്കില്ല.
ശമ്പളം, വൈദ്യുതി, വെള്ളം തുടങ്ങിയ ചെലവുകളിലൊന്നും കുറവില്ല. വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വിവിധ കേന്ദ്ര ഏജൻസികളിൽ നിന്നായി നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം ഉൾപ്പെടെയുള്ള ബാധ്യതകളും കണ്ണൂർ വിമാനത്താവളഭരണസമിതിയായ കിയാലാണ് വഹിക്കുന്നത്. മട്ടന്നൂരിലെ മൂർഖൻപറമ്പിലാണ് വിമാനത്താവളം.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, കസ്റ്റംസ്, കാലവസ്ഥ വിഭാഗം എന്നീ കേന്ദ്രസർക്കാർ ഏജൻസികളിൽ നിന്നായി എൺപതുപേരാണ് കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളവും മറ്റുകാര്യങ്ങൾക്കുമായി പ്രതിമാസം 1.75 കോടി രൂപയാണ് പ്രതിമാസം കിയാലിന് വരുന്ന ചെലവ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 1.8 ശതമാനം അധിക തുക അടയ്ക്കണമെന്നാണ് വ്യവസ്ഥ.
മൊത്തം ജീവനക്കാരുടെ ശമ്പളായ 90ലക്ഷം ഇതിനു പുറമേ വേറെയും കണ്ടെത്തണം. എന്നാൽ സി. ഐ. എസ്. എഫിന് സുരക്ഷാ ചുമതലകൾ നൽകുന്നതിനായി വിമാനതാവളം പ്രവർത്തനം തുടങ്ങിയ സമയത്ത് കിയാൽ നിരതദ്രവ്യമായി അടച്ച 9.8 കോടി രൂപ ഇനിയും തിരിച്ചുകിട്ടിയിട്ടുമില്ല. പോയന്റ് ഓഫ് കോൾ അനുവദിക്കുന്ന കാര്യത്തിൽ ഇളവുലഭിക്കുന്ന കാര്യത്തിൽ ഇളവുലഭിക്കാത്ത സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് യാത്രക്കരുടെ ആവശ്യം.
നിലവിലെ യാത്രാആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ വിമാനകമ്പിനികൾക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഗോഫസ്റ്റ് എയർസർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. സ്പൈസ് എയർജറ്റിന്റെ കൈവശവും പുതിയ സർവീസുകൾ തുടങ്ങാനുള്ള വിമാനങ്ങളുമില്ല.
ടാറ്റയും ഇൻഡിയോഗയും ആകാശയും പുതുതായി ഓർഡർ ചെയത വിമാനങ്ങൾ ലഭിക്കാൻ ഇനിയും കാലമേറെയെടുക്കും. അതുവരെ കണ്ണൂർ വിമാനത്താവളം പ്രവർത്തിക്കാനുള്ള സൗകര്യം കേന്ദ്രസർക്കാർ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.




