- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര സർവീസുകളിലൂടെ പിടിച്ചു നിൽക്കാൻ കണ്ണൂർ വിമാനത്താവളത്തിന്റെ ശ്രമം; കണ്ണൂർ- മുംബൈ സർവീസ് നവംബർ ഏഴിന് പുനരാരംഭിക്കുന്നു; കണ്ണൂർ- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്താൻ എയർ ഇന്ത്യാ എക്സ്പ്രസും
കണ്ണൂർ: ആഭ്യന്തര സർവീസുകൾകൂടുതൽ നടത്തി വരുമാനത്തിൽ നേട്ടമുണ്ടാക്കാനുള്ള പരിശ്രമത്തിൽ കണ്ണൂർ വിമാനത്താവളം. ഇതനുസരിച്ചു കണ്ണൂർ -മുംബൈ സർവീസടക്കം പുനരാരംഭിക്കും. വിന്റർ ഷെഡ്യൂളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഷാർജ, ദുബായ് സർവീസിൽ സമയ മാറ്റം വരുത്തിയിട്ടുമുണ്ട്. പുതുക്കിയ സമയക്രമംപ്രകാരം എല്ലാദിവസവും പുലർച്ചെ മൂന്നരയ്ക്കാണ് ദുബൈയിൽ നിന്നുള്ള ഫ്ളൈറ്റ്കണ്ണൂരിലെത്തുക. ഷാർജയിൽ നിന്നും ഞായർ, വ്യാഴംദിവസങ്ങളിൽ പുലർച്ചെ രണ്ടുമണിക്കും മറ്റുദിവസങ്ങളിൽ പുലർച്ചെ 1.20നും കണ്ണൂരിലെത്തും.
ദുബൈയിൽ നിന്നും വ്യാഴാഴ്‌ച്ചകളിലായി നടത്തുന്ന അധികസർവീസ് രാവിലെ 11.25-നും ഞായർ, തിങ്കൾ, ബുധൻ,വെള്ളിദിവസങ്ങളിൽ ഷാർജയിൽ നിന്നുള്ള അധികസർവീസ്ഉച്ചയ്ക്ക് 12.55-നും കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും ഷാർജയിലേക്ക് എല്ലാദിവസവും വൈകിട്ട് 4.20-നും ദുബായിയിലേക്ക്വൈകുന്നേരം 6.25-നുമാണ് പുറപ്പെടുക. തിങ്കൾ ശനി,ദിവസങ്ങളിൽ ഷാർജയിലേക്കുള്ളഅധികസർവീസ് വൈകുന്നേരംഅഞ്ചുമണിക്കും വ്യാഴാഴ്‌ച്ചകളിൽ ദുബൈയിലേക്കുള്ള സർവീസ്ഉച്ചയ്ക്ക് 1.20നും പുറപ്പെടും.
വിന്റർ ഷെഡ്യൂളിൽ കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരംസെക്ടറിൽ സർവീസ് നടത്താൻ എയർഇന്ത്യാ എക്സ്പ്രസും സന്നദ്ധമായിട്ടുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമാണ്(ബുധൻ, ശനി) സർവീസ് നടത്തുക. ഇതിനായുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്. വൈകുന്നേരംആറുമണിക്ക്കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തേക്ക് എത്തുന്ന വിമാനം, ഏഴരയ്ക്കു അവിടെ നിന്നും പുറപ്പെട്ടു എട്ടരയ്ക്ക് കണ്ണൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം. നവംബർ എട്ടുമുതലാണ്സർവീസ് ആരംഭിക്കുക. 2872-മുതലാണ് ടിക്കറ്റ് നിരക്ക്.
ഇതോടെ വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യാ എക്സ്പ്രസ് മൂന്ന്സർവീസുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേമുംബൈ, ബംഗ്ളൂര്സെക്ടറിലാണ് എയർ ഇന്ത്യാ എക്സ്പ്രസിന്റെവിന്റർ ഷെഡ്യൂളിലെ ആഭ്യന്തരസർവീസ്. ഇതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മുബൈ സെക്ടറിലേക്ക് നടത്തിയിരുന്ന വിമാനസർവീസ് നവംബർ ഏഴുമുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ്തുടങ്ങി. 4554രൂപ മുതലാണ് നിരക്ക്തുടങ്ങുന്നത്.
വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും മുബൈയ്ക്കും ഇടയിൽവ്യാഴം ഒഴികെ ആഴ്‌ച്ചയിൽആറു സർവീസാണ് ഇൻഡിഗോ നടത്തുക. കഴിഞ്ഞമാസം അവസാനിപ്പിച്ച സർവീസാണ് പുനരാരംഭിക്കുക. 2024- മാർച്ച് 27-വരെയാണ് സർവീസ്‌കാലാവാധി. രാവിലെ പതിനൊന്നുമണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ടു 12.50ന് കണ്ണൂരിലെത്തി തിരിച്ചു 1.20ന് പുറപ്പെട്ടു മൂന്ന് മണിക്ക് മുംബൈയിലെത്തുന്നരീതിയിലാണ് സമയക്രമീകരണം. വിന്റർസീസണിൽആഭ്യന്തരസർവീസുകൾ കൂടുതൽ നടത്തി സാമ്പത്തികമായി പിടിച്ചു നിൽക്കാൻ കഴിയുമോയെന്ന പരിശ്രമത്തിലാണ് കിയാൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്